മൊഹ്‌സിന കിദ്വായി
മൊഹ്സിന കിദ്വായി | |
|---|---|
![]() | |
| രാജ്യസഭാംഗം | |
| പദവിയിൽ 2010-2016, 2004-2010 | |
| മണ്ഡലം | ഛത്തീസ്ഗഢ് |
| കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി | |
| പദവിയിൽ 1986-1989 | |
| മുൻഗാമി | അബ്ദുൾ ഗഫൂർ |
| പിൻഗാമി | മുരെശെലി മാരൻ |
| ലോക്സഭാംഗം | |
| പദവിയിൽ 1984, 1980, 1978 | |
| മണ്ഡലം |
|
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1932 ജനുവരി 1 ബരാബാങ്കി, ഉത്തർ പ്രദേശ് |
| മരണം | ഏപ്രിൽ 8, 2026 (94 വയസ്സ്) ന്യൂഡെൽഹി |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| പങ്കാളി | ഖലീൽ |
| കുട്ടികൾ | 3 daughters |
As of ഏപ്രിൽ 8, 2026 ഉറവിടം: Topneta.com | |
മൂന്ന് തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, നിയമസഭ കൗൺസിലിലും സംസ്ഥാന നിയമസഭയിലും അംഗമായിരുന്ന ഉത്തർ പ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു മൊഹ്സിന കിദ്വായി.[1](1 ജനുവരി 1932 - 8 ഏപ്രിൽ 2026) [2][3][4][5]
ജീവിതരേഖ
[തിരുത്തുക]ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു മുസ്ലീം കുടുംബത്തിൽ മുല്ല കുത്തബുദ്ദിൻ അഹമ്മദിന്റെയും സെഹ്‌റയുടേയും മകളായി 1932 ജനുവരി ഒന്നിന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വുമൺസ് കോളേജിൽ നിന്നും ഇന്റർമീഡിയറ്റും മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും നേടി.
1950-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ മൊഹ്സിന 1960-ൽ ഉത്തർപ്രദേശ് നിയമസഭ കൗൺസിൽ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച മൊഹ്സിന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി, സെൻട്രൽ ഇലക്ഷൻ കമ്മിറ്റി അംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്ന മൊഹ്സിന 1998 മുതൽ 2017 വരെ പാർട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുമായി ഏറ്റവുമടുത്ത ബന്ധം പുലർത്തിയിരുന്ന കോൺഗ്രസ് നേതാവായിരുന്നു.
2016-ൽ രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
പ്രധാന പദവികളിൽ
- 2010-2016 : രാജ്യസഭാംഗം, ഛത്തീസ്ഗഡ്
- 2004-2010 : രാജ്യസഭാംഗം, ഛത്തീസ്ഗഡ്
- 2004-2007 : കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി
- 1986-1989 : കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി
- 1984-1986 : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി
- 1984-1989 : ലോക്സഭാംഗം, മീററ്റ്
- 1980-1984 : ലോക്‌സഭാംഗം, മീററ്റ്
- 1978-1980 : ലോക്സഭാംഗം, അസംഗഢ്
- 1975-1977, 1973-1974, : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
- 1974-1977 : നിയമസഭാംഗം, ഉത്തർ പ്രദേശ്
- 1960-1974 : നിയമസഭ കൗൺസിൽ അംഗം, ഉത്തർ പ്രദേശ്[6]
വ്യക്തിജീവിതം
[തിരുത്തുക]1953 ഡിസംബർ 17 ന് ഖലീൽ ആർ. കിദ്വായിയെ മൊഹ്‌സിന കിദ്‌വായ് വിവാഹം കഴിച്ചു. അവർക്ക് മൂന്ന് പെൺമക്കളുണ്ട്.[7]
ആത്മകഥ
- മൈ ലൈഫ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ്
അവലംബം
[തിരുത്തുക]- ↑ മൊഹ്സിന കിദ്വായി അന്തരിച്ചു
- ↑ mohsina kidwai autobiography
- ↑ my life in indian politics
- ↑ an account of a life in indian politics book review
- ↑ mohsina autobiography released
- ↑ മൊഹ്‌സിന കിദ്വായി അന്തരിച്ചു മറുനാടൻ ന്യൂസ്
- ↑ "Website of SMT. MOHSINA KIDWAI, Member of Parliament (Rajya Sabha)". Archived from the original on 5 February 2012. Retrieved 15 June 2007.
- ഛത്തീസ്ഗഢിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- 1932-ൽ ജനിച്ചവർ
- ഇന്ത്യയുടെ ആരോഗ്യമന്ത്രിമാർ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- ഉത്തർപ്രദേശിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- ഏഴാം ലോക്സഭയിലെ അംഗങ്ങൾ
- എട്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ സ്ത്രീകൾ
- കേരളരാഷ്ട്രീയം
- അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
