മിറക്കിൾസ് സ്റ്റിൽ ഹാപ്പെൻ
(Miracles Still Happen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിറക്കിൾസ് സ്റ്റിൽ ഹാപ്പെൻ | |
---|---|
പ്രമാണം:Miracles-still-happen-aka-the-story-of-juliane-koepck.jpg | |
സംവിധാനം | Giuseppe Maria Scotese |
നിർമ്മാണം | Ninki Maslansky |
രചന | Giuseppe Maria Scotese |
കഥ | Juliane Koepcke |
സംഗീതം | Marcello Giombini |
ഛായാഗ്രഹണം | Giorgio Tonti |
ചിത്രസംയോജനം | Giuliana Trippa |
റിലീസിങ് തീയതി |
|
രാജ്യം | Italy, USA |
ഭാഷ | ഇറ്റാലിയൻ |
സമയദൈർഘ്യം | 87 minutes |
മിറക്കിൾസ് സ്റ്റിൽ ഹാപ്പെൻ, (ഇറ്റാലിയൻ: I miracoli accadono ancora) ഗിയുസെപ്പ് മരിയ സ്കോട്ടീസ് സംവിധാനം ചെയ്ത 1974 ലെ ഒരു ചലച്ചിത്രമാണ്. ഈ ചിത്രം 1971 ഡിസംബർ 24 ന് 93 യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ പെറുവിയൻ മഴക്കാടുകളിൽ തകർന്നുവീണ LANSA Flight 508 എന്ന യാത്രാ വിമാനത്തിൻറേയും അപകടത്തിൽനിന്നു അത്ഭുതകരമായി രക്ഷപെട്ട ഒരേയൊരു യാത്രക്കാരികയായ ജൂലിയൻ ഡില്ലർ എന്ന പെൺകുട്ടിയുടേയും കഥ പറയുന്നു.
അഭിനേതാക്കൾ[തിരുത്തുക]
- സൂസൻ പെൻഹാലിഗൺ - ജൂലിയൻ കോപ്ക്കെ
- പോൾ മുള്ളർ - ജൂലിയൻറെ പിതാവ്
- ഗ്രാസിയെല്ല ഗൽവാനി - ജൂലിയൻറെ മാതാവ്
നിർമ്മാണം[തിരുത്തുക]
1972 ഒക്ടോബർ 9 മുതൽ ഡിസംബർ 28 വരെ 12 ആഴ്ച ഷൂട്ടിംഗ് ഷെഡ്യൂളിൽ പെറു (ബാഹ്യ ദൃശ്യങ്ങൾ), റോം, ഇറ്റലിയിലെ സിനെസിറ്റ സ്റ്റുഡിയോ എന്നിവിടങ്ങളിലായാണ് ഇതിൻറെ ചിത്രീകരണം നടന്നത്..[1]