മുതുകുറുശ്ശി ശ്രീകിരാതമൂർത്തി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muthukurussi Kiratha Moorthi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ മുതുകുറുശ്ശിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീകിരാതമൂർത്തി ക്ഷേത്രം[1]. കിരാതമൂർത്തിയായ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉപദൈവങ്ങളായി പാർവ്വതി ,ഗണപതി, ഭഗവതി, അയ്യപ്പൻ എന്നീ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്‌. ജലധാരയാണു പ്രധാന വഴിപാട്. ശിരോരോഗങ്ങൾ മാറാൻ ഈ വഴിപാട് ഉത്തമമാണെന്നു വിശ്വസിക്കപ്പെടുന്നു. കുംഭമാസത്തിലെ ശിവരാത്രിയാണ്‌ ഇവിടത്തെ പ്രധാന വിശേഷ ദിവസം. അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിയാണ്‌ ഇപ്പോൾ ഈ ക്ഷേത്രത്തിലെ തന്ത്രി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]