മോള്ളർ സ്കൈകാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moller Skycar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൈകാറിന്റെ പരസ്യം
ബെൽ-ബോയിങ്ങ് V-22 ഓസ്പ്രേയ്. ടിൽറ്റ്റോട്ടോർ വിമാനത്തിന്റെ ഒരു വലിയ ഉദാഹരണമാണിത്. ഇതേ തത്ത്വമാണ് സ്കൈകാറിനും

മോള്ളർ സ്കൈകാർ (Moller Skycar) പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ടിൽറ്റ്റോട്ടർ തരത്തിലുള്ള ലംബമായി കുതിക്കാനും നിലത്തിറക്കാനും സാധിക്കുന്ന ,VTOL (vertical take-off and landing) തരം വിമാനം അണ്. അതിന്റെ ആദിരൂപം മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചു തുടങ്ങിയിട്ടില്ല. പോൾ മോള്ളർ എന്നയാളാണ് ഇത്തരം കാറുകൾ വികസിപ്പിക്കാൻ വർഷങ്ങളായി പരിശ്രമിച്ചത്. അദ്ദേഹം ഇതിനെ പറക്കും കാർ അല്ലെങ്കിൽ വോളാൻറോർ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇത്തരം വാഹനങ്ങളെ ഏയ്റോഡൈൻ എന്നാണ് ശാസ്ത്രീയമായി വിളിക്കുന്നത്.

ചരിത്രം[തിരുത്തുക]

വിമാനത്തിന്റെ ചരിത്രത്തിൻറത്രയും പഴക്കം ഇതിന് അവകാശപ്പെടാം. ഒന്നോ രണ്ടോ പേരെ വഹിക്കാവുന്ന വ്യക്തിഗത വിമാനമാണ് ആദ്യകാലങ്ങളിൽ പലരും വിഭാവനം ചെയ്തതും എന്നാൽ പിന്നീട് ഗവേഷണ ഫലമായി ഉരുത്തിരിഞ്ഞ വാഹനങ്ങൾ അസാധാരണ വലിപ്പമുള്ളവയും സാധാരണക്കാർക്ക് അപ്രാപ്യമായ വിലയുള്ളവയുമായിരുന്നു. സ്കൈ കാർ സാധാരണക്കാർക്ക്? ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് വികസിപ്പിച്ചു വരുന്നത്

പ്രത്യേകതകൾ[തിരുത്തുക]

കാറോടിക്കാൻ അറിയുന്ന ആർക്കും ഓടിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. പൈലറ്റ് പരിശീലനം ആവശ്യമില്ല.

മൊള്ളർ കമ്പനി അവകാശപ്പെടുന്ന പ്രത്യേകതകൾ യാത്രക്കാർ : 4 ഏറ്റവും ഏറിയ വേഗം : 375 മൈൽ/മണിക്കൂർ സാധാരണ വേഗം (20,000 അടിയിൽ): 275 മൈൽ/മണിക്കൂർ പരമാവധി ദൂരം : 750 മൈൽ/മണിക്കൂർ വലിപ്പം : ഒരു സെഡാൻ കാറിന്റ്റെയത്ര ഇന്ധനക്ഷമത: 20 മൈൽ/ഗാലൺ ഭാരോക്ഷമത: 750 പൗണ്ട്. ഇന്ധനം: മെത്തനോൾ ഒരു എഞ്ചിൻ നിലച്ചാലും ഒടിക്കാം [1]

അവലംബം[തിരുത്തുക]

  1. കമ്പനിയുടെ വെബ്സൈറ്റ് ശേഖരിച്ചതിയ്യതി 2007 മാർച്ച് 19

കുറിപ്പുകൾ[തിരുത്തുക]

ഇതര കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോള്ളർ_സ്കൈകാർ&oldid=3642122" എന്ന താളിൽനിന്ന് ശേഖരിച്ചത്