മുൻസിഫ് കോടതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Munsiff Court എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിലെ സിവിൽ നീതിന്യായ സംവിധാനത്തിലെ പ്രാഥമിക തലത്തിലുള്ള കോടതി ആണ് മുൻസിഫ് കോടതി. കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മിക്കവാറും താലൂക്ക് അടിസ്ഥാനത്തിൽ മുൻസിഫ് കോടതികൾ പ്രവർത്തിക്കുന്നു. ഇവയ്ക്ക് പ്രദേശപരവും ധനപരവുമായ അധികാര പരിധി നിശ്ചയിച്ചിട്ടുണ്ട്. സിവിൽ സ്വഭാവമുള്ള എല്ലാ വ്യവഹാരങ്ങളും മുൻസിഫ് കോടതിയിൽ ബോധിപ്പിക്കാം. എന്നാൽ തർക്കത്തിന് ആസ്പദമായ തുകയോ, വസ്തവകകളുടെ മൂല്യം അഥവാ വിലയോ ഒരു ലക്ഷം രൂപയിൽ കവിയരുത്. ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിലാണ് മുൻസിഫ് കോടതികൾ പ്രവർത്തിക്കുന്നത്. ചില സ്ഥലങ്ങളിൽ ഒരേകോടതി തന്നെ മുൻസിഫ് കോടതിയായും മജിസ്ട്രേറ്റ് കോടതിയായും ഒരുസമയത്ത് പ്രവർത്തിക്കുന്നു. അപ്പോൾ, ഇത്തരം കോടതികളുടെ അദ്ധ്യക്ഷനെ മുൻസിഫ് - മജിസ്ട്രേറ്റ് എന്ന് വിശേഷിപ്പിക്കും. കേരളത്തിൽ ഇപ്പോൾ 82 മുൻസിഫ് കോടതികളും, 16 മുൻസിഫ് മജിസ്ട്രേട്ട് കോടതികളുമുണ്ട്.

സബ് കോടതി[തിരുത്തുക]

സബോർഡിനേറ്റ് കോടതി എന്നതിന്റെ ചുരുക്കെഴുത്താണ് സബ് കോടതി. മുൻസിഫ് കോടതി പോലെ സിവിൽ നീതിന്യായ സംവിധാനത്തിലെ പ്രാഥമികതലത്തിലുള്ള കോടതിയും അതേസമയം ജില്ലാക്കോടതി ചുതലപ്പെടുത്തുന്നതനുസരിച്ച് അപ്പീൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയും കൂടിയാണ് സബ്കോടതി. ഒരു ലക്ഷം രൂപയിൽ കവിഞ്ഞ മൂല്യമുള്ള ഏതു സിവിൽ വ്യവഹാരവും സബ്കോടതിയിൽ ബോധിപ്പിക്കാം. ഇവയുടെയും പ്രദേശപരമായ അധികാര പരിധി നിശ്ചയിച്ചിട്ടുണ്ട്. അഡീഷണൽ സബ്കോടതി ഉൾപ്പെടെ 51 സബ് കോടതികളാണ് കേരളത്തിൽ നിലവിലുള്ളത്. സബ് കോടതികളും ജില്ലാ കോടതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. ഈ കോടതിയുടെ അദ്ധ്യക്ഷനെ സബ് ജഡ്ജ് എന്നു വിളിക്കുന്നു. ഈ ജഡ്ജിക്ക് തന്നെ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യുന്നതിനുള്ള അധികാരവുമുണ്ട്. ക്രിമിനൽ കേസുകൾ വിചാരണചെയ്യുന്ന സമയത്ത് ഈ കോടതി തന്നെ അസിസ്റ്റൻസ് സെഷൻസ് കോടതി ആയി മാറുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

‌സബോർഡിനേറ്റ് ജുഡീഷ്യറി സമാഹരിച്ചത് 26-01-2011 കേരള ഹൈക്കോടതി സമാഹരിച്ചത് 26-01-2011

"https://ml.wikipedia.org/w/index.php?title=മുൻസിഫ്_കോടതി&oldid=2923931" എന്ന താളിൽനിന്ന് ശേഖരിച്ചത്