മിസോറം (ലോകസഭാ മണ്ഡലം)
Location of Mizoram in India | |
| Existence | 1972–present |
|---|---|
| Reservation | Scheduled Tribes |
| Current MP | C. Lalrosanga |
| Party | Mizo National Front |
| Elected Year | 2019 |
| State | Mizoram |
| Total Electors | 7,02,170[1] |
| Most Successful Party | Indian National Congress (6 times) |
| Assembly Constituencies | Hachhek (ST), Dampa (ST), Mamit (ST), Tuirial (ST), Kolasib (ST), Serlui (ST), Tuivawl (ST), Chalfilh (ST), Tawi (ST), Aizawl North – I (ST), Aizawl North – II (ST), Aizawl North – III (ST), Aizawl East – I, Aizawl East – II (ST), Aizawl West – I (ST), Aizawl West – II (ST), Aizawl West – III (ST), Aizawl South – I (ST), Aizawl South – II (ST), Aizawl South – III (ST), Lengteng (ST), Tuichang (ST), Champhai North (ST), Champhai South (ST), East Tuipui (ST), Serchhip (ST), Tuikum (ST), Hrangturzo (ST), South Tuipui (ST), Lunglei North (ST), Lunglei East (ST), Lunglei West (ST), Lunglei South (ST), Thorang (ST), West Tuipui (ST), Tuichawng (ST), Lawngtlai West (ST), Lawngtlai East (ST), Saiha (ST), and Palak (ST)[2] |
23°22′N 92°00′E / 23.36°N 92.00°Eവടക്കുകിഴക്കൻ സംസ്ഥാനമായ മിസോറമിലെ ഏക ലോക്സഭാ (ഇന്ത്യൻ പാർലമെന്റിന്റെ അധോസഭ) മണ്ഡലമാണ് മിസോറം. സംസ്ഥാനത്തിന്റെ മുഴുവൻ പ്രദേശവും ഈ മണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. ഈ സീറ്റ് പട്ടികവർഗ്ഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. മിസോ നാഷണൽ ഫ്രണ്ടിലെ സി. ലാൽറോസംഗ ആണ് നിലവിലെ അംഗം.[3]
1972 ജനുവരി 21-ന് മിസോറം കേന്ദ്രഭരണ പ്രദേശമായി മാറിയപ്പോൾ അഞ്ചാം ലോക്സഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച മിസോ യൂണിയനിലെ സാംഗ്ലിയാനയാണ് ഇതിന്റെ ആദ്യത്തെ പാർലമെന്റ് അംഗം (എംപി).[4] 1977-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായ ആർ. റോതുവാമ തിരഞ്ഞെടുക്കപ്പെട്ടു; 1980-ൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (ഐഎൻസി) ലാൽദുഹോമ 1984-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1987 ഫെബ്രുവരി 20-ന് മിസോറം ഇന്ത്യയിലെ ഒരു സംസ്ഥാനമായി.[5] 1989-ലെ അടുത്ത തിരഞ്ഞെടുപ്പിൽ ഐഎൻസിയുടെ സി. സിൽവേര തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ച അദ്ദേഹം 1989-98 കാലയളവിൽ എംപിയായിരുന്നു. 1998-ൽ സ്വതന്ത്ര സ്ഥാനാർത്ഥി എച്ച്. ലല്ലുങ്മുവാന 41 വോട്ടുകൾക്ക് വിജയിച്ചു. 1999 മുതൽ 2009 വരെ രണ്ട് തവണ രാഷ്ട്രീയപ്രവർത്തകനായ വാൻലാൽസാവ്മ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു; ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥിയായും പിന്നീട് മിസോ നാഷണൽ ഫ്രണ്ട് അംഗമായും. 2014-ലെ തിരഞ്ഞെടുപ്പ് പ്രകാരം, 2009 മുതൽ ഈ സീറ്റിനെ പ്രതിനിധീകരിക്കുന്ന ഐഎൻസിയുടെ സി. എൽ. റുവാലയാണ് ഈ മണ്ഡലത്തിന്റെ എംപി. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ 6 തവണ വിജയിച്ച ഐഎൻസിയാണ് ഈ മണ്ഡലത്തിലെ ഏറ്റവും വിജയകരമായ പാർട്ടി.
ലോകസഭാംഗങ്ങൾ
[തിരുത്തുക]| തിരഞ്ഞെടുപ്പ് | അംഗം | പാർട്ടി | |
|---|---|---|---|
| 1972 | സാംഗ്ലിയാന | മിസോ യൂണിയൻ | |
| 1977 | ആർ. റോതുവാമ | സ്വതന്ത്രൻ | |
| 1980 | |||
| 1984 | ലാൽദുഹോമ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
| 1989 | സി. സിൽവേര | ||
| 1991 | |||
| 1996 | |||
| 1998 | എച്ച്. ലല്ലുങ്മുവാന | സ്വതന്ത്രൻ | |
| 1999 | വാൻലാൽസാവ്മ | സ്വതന്ത്രൻ | |
| 2004 | മിസോ നാഷണൽ ഫ്രണ്ട് | ||
| 2009 | സി. എൽ. റുവാല | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
| 2014 | |||
| 2019 | സി. ലാൽറോസംഗ | മിസോ നാഷണൽ ഫ്രണ്ട് | |
തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]പൊതുതെരഞ്ഞെടുപ്പ് 1972
[തിരുത്തുക]1972 ജനുവരി 21-ന് മിസോറം ഒരു കേന്ദ്രഭരണ പ്രദേശമായി മാറിയതിനുശേഷം അഞ്ചാം ലോക്സഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച മിസോ യൂണിയനിലെ സാംഗ്ലിയാനയാണ് മിസോറമിന്റെ ആദ്യ എംപി.[5] [4] [6]
പൊതുതെരഞ്ഞെടുപ്പ് 1984
[തിരുത്തുക]എട്ടാം ലോക്സഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ ഐഎൻസിയുടെ ലാൽദുഹോമ തിരഞ്ഞെടുക്കപ്പെട്ടു.[7]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- മിസോറം ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ഫലങ്ങൾ – വെബ്സൈറ്റ് Archived 2019-06-09 at the Wayback Machine
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "turnout" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "District and AC wise PS list" (PDF). Election Commission of India. Archived from the original (PDF) on 2016-03-04. Retrieved 29 October 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-04. Retrieved 2019-08-23.
- 1 2 Ahuja, M. L. (1 January 2005). General elections in India: electoral politics, electoral reforms, and political parties. New Delhi: Icon Publications Pvt. Ltd. p. 323. ISBN 9788188086221.
- 1 2 "History of Mizoram". National Informatics Centre. Retrieved 25 October 2014.
- ↑ "Former Members". National Informatics Centre. Retrieved 25 October 2014.
- ↑ "Members Bioprofile". National Informatics Centre. Archived from the original on 2014-10-29. Retrieved 25 October 2014.