മേഴ്സി കുട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mercy Kuttan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mercy Kuttan
മേഴ്സി കുട്ടൻ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംMercy Matthews-Kuttan
പൗരത്വംIndian
Sport
രാജ്യംIndia
കായികമേഖലTrack and field
ഇനം(ങ്ങൾ)400 metres, Long jump
 
മെഡലുകൾ
Women's Athletics
Representing  ഇന്ത്യ
Asian Games
Silver medal – second place 1982 New Delhi Long jump
Asian Athletics Championships
Bronze medal – third place 1981 Tokyo Long jump
Bronze medal – third place 1981 Tokyo 4×400 m relay

മലയാളിയായ ഒരു വനിതാ കായിക താരമായിരുന്നു മേഴ്‌സി കുട്ടൻ (Mercy Kuttan). 1988ൽ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്തു. ആറു മീറ്റർ ചാടിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോംഗ്ജംപ് താരമാണ് മേഴ്‌സി കുട്ടൻ.[1]. ഇന്ത്യൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം 1989ൽ അർജുന അവാർഡ് നൽകി ആദരിച്ചു.[2] 2016 ജൂലൈ 24ന് കേരള സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മികച്ച കായിക പരിശീലകയായ മെഴ്‌സി കുട്ടൻ 2010ൽ കൊച്ചിയിൽ കായിക അക്കാദമി ആരംഭിച്ചു.[3]

ആദ്യകാല ജീവിതം[തിരുത്തുക]

1960 ജനുവരി ഒന്നിന് കേരളത്തിൽ ജനിച്ചു. 1981ൽ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ലോംഗ് ജംപിലും 4 ഗുണം 400 മീറ്റർ റിലേയിലും വെങ്കല മെഡൽ നേടി. 1982ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ലോംഗ്ജംപിൽ വെള്ളി മെഡൽ നേടി.[4]

അവലംബം[തിരുത്തുക]

  1. "No 'Mercy' when it comes to hard work". The Hindu. 10 June 2009. Archived from the original on 2009-06-14. Retrieved 2009-06-16.
  2. "List of Arjuna Awardees". Archived from the original on 2007-12-25. Retrieved 2007-12-25.
  3. "Sports hostel status for Mercy Kuttan's academy". The Hindu. 2009-06-12. Archived from the original on 2009-06-16. Retrieved 2009-10-10.
  4. "Mercy Kuttan Athletic Academy launched". Deccan Herald. 11 June 2009. Retrieved 2009-06-20.
"https://ml.wikipedia.org/w/index.php?title=മേഴ്സി_കുട്ടൻ&oldid=3641896" എന്ന താളിൽനിന്ന് ശേഖരിച്ചത്