മിഷേൽ ടെമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Michel Temer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
His Excellency Michel Temer


നിലവിൽ
പദവിയിൽ 
31 August 2016[lower-alpha 1]
വൈസ് പ്രസിഡണ്ട് None
മുൻ‌ഗാമി Dilma Rousseff

പദവിയിൽ
1 January 2011 – 31 August 2016
പ്രസിഡണ്ട് Dilma Rousseff
മുൻ‌ഗാമി José Alencar
പിൻ‌ഗാമി Position vacant

പദവിയിൽ
2 February 2009 – 17 December 2010
മുൻ‌ഗാമി Arlindo Chinaglia
പിൻ‌ഗാമി Marco Maia
പദവിയിൽ
2 February 1997 – 14 February 2001
മുൻ‌ഗാമി Luís Eduardo Magalhaes
പിൻ‌ഗാമി Aécio Neves

പദവിയിൽ
9 September 2001 – 5 April 2016
മുൻ‌ഗാമി Jader Barbalho
പിൻ‌ഗാമി Romero Jucá
ജനനം (1940-09-23) 23 സെപ്റ്റംബർ 1940 (പ്രായം 79 വയസ്സ്)
പഠിച്ച സ്ഥാപനങ്ങൾUniversity of São Paulo
Pontifical Catholic University of São Paulo
രാഷ്ട്രീയ പാർട്ടിBrazilian Democratic Movement
ജീവിത പങ്കാളി(കൾ)
പങ്കാളി(കൾ)Neusa Popinigis (separated)
കുട്ടി(കൾ)6
ഒപ്പ്
Assinatura Temer OK.jpg

ബ്രസീലിന്റെ മുപ്പത്തിയേഴാമത്തേയും നിലവിലെയും പ്രസിഡന്റാണ് മിഷെൽ ടെമർ[2].യഥാർത്ഥ നാമം മിഷേൽ മിഗൽ ഏലിയാസ് ടെമർ ലുലിയ.ബ്രസീലിലെ ആദ്യ വനിത പ്രസിഡന്റായ ദിൽമ റൂസഫ് ഇംപീച്ച്മെന്റിലൂടെ പുറത്തായതോടെയാണ് മിഷേൽ ടെമർ പ്രസിഡന്റായി ചുമതലയേറ്റത്.പതിമൂന്ന് വർഷമായി ബ്രസീൽ ഭരിച്ചിരുന്ന വർക്കേഴ്സ് പാർട്ടിയുടെ ഭരണത്തിന് ടെമറിലൂടെ അവസാനമായി.രണ്ട് ദശാബ്ദമായി യബ്രസീലിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥികളെ മെനയുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന ടെമറിനെ മുമ്പ് ബി.ബി.സി 'കിങ് മേക്കർ,ബട്ട് നെവർ എ കിങ്' എന്ന് വിശേഷിപ്പിച്ചിരുന്നു[3].എഴുപത്തഞ്ചുകാരനായ മിഷേൽ ടെമർ ആണ് ബ്രസീലിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്.

സ്വകാര്യജീവിതം[തിരുത്തുക]

സാവോ പോളോയിലെ ടീറ്റെയിൽ1940-ൽ ജനിച്ചു.വടക്കൻ ലെബനനിൽ നിന്ന് ബ്രസീലിലേയ്ക്ക് കുടിയേറിയ നാഖൗൽ മിഗൽ ടെമറിന്റെയും മാർക്ക് ബാർബാർ ലുലിയയുടെയും ആറുമക്കളിൽ ഇളയമകനായ[4][5] ടെമർ സാവോപോളോ സർവകലാശാലയിൽ നിന്ന് നിയമബിരുദവും പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റും നേടിയിട്ടുണ്ട്.പൊന്തിഫിക്കൽ കാത്തോലിക്ക് യൂണിവേഴ്സിറ്റിയിൽ പ്രഫസറായി.കവി കൂടിയായ ടെമർ 'അനോണിമസ് ഇന്റിമസി' എന്ന കവിതാസമാഹാരവും ഭരണഘടനാ നിയമങ്ങളെക്കുറിച്ചുളള ഗ്രന്ഥവും രചിച്ചിട്ടുണ്ട്.32കാരിയായ മുൻ മിസ് സാവോ പോളോ മാർസെല്ലയാണ് ടെമറിന്റെ ജീവിതപങ്കാളി.

രാഷ്ട്രീയജീവിതം[തിരുത്തുക]

രണ്ടുതവണ സ്റ്റേറ്റ് പ്രോസിക്യൂട്ടറായി ജോലിചെയ്തിട്ടുളള ടെമർ1987 മുതൽ ആറുതവണ നാഷണൽ കോൺഗ്രസ് ഓഫ് ബ്രസീലിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ അംഗമായി[6] .മൂന്നുതവണ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.ബ്രസീലിന്റെ ഇപ്പോഴത്തെ ഭരണഘടന നടപ്പാക്കിയ നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ അംഗമായിരുന്നു.ബ്രസീലിയൻ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട[6] ടെമർ,ദിൽമ റൂസസഫ്സർക്കാരിൽ വൈസ് പ്രസിഡന്റായി.ദിൽമാ റൂസഫ് ഇംപീച്ച്മെന്റ് വഴി അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ 2016 ആഗസ്റ്റ് 31-ന് പ്രസിഡന്റ് ആയി അധികാരത്തിലേറി[7] .

അവലംബം[തിരുത്തുക]

  1. Vilarejo libanês do 'filho Michel Temer' segue igreja ortodoxa grega
  2. [1]
  3. [2]
  4. "Presidência da República Federativa do Brasil: Vice-Presidente: Biografia" (ഭാഷ: പോർച്ചുഗീസ്).
  5. O Cardeal Temer
  6. 6.0 6.1 Cantanhéde, Eliane (1 November 2010). "Líder do PMDB, Temer terá mais força que vices de FHC e de Lula" [As leader of the PMDB, Temer has more power than the vice presidents of Fernando Henrique Cardoso and Lula]. Folha de S.Paulo (ഭാഷ: പോർച്ചുഗീസ്). São Paulo, Brazil. മൂലതാളിൽ നിന്നും 11 May 2016-ന് ആർക്കൈവ് ചെയ്തത്.
  7. Watts, Jonathan (2016-05-12). "Dilma Rousseff suspended as senate votes to impeach Brazilian president". The Guardian (ഭാഷ: ഇംഗ്ലീഷ്). ISSN 0261-3077. ശേഖരിച്ചത് 2016-09-03.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=മിഷേൽ_ടെമർ&oldid=3263697" എന്ന താളിൽനിന്ന് ശേഖരിച്ചത്