മെസ്സിയർ 12

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Messier 12 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മെസ്സിയർ 12
M12 Hubble.jpg
മെസ്സിയർ 12ന്റെ കാമ്പ്, ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത 3.18′ ചിത്രം
Observation data (J2000 epoch)
ക്ലാസ്സ്IX[1]
നക്ഷത്രരാശിസർപ്പധരൻ
റൈറ്റ് അസൻഷൻ16h 47m 14.18s[2]
ഡെക്ലിനേഷൻ–01° 56′ 54.7″[2]
ദൂരം15.7 kly (4.8 kpc)[3]
ദൃശ്യകാന്തിമാനം (V)+7.68[4]
പ്രത്യക്ഷവലുപ്പം (V)16′.0
ഭൗതിക സവിശേഷതകൾ
പിണ്ഡം8.7×104[5] M
ആരം37.2 ly[6]
ലോഹീയത–1.14[7] dex
കണക്കാക്കപ്പെടുന്ന പ്രായം12.67 Gyr[7]
മറ്റ് പേരുകൾNGC 6218[4]
ഇതും കാണുക: ഗോളീയ താരവ്യൂഹം

സർപ്പധരൻ രാശിയിലെ ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 12 (M12) അഥവാ NGC 6218. 1764 മേയ് 30-ന് ചാൾസ് മെസ്സിയറാണ് ഈ താരവ്യൂഹത്തെ കണ്ടെത്തിയത്. നക്ഷത്രങ്ങളൊന്നുമില്ലാത്ത ഒരു നീഹാരികയാണ് ഇതെന്ന് കരുതിയ അദ്ദേഹം തന്റെ പട്ടികയിൽ ഇതിനെ പന്ത്രണ്ടാം അംഗമായി ചേർത്തു.[8]

നിരീക്ഷണം[തിരുത്തുക]

മെസ്സിയർ 10ൽ നിന്ന് 3 ഡിഗ്രിയും ലാംബ്ഡ ഒഫ്യൂക്കൈ നക്ഷത്രത്തിൽ നിന്ന് 5.6 ഡിഗ്രിയും കോണീയ അകലത്തിലായാണ് M12 സ്ഥിതിചെയ്യുന്നത്. തെളിഞ്ഞ ആകാശത്ത് ബൈനോക്കുലറുകൾ ഉപയോഗിച്ചാൽ തീരെ പ്രകാശം കുറഞ്ഞ ഒരു വസ്തുവായി ഇതിനെ കാണാനാകും. 8 in (20 സെ.m) എങ്കിലും അപ്പെർച്വർ ഉള്ള ദൂരദർശിനി ഉപയോഗിച്ചാലേ താരവ്യൂഹത്തിലെ നക്ഷത്രങ്ങളെ വേർതിരിച്ചു കാണാനാകൂ.[9] 10 in (25 സെ.m) അപ്പെർച്വർ ഉള്ള ദൂരദർശിനിയിലൂടെ വീക്ഷിക്കുമ്പോൾ 3 ആർക്‌മിനിറ്റ് വ്യാസമുള്ള കാമ്പും അതിനുചുറ്റും നക്ഷത്രങ്ങളുടെ 10 ആർക്‌മിനിറ്റ് പ്രഭാവലയവും കാണാനാകും.[8]

സവിശേഷതകൾ[തിരുത്തുക]

ഭൂമിയിൽ നിന്ന് M12 ലേക്കുള്ള ദുരം 15700 പ്രകാശവർഷമാണ്.[3] 75 പ്രകാശവർഷമാണ് താരവ്യൂഹത്തിന്റെ വ്യാസം, ഇതിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളുടെ ദൃശ്യകാന്തിമാനം 12 ആണ്. ഷാപ്‌ലി-സോയർ റേറ്റിങ് IX ഉള്ള ഈ താരവ്യൂഹത്തിന് നക്ഷത്രസാന്ദ്രത കുറവാണ്.[1] ഇക്കാരണത്താൽ M12 ഒരു തുറന്ന താരവ്യൂഹമാണെന്ന് ഒരുകാലത്ത് കരുതപ്പെട്ടിരുന്നു.

M12 ൽ ഇതുവരെ 13 ചരനക്ഷത്രങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 2006-ൽ നടന്ന ഒരു പഠനം ഈ താരവ്യൂഹത്തിൽ പിണ്ഡം കുറഞ്ഞ നക്ഷത്രങ്ങളുടെ എണ്ണം അസാധാരണമാംവിധം കുറവാണെന്ന് കണ്ടെത്തി. ഇത്തരം നക്ഷത്രങ്ങൾ ആകാശഗംഗയുടെ ഗുരുത്വാകർഷണം മൂലം താരവ്യൂഹത്തിൽ നിന്ന് നഷ്ടപ്പെട്ടതാകാമെന്നായിരുന്നു അനുമാനം.[10]

M12 ന്റെ സ്ഥാനം

അവലംബം[തിരുത്തുക]

  1. 1.0 1.1 Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S. Unknown parameter |month= ignored (help)
  2. 2.0 2.1 Goldsbury, Ryan; മറ്റുള്ളവർക്കൊപ്പം. (2010), "The ACS Survey of Galactic Globular Clusters. X. New Determinations of Centers for 65 Clusters", The Astronomical Journal, 140 (6): 1830–1837, arXiv:1008.2755, Bibcode:2010AJ....140.1830G, doi:10.1088/0004-6256/140/6/1830. Unknown parameter |month= ignored (help)
  3. 3.0 3.1 Boyles, J.; മറ്റുള്ളവർക്കൊപ്പം. (2011), "Young Radio Pulsars in Galactic Globular Clusters", The Astrophysical Journal, 742 (1): 51, arXiv:1108.4402, Bibcode:2011ApJ...742...51B, doi:10.1088/0004-637X/742/1/51. Unknown parameter |month= ignored (help)
  4. 4.0 4.1 "SIMBAD Astronomical Database", Results for NGC 6218, ശേഖരിച്ചത് 2006-11-15.
  5. Marks, Michael; Kroupa, Pavel (2010), "Initial conditions for globular clusters and assembly of the old globular cluster population of the Milky Way", Monthly Notices of the Royal Astronomical Society, 406 (3): 2000–2012, arXiv:1004.2255, Bibcode:2010MNRAS.406.2000M, doi:10.1111/j.1365-2966.2010.16813.x. Unknown parameter |month= ignored (help) Mass is from MPD on Table 1.
  6. distance × sin( diameter_angle / 2 ) = 37.2 ly radius
  7. 7.0 7.1 Forbes, Duncan A.; Bridges, Terry (2010), "Accreted versus in situ Milky Way globular clusters", Monthly Notices of the Royal Astronomical Society, 404 (3): 1203–1214, arXiv:1001.4289, Bibcode:2010MNRAS.404.1203F, doi:10.1111/j.1365-2966.2010.16373.x. Unknown parameter |month= ignored (help)
  8. 8.0 8.1 Thompson, Robert Bruce; Thompson, Barbara Fritchman (2007), Illustrated guide to astronomical wonders, DIY science O'Reilly Series, O'Reilly Media, Inc., p. 137, ISBN 0596526857.
  9. Monks, Neale (2010), Go-To Telescopes Under Suburban Skies, Patrick Moore's Practical Astronomy Series, Springer, p. 118, ISBN 1441968504.
  10. How to Steal a Million Stars?, ESO, February 7, 2006.

നിർദ്ദേശാങ്കങ്ങൾ: Sky map 16h 47m 14.52s, −01° 56′ 52.1″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_12&oldid=2845627" എന്ന താളിൽനിന്ന് ശേഖരിച്ചത്