മുതിരപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muthirapuzha River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് മുതിരപ്പുഴ. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാർ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നിവയാണ് ഈ മൂ‍ന്നു പുഴകൾ.

അടുത്തകാലത്തായി മൂന്നാറിലെ വൻ‌തോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങൾക്കായി മുതിരപ്പുഴയിൽ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.

ഇവയും കാണുക[തിരുത്തുക]

പെരിയാറിന്റെ മറ്റു പോഷകനദികൾ[തിരുത്തുക]

അനുബന്ധം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുതിരപ്പുഴ&oldid=1762377" എന്ന താളിൽനിന്ന് ശേഖരിച്ചത്