മുകേഷ് (നടൻ)
മുകേഷ് | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2021-തുടരുന്നു, 2016-2021 | |
മുൻഗാമി | പി.കെ. ഗുരുദാസൻ |
മണ്ഡലം | കൊല്ലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പട്ടത്താനം, കൊല്ലം ജില്ല | 5 മാർച്ച് 1957
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളികൾ |
|
കുട്ടികൾ | 2 |
ജോലി | മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ് |
As of 29 നവംബർ, 2022 ഉറവിടം: പതിനഞ്ചാം കേരള നിയമസഭ |
2016 മുതൽ കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമായി തുടരുന്ന[1] മലയാള ചലച്ചിത്ര അഭിനേതാവും നിർമ്മാതാവുമാണ് മുകേഷ്.(ജനനം: 1957 മാർച്ച് 5) കേരള സംഗീത നാടക അക്കാദമിയുടെ മുൻ ഭാരവാഹിയായിരുന്ന മുകേഷ് 1982-ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. ടെലിവിഷൻ അവതാരകനായി മുകേഷ് ഇപ്പോഴും മിനി സ്ക്രീനിൽ സജീവ സാന്നിധ്യമാണ്.[2][3][4][5][6][7]
ജീവിതരേഖ
[തിരുത്തുക]മലയാള ചലച്ചിത്ര അഭിനേതാവായ മുകേഷ് 1957 മാർച്ച് 5ന് പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവൻ്റെയും വിജയകുമാരിയുടേയും മകനായി കൊല്ലം ജില്ലയിലെ പട്ടത്താനത്ത് ജനിച്ചു. പട്ടത്താനം ഇൻഫൻ്റ് ജീസസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുകേഷ് കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടി.
നാടക അഭിനേതാക്കളായിരുന്ന തൻ്റെ മാതാപിതാക്കൾക്കൊപ്പം നാടകവേദികളുമായുള്ള പരിചയം മുകേഷിന് അഭിനയത്തിൻ്റെ ബാലപാഠങ്ങളായിരുന്നു. പഠനശേഷം നാടകാഭിനയവുമായി ജീവിതമാരംഭിച്ച മുകേഷിന് നാടകത്തിലുള്ള അഭിനയ മികവ് സിനിമയിലേയ്ക്ക് വഴിതുറക്കുന്നതിൽ സഹായകരമായി.
1982-ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1985-ൽ റിലീസായ മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ മലയാള സിനിമയിലെ ശ്രദ്ധേയതാരമാക്കി. മുകേഷ് നായകനും ഉപ-നായകനുമായി വേഷമിട്ട് 1989-ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയുടെ വിജയം മുകേഷിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. ഈ സിനിമ മലയാളത്തിൽ വൻഹിറ്റായതോടെ മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളായി മുകേഷ് മാറി.
1990-കളിലാണ് മുകേഷ് ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ചത്. അവയിൽ ഭൂരിഭാഗവും കോമഡി സിനിമകളായിരുന്നു. ഇൻ ഹരിഹർ നഗർ, കൗതുക വാർത്തകൾ, ഗോഡ്ഫാദർ[8] എന്നിവയാണ് 1990-കളിലെ മുകേഷിൻ്റെ ഹിറ്റ് സിനിമകൾ.
മുകേഷ്-മോഹൻലാൽ, മുകേഷ്-ജയറാം, മുകേഷ്-ജഗദീഷ് എന്നീ കൂട്ടുകെട്ടിൽ ധാരാളം സിനിമകൾ ഒരു കാലഘട്ടത്തിൽ മലയാളത്തിൽ ഹിറ്റുകളായിരുന്നു. പിന്നീട് അദ്ദേഹം നായികസ്ഥാനത്ത് നിന്ന് മാറി സ്വഭാവ വേഷങ്ങളിൽ കേന്ദ്രീകരിച്ചു. വിനോദയാത്ര, ഉദയനാണ് താരം എന്നീ സിനിമകളിലെ സപ്പോർട്ടിംഗ് റോളുകൾ പ്രേക്ഷക പ്രീതി നേടിയവയാണ്. 2007-ൽ കഥ പറയുമ്പോൾ എന്ന സിനിമ നിർമ്മിച്ച് നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ചു. തട്ടത്തിൻ മറയത്ത്(2012) എന്ന സിനിമയും മുകേഷ് നിർമ്മിച്ചതാണ്. മലയാളത്തിൽ ഇതുവരെ ഏകദേശം 300 സിനിമകളിലഭിനയിച്ചിട്ടുണ്ട്.[9]
ടെലിവിഷൻ അവതാരകൻ
- ബഡായി ബംഗ്ലാവ് 2022, 2018-2020, 2013-2018
(ഏഷ്യാനെറ്റ്)
- കോമഡി സ്റ്റാർ 2021 (ഏഷ്യാനെറ്റ്)
- മധുരം ശോഭനം 2021
(സീ കേരളം)
- ടോപ്പ് സിംഗർ 2020
(ഫ്ലവേഴ്സ് ടിവി)
- ബിഗ് ബോസ് 2018
(ഏഷ്യാനെറ്റ്)
- സെൽ മി ദി ആൻസർ 2015, 2016, 2018-2019
(ഏഷ്യാനെറ്റ്)
- അഭിനേത്രി 2013
(സൂര്യ ടി.വി)
- ഡീൽ ഓർ നോ ഡീൽ 2009-2012
(സൂര്യ ടി.വി)
- സൂപ്പർ ടാലൻ്റ് 2008
(സൂര്യ ടി.വി)
- സംഭവാമി യുഗെ യുഗേ 2001
(സൂര്യ ടി.വി)
- കോടീശ്വരൻ 2000
(സൂര്യ ടി.വി)
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന മുകേഷിനെ മാർക്സിസ്റ്റ് പാർട്ടി 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന പി.കെ.ഗുരുദാസനു പകരം കൊല്ലം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 2016-ലെ ഇടതുതരംഗത്തിൽ കൊല്ലത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ സൂരജ് രവിയെ പരാജയപ്പെടുത്തി ആദ്യമായി സി.പി.എം ടിക്കറ്റിൽ നിയമസഭാംഗമായി.
2021-ലെ നിയമസഭ തിരഞ്ഞെടുപ്പിലും സിറ്റിങ് സീറ്റീൽ നിന്ന് മത്സരിച്ച മുകേഷ് കൊല്ലം ഡി.സി.സി പ്രസിഡൻറായിരുന്ന ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തി രണ്ടാം തവണയും നിയമസഭയിലെത്തി.[10]
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് മാർക്സിസ്റ്റ് പാർട്ടി ടിക്കറ്റിൽ മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആർ.എസ്.പി നേതാവും സിറ്റിംഗ് എം.പിയുമായ എൻ.കെ.പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.[11]
സ്വകാര്യ ജീവിതം
[തിരുത്തുക]തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയായിരുന്ന സരിതയായിരുന്നു ആദ്യ ഭാര്യ. 1988-ൽ ഇരുവരും വിവാഹിതരായെങ്കിലും 2011-ൽ വിവാഹ മോചിതരായി. ശ്രാവൺ, തേജസ് എന്നിവർ മക്കളാണ്. പിന്നീട് 2013-ൽ നർത്തകിയായ മേതിൽ ദേവികയെ രണ്ടാമത് വിവാഹം ചെയ്തെങ്കിലും 2021-ൽ ആ ബന്ധവും വഴിപിരിഞ്ഞു.
അവലംബം
[തിരുത്തുക]- ↑ "കൊല്ലത്ത് നാലാംവട്ടവും എൽഡിഎഫ്; ബിന്ദുകൃഷ്ണയെ വീഴ്ത്തി മുകേഷ് രണ്ടാമതും" https://www.manoramaonline.com/news/indepth/assembly-elections-2021/kerala-kollam/2021/05/02/kollam-election-results.amp.html
- ↑ "മുകേഷ്–മേതിൽ ദേവിക വിവാഹമോചനം: ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് സരിത | Mukesh | Methil Devika" https://www.manoramaonline.com/global-malayali/gulf/2021/07/27/actress-saritha-about-mukesh-methil-devika-divorce.html
- ↑ "ഞങ്ങളെ അദ്ഭുതപ്പെടുത്തി സുൽഫത്ത് മമ്മൂക്കയെ കെട്ടിപ്പിടിച്ചു, എല്ലാവരുടെയും കണ്ണ് നിറഞ്ഞു: മുകേഷ് | Mukesh Mammootty" https://www.manoramaonline.com/movies/movie-news/2022/11/18/mukesh-shares-an-emotional-incident-about-mammootty-and-wife-sulfath.html
- ↑ "‘റാം ജി റാവുവിന്റെ വിജയത്തിന് കാരണം മൂങ്ങ’; സിനിമയിലെ അന്ധവിശ്വാസങ്ങൾ വെളിപ്പെടുത്തി മുകേഷ് | Mukesh Malayalam Movie" https://www.manoramaonline.com/movies/movie-news/2022/05/18/mukesh-about-Superstitions-in-malayalam-movies.html
- ↑ "രാഷ്ട്രീയത്തിൽ ശത്രുവിനെ കാണാം, പക്ഷേ, സിനിമയിൽ പണി കിട്ടിയാലേ അറിയൂ, Mukesh Ganesh Kumar MLAs talks about Politics Cinema MBFL" https://www.mathrubhumi.com/movies-music/news/mukesh-ganesh-kumar-mlas-talks-about-politics-cinema-mbfl-1.4496261
- ↑ "'അച്ഛൻ എന്റെ ജീവിതത്തിൽ ഒരേയൊരു തവണയേ ഇടപെട്ടിട്ടുള്ളൂ; നിർണായകമായ ഇടപെടൽ'- മുകേഷ്, O. Madhavan, Actor Mukesh" https://www.mathrubhumi.com/amp/literature/features/actor-mukesh-remembers-his-father-and-playwright-o-madhavan-1.7798579
- ↑ "ഈ 44 പേരും തിരിച്ചു വരണം, ഇല്ലെങ്കിൽ നിനക്ക് കുഴപ്പമാണ്; മുകേഷിന് പണികൊടുത്ത മോഹൻലാൽ, Mukesh About American stage show with Mohanlal funny story" https://www.mathrubhumi.com/movies-music/news/mukesh-about-american-stage-show-with-mohanlal-funny-story-1.6109734
- ↑ "അഞ്ഞൂറാനും ആനപ്പാറ അച്ഛമ്മയും കൊമ്പുകോർത്ത മൂന്ന് ദശാബ്ദങ്ങൾ; 'ഗോഡ്ഫാദറി'ന് 30 വയസ്, Godfather boxoffice, Anjooran, Siddique Lal, Mukesh, Thilakan, Philomina" https://www.mathrubhumi.com/movies-music/news/godfather-movie-thirty-years-siddique-lal-anjooran-nn-pillai-philomina-mukesh-thilakan-1.6179905
- ↑ "മുകേഷ് - Mukesh (actor) | M3DB" https://m3db.com/mukesh-actor
- ↑ "LDF bags 9 out of 11 seats in Kollam - The Hindu" https://www.thehindu.com/elections/kerala-assembly/ldf-bags-9-out-of-11-seats-in-kollam/article34467150.ece/amp/
- ↑ Premachandran wins third time, hatrick