മിലിന്ദ് സോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Milind Soman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിലിന്ദ് സോമൻ
തൊഴിൽഅഭിനേതാവ്, മോഡൽ
സജീവ കാലംlate 1980's - ഇതുവരെ
ജീവിതപങ്കാളി(കൾ)മൈലീൻ ജമ്പനോയി (2006-പിരിഞ്ഞു)

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടനും, ഒരു മോഡലുമാണ് മിലിന്ദ് സോമൻ(മറാഠി: मिलिंद सोमण) (ജനനം: നവംബർ 4, 1965 ). മിലിന്ദ് ജനിച്ചത് സ്കോട്ലലന്റിലാണ്. എഴു വർഷം അവിടെ താമസിച്ചതിനു ശേഷം കുടുംബം ഇന്ത്യയിലേക്ക് വരികയായിരുന്നു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഇന്ത്യൻ മോഡലുകളിൽ വിജയകരമായ ഒരു മോഡലാണ് മിലിന്ദ്. ആദ്യ കാലങ്ങളിൽ ബുദ്ധിമുട്ടീയ മിലിന്ദിന് ഒരു പ്രധാന അവസരം ലഭിച്ചത് അലിഷ ചിനായ് പാടീയ ഒരു സംഗീത ആൽബമായ മേഡ് ഇൻ ഇന്ത്യയിൽ അഭിനയിച്ചതാണ്. ഈ ആൽബത്തിലെ പാട്ടുകൾ ഏഷ്യയിലെങ്ങും വൻ വിജയമായിരുന്നു .

അഭിനയ ജീവിതവും ഒരു ശരാശരിയായിരുന്നു. ഒരു നായക വേഷത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യൻ മിലിന്ദിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

സ്വകാര്യ ജീവിതം[തിരുത്തുക]

ജൂലൈ 2006-ൽ മിലിന്ദ് തന്റെ സുഹൃത്തായ മൈലീനെ വിവാഹം കഴിച്ചു. പക്ഷേ, ഇവർ പിന്നീട് പിരിഞ്ഞു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിലിന്ദ്_സോമൻ&oldid=3788995" എന്ന താളിൽനിന്ന് ശേഖരിച്ചത്