മിസ്സിസ് ഫിസ്കെ വാറൻ (ഗ്രെച്ചൻ ഓസ്ഗുഡ്) ആന്റ് ഹെർ ഡോറ്റർ റേച്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mrs. Fiske Warren (Gretchen Osgood) and Her Daughter Rachel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mrs. Fiske Warren (Gretchen Osgood) and Her Daughter Rachel
കലാകാരൻJohn Singer Sargent
വർഷം1903
MediumOil on canvas
അളവുകൾ152.4 cm × 102.55 cm (60.0 in × 40.37 in)
സ്ഥാനംMuseum of Fine Arts, Boston, Massachusetts

1903-ൽ അമേരിക്കൻ ഛായാചിത്രകാരൻ ജോൺ സിംഗർ സാർജന്റ് വരച്ച ചിത്രമാണ് മിസ്സിസ് ഫിസ്കെ വാറൻ (ഗ്രെച്ചൻ ഓസ്ഗുഡ്) ആന്റ് ഹെർ ഡോറ്റർ റേച്ചൽ. അമേരിക്കൻ നടിയും ഗായികയും കവിയിത്രിയുമായ ഗ്രെച്ചൻ ഓസ്ഗൂഡ് വാറനെയും അവരുടെ മകൾ റേച്ചൽ വാറനെയും ഈ ചിത്രത്തിൽ വരച്ചിരിക്കുന്നു. 152.4 × 102.55 സെന്റിമീറ്റർ (60.0 × 40.4 ഇഞ്ച്) വലിപ്പമുള്ള ഈ ചിത്രം മസാച്യുസെറ്റ്സിലെ ബോസ്റ്റണിലെ ഫൈൻ ആർട്സ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]

പശ്ചാത്തലം[തിരുത്തുക]

മാർഗരറ്റ് ഗ്രെച്ചൻ ഓസ്ഗൂഡ് വാറൻ 1871-ൽ [1] മാസാച്യൂസെറ്റ്സിലെ ബോസ്റ്റണിലെ ബീക്കൺ ഹില്ലിലെ ചരിത്രപ്രസിദ്ധമായ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. അവരുടെ കുടുംബത്തിന്റെ സമ്പത്ത് കാരണം അവർക്ക് സംഗീതത്തിലും നാടകത്തിലും എളുപ്പത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. ഗബ്രിയേൽ ഫൗറേയുടെ കീഴിൽ പാരീസ് കൺസർവേറ്ററിയിൽ മെസോ സോപ്രാനോ ആയി പഠിച്ചു.[2]

അവർ മറ്റൊരു സമ്പന്ന ബീക്കൺ ഹിൽ കുടുംബത്തിൽ വിവാഹം കഴിച്ചു. 1891 മെയ് 14 ന് പേപ്പർ നിർമ്മാതാക്കളായ ഫിസ്കെ വാറന്റെ ഭാര്യയായി.[3]

1903 ഏപ്രിലിൽ, പ്രശസ്ത അമേരിക്കൻ ഛായാചിത്രകാരനായ ജോൺ സിംഗർ സാർജന്റിനെ ഗ്രെച്ചനെയും അവരുടെ മകളെയും വരയ്ക്കാൻ ഫിസ്കെ വാറൻ നിയോഗിച്ചു. ബോസ്റ്റൺ ജീവകാരുണ്യ പ്രവർത്തകയും അമേരിക്കൻ ആർട്ട് കളക്ടറുമായ ഇസബെല്ല സ്റ്റുവാർട്ട് ഗാർഡ്നറുടെ വസതിയായ ഫെൻ‌വേ കോർട്ടിൽ വച്ചാണ് ചിത്രം വരച്ചത്. അതേ വർഷം തന്നെ ഇസബെല്ലാ സ്റ്റുവർട്ട് ഗാർഡ്നർ മ്യൂസിയമായി മാറി.[4]

അവലംബം[തിരുത്തുക]

ഗ്രന്ഥസൂചിക

Green, Martin Burgess (1989). The Mount Vernon Street Warrens : a Boston story, 1860-1910. New York: Charles Scribner's Sons. pp. 150–156. ISBN 0-684-19109-1. Retrieved 4 July 2013.

കുറിപ്പുകൾ
  1. 1.0 1.1 "Mrs. Fiske Warren (Gretchen Osgood) and Her Daughter Rachel". mfa.org. Retrieved 4 July 2013.
  2. Green 1989, p. 150.
  3. "The Warren-Osgood Wedding: Alliance of Two Well-Known Boston Families" (PDF). The New York Times. 15 May 1891. Retrieved 4 July 2013.
  4. "TBT: When the Gardner Museum Opened to the Public". Boston Magazine (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-09-15. Retrieved 2017-09-15.