മുക്ദെൻ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mukden Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മിങ്, ക്വിങ് രാജവംശങ്ങളുടെ ബെയ്ജിങ്ങിലേയും ഷെൻയാങിലേയും രാജകൊട്ടാരങ്ങൾ
瀋陽故宮
ഡാഷെങ് ഹാൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
മാനദണ്ഡംi, ii, iii, iv
അവലംബം439
നിർദ്ദേശാങ്കം41°47′45″N 123°27′00″E / 41.7958°N 123.45°E / 41.7958; 123.45
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2004
വെബ്സൈറ്റ്www.sypm.org.cn

ചൈന ഭരിച്ചിരുന്ന ക്വിങ് രാജവംശത്തിന്റെ രാജകീയ വസതിയായിരുന്നു മുക്ദെൻ കൊട്ടാരം (ചൈനീസ്: 盛京宫殿; ഇംഗ്ലീഷ്: Mukden Palace ).ചൈനയിലെ ഷെന്യാങ് നഗരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആയതിനാൽ ഷെന്യാങ്(Shenyang) കൊട്ടാരം എന്നും ഇത് അറിയപ്പെടുന്നു. 1625-ൽ ആണ് ഈ കൊട്ടരം പണിതീർത്തത്. 1625 മുതൽ 1644വരെയുള്ള കാലയളവിൽ ആദ്യത്തെ മൂന്ന് ക്വിങ് ചക്രവർത്തിമാരും ഇവിടെ താമസിച്ചാണ് സാമ്രാജ്യം ഭരിച്ചിരുന്നത്. ചൈനയിൽ രാജഭരണം അവസാനിച്ചതോടുകൂടി ഈ കൊട്ടാരം ഒരു മ്യൂസിയമായി മാറി.

ബീജിങ്ങിലെ വിലക്കപ്പെട്ട നഗരത്തിന് സമാനമായാണ് മുക്ദെൻ കൊട്ടാരം പണിതത്. എങ്കിലും ഈ കൊട്ടാരത്തിൽ മഞ്ചൂറിയൻ ടിബറ്റൻ ശൈലികളും കാണപ്പെടുന്നു. 1644-ൽ മിങ് സാമ്രാജ്യം ചൈനയിൽ സ്ഥാപിതമായതോടുകൂടി ഈ കൊട്ടാരത്തിനുണ്ടായിരുന്ന ഔദ്യോഗിക രാജകീയ വസ്തി എന്ന സ്ഥാനം നഷ്ടമായി. കേവലം ഒരു കൊട്ടാരമായി ഇത് നിലനിന്നു. 1780-ൽ ക്വിയാൻലോങ് (Qianlong) ചക്രവർത്തിയുടെ നേതൃത്തത്തിൽ കൊട്ടാരം വിപുലീകരിക്കപ്പെട്ടു. 1955-ലാണ് മുക്ദെൻ കൊട്ടാരം ഒരു മ്യൂസിയമാക്കി മാറ്റിയത്. 2004-ൽ ലോകപൈതൃക പദവിയും ലഭിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുക്ദെൻ_കൊട്ടാരം&oldid=1822923" എന്ന താളിൽനിന്ന് ശേഖരിച്ചത്