മെസ്സിയർ 11
മെസ്സിയർ 11 | |
---|---|
Observation data (J2000.0 epoch) | |
നക്ഷത്രരാശി | പരിച |
റൈറ്റ് അസൻഷൻ | 18h 51.1m |
ഡെക്ലിനേഷൻ | −06° 16′ |
ദൂരം | 6,200 ly (1,900 pc) |
ദൃശ്യകാന്തിമാനം (V) | 6.3 |
ദൃശ്യവലുപ്പം (V) | 14.0′ |
ഭൗതികസവിശേഷതകൾ | |
കണക്കാക്കപ്പെട്ട പ്രായം | 22 കോടി വർഷം |
മറ്റ് പേരുകൾ | വൈൽഡ് ഡക്ക് ക്ലസ്റ്റർ NGC 6705 |
ഇതും കാണുക: തുറന്ന താരവ്യൂഹം |
പരിച രാശിയിലെ ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 11 (M11) അഥവാ NGC 6705. വൈൽഡ് ഡക്ക് ക്ലസ്റ്റർ എന്നും ഇതിന് പേരുണ്ട്. 1681-ൽ ഗോട്ട്ഫ്രഡ് കിർച്ച് ആണ് ഇതിനെ കണ്ടെത്തിയത്.
ചരിത്രം
[തിരുത്തുക]1681-ൽ ഗോട്ട്ഫ്രഡ് കിർച്ച് ആണ് ഇതു കണ്ടെത്തിയത്. 1764-ൽ ചാൾസ് മെസ്സിയർ ഇതിനെ തന്റെ പട്ടികയിൽ പതിനൊന്നാമത്തെ അംഗമായി ഉൾപ്പെടുത്തി. ഇതിനു മുമ്പ് 1733-ൽ തന്നെ വില്യം ഡെർഹാം ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ചുകണ്ടിരുന്നു.
നിരീക്ഷണം
[തിരുത്തുക]ദൃശ്യകാന്തിമാനം 5.8 ഉള്ള താരവ്യൂഹത്തെ ബൈനോകൂലറുകളുടെ സഹായത്തോടെ കാണാനാകും. ഇടത്തരം ദൂരദർശിനികൾക്ക് ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ച് കാണാനാകും. പരിച രാശിയിലെ ബീറ്റ നക്ഷത്രത്തിന് ഒന്നര ഡിഗ്രി തെക്കുകിഴക്കായാണ് താരവ്യൂഹത്തിന്റെ സ്ഥാനം. ഇതിലെ പ്രഭയേറിയ നക്ഷത്രങ്ങൾ ഒരു പറക്കുന്ന താറാക്കൂട്ടത്തിന്റെ ആകൃതി തോന്നിപ്പിക്കുന്നതിനാലാണ് വൈൽഡ് ഡക്ക് ക്ലസ്റ്റർ എന്ന പേരു ലഭിച്ചത്. താരവ്യൂഹത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 8.5 ആണ്.
സവിശേഷതകൾ
[തിരുത്തുക]തുറന്ന താരവ്യൂഹങ്ങളിൽ വച്ച് നക്ഷത്രങ്ങളുടെ എണ്ണവും സാന്ദ്രതയുമേറിയ ഒന്നാണ് M11. 2900 ഓളം നക്ഷത്രങ്ങളാണ് അംഗങ്ങളായുള്ളത്, ഇവയ്ക്കിടയിലുള്ള ശരാശരി ദൂരം ഒരു പ്രകാശവർഷം മാത്രമാണ്. M11ൽ ചില മഞ്ഞഭീമന്മാർ സ്ഥിതിചെയ്യുന്നതിൽ നിന്ന് താരവ്യൂഹത്തിന്റെ പ്രായം 22 കോടി വർഷമാണെന്ന് കണക്കാക്കാം.