മൾട്ടിഫോക്കൽ ഇൻട്രാഒക്യുലർ ലെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Multifocal intraocular lens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒറ്റ ഫോക്കൽ പോയിന്റും ദൂര കാഴ്ച്ചയ്ക്കുള്ള തിരുത്തലും മാത്രമുള്ള മോണോഫോക്കൽ ഇൻട്രാഒക്യുലർ ലെൻസുകൾക്ക് വിപരീതമായി, ദൂരക്കാഴ്ചക്കും സമീപക്കാഴ്ചക്കും ഫോക്കസ് നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു തരം ഇൻട്രാഒക്യുലർ ലെൻസുകളാണ് (ഐ‌ഒ‌എൽ) മൾട്ടിഫോക്കൽ അല്ലെങ്കിൽ അക്കൊമഡേറ്റിങ്ങ് ഇൻട്രാഒക്യുലർ ലെൻസുകൾ. തിമിര ശസ്ത്രക്രിയയെത്തുടർന്ന് അല്ലെങ്കിൽ റിഫ്രാക്റ്റീവ് ലെൻസ് എക്സ്ചേഞ്ചിന് ശേഷം നഷ്ടപ്പെടുന്ന അക്കൊമഡേഷൻ പുനസ്ഥാപിക്കുന്നതിനുള്ള ഉപാധിയാണ് ഇത്തരം ലെൻസുകൾ.

വെള്ളെഴുത്ത് കൂടി തിരുത്തുന്ന ഇൻട്രാഒകുലർ ലെൻസുകൾ രണ്ട് പ്രധാന വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു:

  • മൾട്ടിഫോക്കൽ ഐ‌ഒ‌എല്ലുകൾ‌ : ഒരേസമയം രണ്ട് (ബൈഫോക്കൽ) അല്ലെങ്കിൽ മൂന്ന് (ട്രൈഫോക്കൽ) ഫോക്കൽ പോയിന്റുകൾ ഉപയോഗിച്ച് സമീപവും ദൂരവും കാണാനാകും. മൾട്ടിഫോക്കൽ ഐ‌ഒ‌എല്ലിന്റെ പ്രവർത്തനം പ്യൂപ്പിൾ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. അടുത്തുള്ള ജോലികൾക്കായി പ്യൂപ്പിൾ ചെറുതാകുന്നു എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആശയം, അതിനാൽ ലെൻസിന്റെ മധ്യഭാഗം സമീപകാഴ്ചക്കും പുറം ഭാഗം ദൂരക്കാഴ്ചക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഡിഫ്രാക്റ്റീവ് തരത്തിലുള്ള മൾട്ടിഫോക്കൽ ഐ‌ഒ‌എല്ലുകൾ, പ്രകാശത്തെ ഡിഫ്രാക്ഷൻ കൊണ്ട് വിഭജിക്കുന്നതിനാൽ ഇതിന് പ്യൂപ്പിൾ വലുപ്പവുമായി ബന്ധമില്ല.
  • അക്കൊമഡേറ്റിങ്ങ് ഐഒഎൽ : കണ്ണിലെ സ്വാഭാവിക ലെൻസ് പോലെ സിലിയറി പേശി സങ്കോചങ്ങൾക്ക് അനുസരിച്ച് ലെെൻസിൻ്റെ ആകൃതിയിൽ മാറ്റംം വന്ന് സമീപകാഴ്ച സാധ്യമാകുന്ന തരംം ലെൻസുകളാണ് അക്കൊമഡേറ്റിങ്ങ് ഐഒഎൽ എന്ന് അറിയപ്പെടുന്നത്.

വ്യത്യസ്ത ലെൻസുകളെക്കുറിച്ചുള്ള വസ്തുതകൾ[തിരുത്തുക]

തിമിര ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ലെൻസുകളാണ് മോണോഫോക്കൽ ലെൻസുകൾ. തിമിരം നീക്കം ചെയ്തതിനുശേഷം മൾട്ടിഫോക്കൽ ഇൻട്രാക്യുലർ ലെൻസ് ഉള്ള ആളുകൾക്ക് സാധാരണ മോണോഫോക്കൽ ലെൻസുള്ള ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വായനക്ക് അധിക ഗ്ലാസുകൾ ആവശ്യമായി വരില്ല. മൾട്ടിഫോക്കൽ ലെൻസുകൾ സ്വീകരിക്കുന്ന ആളുകൾക്ക് മോണോഫോക്കൽ ലെൻസുകളേക്കാൾ കൂടുതൽ ദൃശ്യപ്രശ്നങ്ങൾ, ഗ്ലെയർ അല്ലെങ്കിൽ ഹാലോസ് (ലൈറ്റുകൾക്ക് ചുറ്റുമുള്ള വളയങ്ങൾ) അനുഭവപ്പെടാം.[1]

ഇൻട്രാക്യുലർ ലെൻസുകൾ സ്വീകരിക്കുന്ന ആളുകൾക്ക് സമീപ കാഴ്ച മെച്ചപ്പെട്ടതാണെങ്കിലും ഈ മെച്ചപ്പെടുത്തലുകൾ കുറവും കാലക്രമേണ കുറയുന്നവയുമാണ്. മൾട്ടിഫോക്കൽ ഇൻട്രാഒകുലർ ലെൻസുകളിൽ ഇൻട്രാഒക്യുലർ ലെൻസുകൾക്ക് പിന്നിലുള്ള ടിഷ്യു കട്ടിയാകാനും (പോസ്‌റ്റീരിയർ ക്യാപ്‌സ്യൂൾ ഒപാസിഫിക്കേഷൻ) മങ്ങലുണ്ടാക്കാനുമുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഈ കണ്ടെത്തലിന് ചില അനിശ്ചിതത്വമുണ്ട്.[2]

അവലംബം[തിരുത്തുക]

  1. de Silva, Samantha R.; Evans, Jennifer R.; Kirthi, Varo; Ziaei, Mohammed; Leyland, Martin (2016). "Multifocal versus monofocal intraocular lenses after cataract extraction". The Cochrane Database of Systematic Reviews. 12: CD003169. doi:10.1002/14651858.CD003169.pub4. ISSN 1469-493X. PMC 6463930. PMID 27943250.
  2. Ong, Hon Shing; Evans, Jennifer R.; Allan, Bruce D. S. (2014-05-01). "Accommodative intraocular lens versus standard monofocal intraocular lens implantation in cataract surgery" (PDF). The Cochrane Database of Systematic Reviews (5): CD009667. doi:10.1002/14651858.CD009667.pub2. ISSN 1469-493X. PMID 24788900.