മിസിസ്. ഹ്യൂ ഹാമേഴ്‌സ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mrs. Hugh Hammersley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mrs. Hugh Hammersley
വർഷം1892 (1892)
സ്ഥാനംMetropolitan Museum of Art, New York City, New York, United States

1892-ൽ ജോൺ സിംഗർ സാർജന്റ് വരച്ച ഒരു ചിത്രമാണ് മിസിസ്. ഹ്യൂ ഹാമേഴ്‌സ്ലി. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരണത്തിന്റെ ഭാഗമാണ് ഈ ചിത്രം.[1]

ചരിത്രം[തിരുത്തുക]

ചായാചിത്രത്തിലെ ശ്രീമതി ഹാമേഴ്‌സ്ലി, ജനനനാമം മേരി ഫ്രാൻസെസ് ഗ്രാന്റ് (ca. 1863 - ca. 1902) ഒരു ബാങ്കറുടെ ഭാര്യയും പരിഷ്‌കൃതയായ ലണ്ടൻ ഗൃഹസ്ഥയും ആയിരുന്നു. ചായാചിത്രത്തിൽ, അവർ ഒരു ഫ്രഞ്ച് സോഫയിൽ ആഡംബരത്തോടെ ഇരിക്കുന്നു. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് പ്രകാരം:

"Her willowy form and candid expression suggest Sargent's ability to characterize and flatter simultaneously. Her gold-trimmed silk-velvet dress and the sumptuous setting announce his mastery of varied textures and patterns."[1]

1893-ൽ ലണ്ടനിലെ ന്യൂ ഗാലറിയിൽ പ്രദർശിപ്പിച്ചപ്പോൾ ചിത്രം നന്നായി അവലോകനം ചെയ്യപ്പെട്ടു. അവിടെ ലഭിച്ച അവലോകനങ്ങൾ, 1894-ൽ പാരീസിലെ സൊസൈറ്റി നാഷണൽ ഡെസ് ബ്യൂക്സ്-ആർട്സ് സലൂണിൽ 1884-ൽ വരച്ച സാർജന്റിന്റെ കുപ്രസിദ്ധമായ മാഡം എക്സിനോട് സാമ്യമുള്ളതായി കാണപ്പെട്ടു. സാർജന്റിന്റെ മോഹിപ്പിക്കുന്ന ഇംഗ്ലീഷ് സ്ത്രീകളുടെ ചിത്രങ്ങളുടെ ആദ്യത്തേതാണ് ഈ ചിത്രം. 1899-ലെ ദി വിൻ‌ഹാം സിസ്റ്റേഴ്സ്: ലേഡി എൽ‌ചോ, മിസ്സിസ് അഡെയ്ൻ ആന്റ് മിസ്സിസ് ടെന്നന്റ് ഇതിന് ഉത്തമ ഉദാഹരണമാണ്.[1]പരിപാലനോദ്യോഗസ്ഥരുടെ മെട്രോപൊളിറ്റൻ കുറിപ്പിൽ "സർജന്റിന്റെ ധീരവും നാഗരികവുമായ മിസിസ് ഹാമേഴ്‌സ്ലിയുടെ ആധുനിക ചിത്രീകരണം കലാകാരന്റെ ആത്മവിശ്വാസത്തിന്റെയും നൈപുണ്യത്തിന്റെയും മികച്ച പ്രദർശനമാണ്."[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "John Singer Sargent - Mrs. Hugh Hammersley - The Met".
  2. Shibayama, Nobuko; Mahon, Dorothy; Centeno, Silvia A.; Carò, Federico (2018-11-01). "John Singer Sargent's Mrs. Hugh Hammersley: Colorants and Technical Choices to Depict an Evening Gown". Metropolitan Museum Journal. 53: 172–179. doi:10.1086/701749. ISSN 0077-8958.