മോണ്ട് സാങ്ബെ ദേശീയോദ്യാനം
ദൃശ്യരൂപം
(Mont Sângbé National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mont Sângbé National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Côte d'Ivoire |
Area | 950 km² |
Established | 1976 |
മോണ്ട് സാങ്ബെ ദേശീയോദ്യാനം, ഐവറി കോസ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ലോകത്തെ പ്രമുഖ ദേശീയോദ്യാനങ്ങളുടെ പട്ടികയിൽ ഈ ഉദ്യാനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1976 ലാണ് ഇത് ദേശീയോദ്യാനമെന്ന പദവി നേടുന്നത്.
സാസ്സാന്ദ്ര നദിയ്ക്കു പടിഞ്ഞാറുള്ള മലനിരകളിൽ സ്ഥിതി ചെയ്യുന്ന മോണ്ട്‍സ് ഡു ടൌറാ കൊടുമുടിയുടെ പരിധിയിലാണ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 95,000 ഹെക്ടർ (950 കിമീ2/360 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ, പടിഞ്ഞാറൻ ഐവറികോസ്റ്റിലെ മാൻ പട്ടണത്തിന് വടക്ക് ബിയാൻകൂമയ്ക്കും ടൗബയ്ക്കും ഇടയിലാണ് ഇതിൻറെ സ്ഥാനം. ഇടതിങ്ങിവളരുന്ന സാവന്നാ വനപ്രദേശങ്ങളിൽ ആനകൾ, കാട്ടുപോത്തുകൾ, ആഫ്രിക്കൻ കാട്ടുപന്നികൾ, ആൻറിലോപ്പുകൾ, കുരങ്ങുകൾ എന്നിങ്ങനെയുള്ള വന്യജീവികളുടെ സാന്നിദ്ധ്യവുമുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Language, Gender and Sustainability Project Toura Map, accessed 25 December 2010.