മിറിയ ഒബോട്ടെ
ദൃശ്യരൂപം
(Miria Obote എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിറിയ ഒബോട്ടെ | |
|---|---|
മിറിയ ഒബോട്ടെ | |
| First Lady of Uganda | |
| പദവിയിൽ 15 April 1966 – 25 January 1971 | |
| രാഷ്ട്രപതി | Milton Obote |
| പിൻഗാമി | Sarah Kyolaba |
| പദവിയിൽ 17 December 1980 – 27 July 1985 | |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Miria Kalule Obote 16 ജൂലൈ 1936 വയസ്സ്) |
ഉഗാണ്ടയുടെ മുൻ പ്രഥമവനിതയാണ് മിറിയ കലൂലെ ഒബോട്ടെ (Miria Kalule Obote) (ജ: ജൂലൈ 16, 1936). മുൻപ്രധാനമന്ത്രിയും പ്രസിഡണ്ടുമായ മിൽട്ടൺ ഒബോട്ടെയുടെ വിധവയാണ് ഇവർ. 2006 ഫെബ്രുവരിയിലെ പ്രസിഡണ്ടുതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായിരുന്നു.
20 വർഷത്തെ വിദേശവാസത്തിനുശേഷം മിറിയ 2005 -ൽ തന്റെ ഭർത്താവിനെ സംസ്കരിക്കാൻ സാംബിയയിൽ നിന്നും ഉഗാണ്ടയിൽ എത്തിയിരുന്നു. രണ്ടുമാസത്തിനുശേഷം ഇവരെ ഉഗാണ്ടൻ പീപ്പിൾസ് കോൺഗ്രസിന്റെ നേതാവായി തെരഞ്ഞെടുത്തു. 2006 -ലെ തെരഞ്ഞെടുപ്പിൽ അവർക്ക് 0.6 % വോട്ടാണ് ലഭിച്ചത്.
അവലംബം
[തിരുത്തുക]- Walking in Obote’s shadow, The Monitor, December 21, 2005.