മൗസ് പാഡ്
കമ്പ്യൂട്ടർ മൗസിന്റെ നിയന്ത്രണം സുഖകരമാക്കുവാൻ ഉപയോഗിക്കുന്ന കൊണ്ടുനടക്കാവുന്ന ചെറിയ പ്രതലത്തെ മൗസ് പാഡ് എന്നു വിളിക്കുന്നു.[1] ഇത് മൗസിന്റെ നിയന്ത്രണം കൂടുതൽ സുഗമമാക്കുന്നു. ഇത് സാധാരണയായി ചതുരാകൃതിയിലാണ് കണ്ടുവരുന്നതെങ്കിലും മറ്റ് ആകൃതിയിലുള്ളവയും ലഭ്യമാണ്. അടിസ്ഥാനപരമായി മൗസിനകത്തുള്ള ചെറിയ ഗോളത്തിന്റെ ചലനം ആയാസരഹിതമാക്കുകയാണ് ഇവ ചെയ്യുന്നത്. എന്നാൽ ഇത്തരം ഗോളമില്ലാത്ത ഒപ്റ്റികല്‍, ലേസർ മൗസുകളുടെ കാര്യത്തിൽ ഇവ പ്രകാശത്തിന് അല്ലെങ്കിൽ ലേസർ രശ്മികൾക്ക് സുഗമമായി സഞ്ചരിക്കുവാനുതകുന്ന പ്രതലം പ്രദാനം ചെയ്യുന്നു.
യു.എസ്.ബി പോർട്ടോടുകൂടിയതും,സൗണ്ട് ഇൻ/ഔട്ട് സംവിധാനമുള്ളതും, കാൽക്കുലേറ്റർ അടങ്ങിയതുമായ പലതരം പാഡുകൾ മാർക്കറ്റിൽ ലഭ്യമാണ്.
ചരിത്രം[തിരുത്തുക]
1968-ൽ ഡഗ്ലസ് ഏംഗൽബാർട്ട് മൗസിന്റെ അരങ്ങേറ്റം കുറിക്കുന്ന അവതരണ വേളയിൽ,[2] ഹെർമൻ മില്ലറിലെ ജാക്ക് കെല്ലി രൂപകൽപ്പന ചെയ്ത ഒരു കൺട്രോൾ കൺസോൾ എംഗൽബാർട്ട് ഉപയോഗിച്ചു, അതിൽ ഒരു കീബോർഡും മൗസിന്റെ പിന്തുണ ഏരിയയായി ഉപയോഗിക്കുന്ന ഇൻസെറ്റ് ഭാഗവും ഉൾപ്പെടുന്നു.[2][3] [4] കെല്ലി കൂടാതെ അലക്‌സ് പാങ് പറഞ്ഞതനുസരിച്ച്,[5] കെല്ലി ഒരു വർഷത്തിനുശേഷം 1969-ൽ ആദ്യത്തെ മൗസ്‌പാഡ് രൂപകൽപ്പന ചെയ്‌തു.
ചിത്രശാല[തിരുത്തുക]
- മൌസ് പാഡിന്റെ ചിത്രങ്ങൾ
-
ഒരു പഴയ മൌസും അതിന്റെ പാഡും
-
ചതുരാകൃതിയിലുള്ള ഒരു മൌസ്പാഡ്
-
വ്യത്യസ്തമായൊരു ആകൃതിയിലുള്ള മൌസ് പാഡ്
-
വ്യത്യസ്തമായൊരു ആകൃതിയിലുള്ള മൌസ് പാഡ്
-
മൗസിന്റെ ഉൾഭാഗം കാണിക്കുന്ന രേഖാചിത്രം
-
മൗസിന്റെ ഉൾഭാഗം കാണിക്കുന്ന ചിത്രം
അവലംബം[തിരുത്തുക]
- ↑ https://www.computerhope.com/jargon/m/mousepad.htm
- ↑ 2.0 2.1 "The Demo (article on Engelbart's demo)". മൂലതാളിൽ നിന്നും 2008-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-26., final video
- ↑ "Mousepad Guide From Strumace". മൂലതാളിൽ നിന്നും 2022-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-02-26., time: 1:12:35
- ↑ "Jack Kelley (Herman Miller page)". മൂലതാളിൽ നിന്നും 2006-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-26.
- ↑ Alex Soojung-Kin Pang. "The Making of the Mouse". മൂലതാളിൽ നിന്നും 2007-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-26.