മെലിറ്റോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Melittology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളം കുടിക്കുന്ന ഒരു തേനീച്ച

തേനീച്ചകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനവുമായി ബന്ധപ്പെട്ട, പ്രാണിപഠന ശാസ്ത്രത്തിന്റെ ഒരു ശാഖയാണ് മെലിറ്റോളജി. "തേനീച്ച" എന്ന അർഥം വരുന്ന ഗ്രീക്ക് പദം μέλιττα , മെലിറ്റ; പഠനം എന്ന അർഥം വരുന്ന -λογία -ലോഗിയ എന്നിവ ചേർന്നത് ആണ് ഈ വാക്ക്. ഇതിനെ എപ്പികോളജി എന്നും വിളിക്കാറുണ്ട്. 20,000-ലധികം സ്പീഷീസുകൾ ഉൾപ്പെടുന്ന,[1] ബംബിൾബീകളും തേനീച്ചകളും ഉൾപ്പെടുന്ന സൂപ്പർ ഫാമിലി അപ്പോയ്ഡയിലെ അന്തോഫില എന്ന ക്ലേഡിൽ കാണപ്പെടുന്ന ഇനങ്ങളെക്കുറിച്ചാണ് മെലിറ്റോളജി പഠനം ശ്രദ്ധ നൽകുന്നത്.

ഉപവിഭാഗങ്ങൾ[തിരുത്തുക]

  • എപ്പിയോളജി - ("തേനീച്ച" എന്ന അർഥം വരുന്ന ലാറ്റിൻ apis; കൂടാതെ പുരാതന ഗ്രീക്ക് -λογία , -logia എന്നിവ ചേർന്നത്) തേനീച്ചകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്. സാമൂഹ്യ വ്യവസ്ഥകളുടെ പരിണാമത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തേനീച്ചകളെ ഒരു പഠന ഗ്രൂപ്പായി തിരഞ്ഞെടുക്കാറുണ്ട്.
  • പടിഞ്ഞാറൻ അർദ്ധഗോളത്തിന് പുറത്ത്, പ്രാഥമികമായി യൂറോപ്പിൽ ഉപയോഗിക്കുന്ന എപിയോളജിയുടെ ഒരു വകഭേദമാണ് എപിഡോളജി; ഇത് ചിലപ്പോൾ മെലിറ്റോളജിക്ക് പകരവും ഉപയോഗിക്കാറുണ്ട്.

മെലിറ്റോളജിക്കൽ സൊസൈറ്റികൾ[തിരുത്തുക]

ദേശീയവും അന്തർദേശീയവുമായ നിരവധി ശാസ്ത്ര സമൂഹങ്ങൾ മെലിറ്റോളജിസ്റ്റുകളെയും എപിയോളജിസ്റ്റുകളെയും പ്രതിനിധീകരിക്കുന്നു. തേനീച്ചകളെക്കുറിച്ചുള്ള പഠനവും തേനീച്ചവളർത്തൽ ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇവയുടെ പ്രധാന പങ്ക്.

  • ഇന്റർനാഷണൽ ബീ റിസർച്ച് അസോസിയേഷൻ
  • നാഷണൽ ബീ അസോസിയേഷൻ ഓഫ് ന്യൂസിലാൻഡ്
  • ബ്രിട്ടീഷ് ബീകീപ്പേഴ്സ് അസോസിയേഷൻ
  • ജർമ്മൻ ബീകീപ്പേഴ്സ് അസോസിയേഷൻ
  • ഫെഡറേഷൻ ഓഫ് ഐറിഷ് ബീകീപ്പേഴ്സ് അസോസിയേഷൻ

മെലിറ്റോളജിക്കൽ ജേണലുകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Bees - Facts About Bees - Types of Bees - PestWorldforKids.org". pestworldforkids.org. ശേഖരിച്ചത് 2016-04-26.
"https://ml.wikipedia.org/w/index.php?title=മെലിറ്റോളജി&oldid=3976784" എന്ന താളിൽനിന്ന് ശേഖരിച്ചത്