മെസ്സിയർ 25

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Messier 25 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മെസ്സിയർ 25
Messier 025 2MASS.jpg
Sketch of the cluster
Observation data (J2000.0 epoch)
റൈറ്റ് അസൻഷൻ18h 31.6m
ഡെക്ലിനേഷൻ−19° 15′
ദൂരം2.0 kly (613 Pc)
ദൃശ്യകാന്തിമാനം (V)4.6
ദൃശ്യവലുപ്പം (V)32.0′
ഭൗതികസവിശേഷതകൾ
ആരം10
കണക്കാക്കപ്പെട്ട പ്രായം9 കോടി വർഷം
മറ്റ് പേരുകൾIC 4725
ഇതും കാണുക: തുറന്ന താരവ്യൂഹം

ധനു രാശിയിൽ സ്ഥിതിചെയ്യുന്ന തുറന്ന താരവ്യൂഹമാണ് മെസ്സിയർ 25 (M25) അഥവാ IC 4725. ഫിലിപ്പ് ലോയ് ദി ഷെസോ ആണ് 1745-ൽ ഈ താരവ്യൂഹത്തെ കണ്ടെത്തിയത്. 1764-ൽ ചാൾസ് മെസ്സിയർ തന്റെ പട്ടികയിലെ ഇരുപത്തി അഞ്ചാമത്തെ അംഗമായി ഇതിനെ ഉൾപ്പെടുത്തി.

സവിശേഷതകൾ[തിരുത്തുക]

ഭൂമിയിൽ നിന്ന് ഏതാണ്ട് 2000 പ്രകാശവർഷം അകലെയായാണ് M25 സ്ഥിതിചെയ്യുന്നത്. 86 നക്ഷത്രങ്ങളാണ് താരവ്യൂഹത്തിലുള്ളത്. G തരത്തിൽപ്പെട്ട രണ്ട് ഭീമൻ നക്ഷത്രങ്ങൾ താരവ്യൂഹത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 6.74 ദിവസം ആവർത്തനകാലമുള്ള U Sagittariii എന്ന സെഫീഡ് ചരനക്ഷത്രം 1956-ൽ നിരീക്ഷിക്കപ്പെട്ടു. M തരത്തിൽ പെട്ട രണ്ട് ഭീമൻ നക്ഷത്രങ്ങളും നിരീക്ഷിക്കപ്പെട്ടുവെങ്കിലും അവ യഥാർത്ഥത്തിൽ താരവ്യൂഹത്തിലുള്ളവയല്ലെന്നും ആകാശത്ത് ഒരേഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ തെറ്റായി കണക്കാക്കപ്പെട്ടതാണെന്നും ആരീയവേഗം കണക്കുകൂട്ടിയതിൽ നിന്ന് മനസ്സിലാക്കാനായി.[1]

M25 ന്റെ സ്ഥാനം

അവലംബം[തിരുത്തുക]

  1. "Messier 25". Students for the Exploration and Development of Space. ശേഖരിച്ചത് 30 ജനുവരി 2013.

നിർദ്ദേശാങ്കങ്ങൾ: Sky map 18h 31.6m 00s, +19° 15′ 00″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_25&oldid=1716152" എന്ന താളിൽനിന്ന് ശേഖരിച്ചത്