Jump to content

മൈക്രൊഫോട്ടോഗ്രാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Microphotograph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1 മില്ലീമീറ്റർ വ്യാസമുള്ള മൈക്രോഫോട്ടോഗ്രാഫ്, ca. 1858 [1]

വലിയ വസ്തുക്കളെ വളരെ ചെറിയ (മൈക്രോസ്കോപ്പിക് സ്കെയിലിലേക്ക്) വലുപ്പത്തിലേക്ക് ചുരുക്കിയ ഫോട്ടോകളാണ് മൈക്രൊഫോട്ടോഗ്രാഫ് എന്ന് അറിയപ്പെടുന്നത്.[2] അത്തരം ചിത്രങ്ങൾ നിർമ്മിക്കുന്ന കലയാണ് മൈക്രോഫോട്ടോഗ്രാഫി. ചിലർ ചെറിയ വസ്തുക്കളെ വലുതാക്കി പകർത്തുന്ന രീതിയാണ് മൈക്രൊഫോട്ടോഗ്രഫി എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ചെറിയ വസ്തുക്കളെ വലുതാക്കുന്ന ഫോട്ടോഗ്രഫി രീതികൾ മാക്രൊ ഫോട്ടോഗ്രഫി, ഫോട്ടോമൈക്രോഗ്രഫി എന്നിവയാണ്.

ഡാഗുറോടൈപ്പ് പ്രക്രിയ ഉപയോഗിച്ച്, 1839 ൽ മൈക്രോഫോട്ടോഗ്രാഫുകൾ നിർമ്മിച്ച ആദ്യത്തെ വ്യക്തികളിൽ ഒരാളാണ് ജോൺ ബെഞ്ചമിൻ ഡാൻസർ.[3] 160:1 എന്ന റിഡക്ഷൻ അനുപാതത്തിൽ ചിത്രങ്ങൾ നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഫ്രെഡറിക് സ്കോട്ട് ആർച്ചർ 1850–51 ൽ വികസിപ്പിച്ചെടുത്ത വെറ്റ് കൊളോഡിയൻ പ്രക്രിയ ഉപയോഗിച്ച് ഡാൻസർ തന്റെ റിഡക്ഷൻ നടപടിക്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. പക്ഷേ മൈക്രോ ഫോട്ടോഗ്രാഫുകളെക്കുറിച്ചുള്ള തന്റെ പതിറ്റാണ്ടുകളായി നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം ഒരു വ്യക്തിഗത ഹോബിയായി മാത്രം കരുതി. 1858 ലെ ഫോട്ടോഗ്രാഫി നിഘണ്ടു, ഈ പ്രക്രിയയെ "നിസ്സാരവും ബാലിശവുമായത്" എന്നാണ് വിശേഷിപ്പിച്ചത്.[4]

മൈക്രോഫോട്ടോഗ്രാഫുകൾ കൊണ്ടുപോകുന്നതിനും കാണുന്നതിനുമുള്ള ഒരു ജനപ്രിയ മാർഗമായിരുന്നു സ്റ്റാൻ‌ഹോപ്പ്സ് പോലുള്ള കാഴ്ച ഉപകരണങ്ങൾ.[2]

മൈക്രോഫോട്ടോഗ്രാഫിയുടെ ഒരു പ്രധാന ആപ്ലിക്കേഷൻ മൈക്രോഫോമുകളാണ്.

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. Kristi Finefield (June 13th, 2012), "Caught Our Eyes: On the Head of a Pin", Picture This: Library of Congress Prints and Photos
  2. 2.0 2.1 Focal encyclopedia of photography By Michael R. Peres Focal Press, 2007 ISBN 9780240807409, 846 pages
  3. Lance Day and Ian McNeil (1998). Biographical Dictionary of the History of Technology. Taylor & Francis. p. 333–334. ISBN 9780415193993.
  4. Sutton, Thomas (1976). "Microphotography". In Veaner, Allen B. (ed.). Studies in micropublishing, 1853–1976: documentary sources. Westport, Conn: Microform Review Inc. p. 88. ISBN 0-913672-07-6. Originally published in Dictionary of Photography (1858).
"https://ml.wikipedia.org/w/index.php?title=മൈക്രൊഫോട്ടോഗ്രാഫ്&oldid=3778039" എന്ന താളിൽനിന്ന് ശേഖരിച്ചത്