Jump to content

മെലിൻഡ ഡില്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Melinda Dillon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെലിൻഡ ഡില്ലൻ
മെലിൻഡ ഡില്ലൻ, 1976ൽ
ജനനം
മെലിൻഡ റൂത്ത് ഡില്ലൻ

(1939-10-13) ഒക്ടോബർ 13, 1939  (84 വയസ്സ്)
തൊഴിൽനടി
സജീവ കാലം1962–2007
ജീവിതപങ്കാളി(കൾ)
(m. 1963; വിവാഹമോചനം 1978)
കുട്ടികൾ1

മെലിൻഡ റൂത്ത് ഡില്ലൻ (ജനനം: ഒക്ടോബർ 13, 1939) ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഹൂസ് അഫ്രൈഡ് ഓഫ് വിർജീനിയ വൂൾഫ്? എന്ന ബ്രോഡ്‌വേ നാടകത്തിലൂടെ അരങ്ങേറ്റം നടത്തിയ അവർക്ക് 1963 ലെ ടോണി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും ക്ലോസ് എൻ‌കൌണ്ടേഴ്സ് ഓഫ് ദ തേർഡ് കൈൻഡിലെ (1977) ജിലിയൻ ഗൈലർ എന്ന കഥാപാത്രം, അബ്സെൻസ് ഓഫ് മാലിസ് (1981) എന്ന ചിത്രത്തിലെ തെരേസ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ബൗണ്ട് ഫോർ ഗ്ലോറി (1976), F.I.S.T. (1978), എ ക്രിസ്മസ് സ്റ്റോറി (1983), ഹാരി ആൻഡ് ഹെൻഡേഴ്സൺസ് (1987), ദി പ്രിൻസ് ഓഫ് ടൈഡ്സ് (1991), മഗ്നോളിയ (1999) എന്നിവ അവരുടെ മറ്റ് പ്രധാന ചലച്ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

അർക്കൻസാസിലെ ഹോപ്പിൽ ഇ. നോറിൻ (മുമ്പ്, ബാർനെറ്റ്), ഒരു ആർമി ഓഫീസറായിരുന്ന ഡബ്ല്യു. എസ്. ഡില്ലൻ എന്നിവരുടെ പുത്രിയായി മെലിൻഡ ഡില്ലൻ ജനിച്ചു.[1] ഷിക്കാഗോയിലെ ഹൈഡ് പാർക്ക് ഹൈസ്കൂളിൽ അവർ വിദ്യാഭ്യാസത്തിനു ചേർന്നു.

ഔദ്യോഗികജീവിതം

[തിരുത്തുക]

ആദ്യവേഷത്തിലൂടെത്തന്നെ മികച്ച അഭിനയത്തിനുള്ള ടോണി അവാർഡിന് ദില്ലൻ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. 1962 ൽ ബ്രോഡ്‌വേയുടെ നിർമ്മാണത്തിൽ എഡ്വേർഡ് ആൽ‌ബിയുടെ ഹൂസ് അഫ്രൈഡ് ഓഫ് വിർജീനിയ വൂൾഫിലെ ഹണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്  ഒരു നാടക നടിയെന്ന നിലയിൽ ദില്ലൺ തന്റെ അരങ്ങേറ്റം നടത്തി. തുടർന്ന് യു നോ ഐ കാൻറ് ഹിയർ യു വെൻ ദ വാട്ടേർസ് റണ്ണിംഗ്, പോൾ സിൽസ് സ്റ്റോറി തിയേറ്റർ എന്നീ നാടകങ്ങളിൽ അഭിനയിച്ചു.

1959 ൽ ജാസ് സംഗീതവും ആഫ്രിക്കൻ-അമേരിക്കൻ സംസ്കാരവും കൈകാര്യം ചെയ്യുന്ന ദി ക്രൈ ഓഫ് ജാസ് എന്ന ഹ്വസ്വ ചിത്രത്തിൽ അഭിനയിച്ചു. 1969 ൽ പുറത്തിറങ്ങിയ ദി ഏപ്രിൽ ഫൂൾസ് ആയിരുന്നു ദില്ലന്റെ ആദ്യത്തെ മുഴുനീള സിനിമ. സിനിമയോടൊപ്പം ടെലിവിഷനിലും പ്രവർത്തിച്ചിരുന്ന അവർ 1969 ൽ അതിഥി വേഷത്തിൽ ബോണാൻസ എന്ന ഹിറ്റ് ടിവി പരമ്പരയുടെ "എ ലോമാൻസ് ലോട്ട് ഈസ് നോട്ട് എ ഹാപ്പി വൺ" (സീസൺ 11) എന്ന എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടിരുന്നു . 1976 ലെ വൂഡി ഗുത്രിയുടെ ജീവചരിത്രസംബന്ധിയായ സിനിമയായ ബൌണ്ട് ഫോർ ഗ്ലോറിയിൽ ഡേവിഡ് കാരാഡിനൊപ്പം അഭിനയിക്കുകയും അതിലെ മെംഫിസ് സ്യൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ ഗോൾഡൻ ഗ്ലോബ് മികച്ച പുതുമുഖ വനിതാ വിഭാഗത്തിലേയ്ക്കു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

അടുത്ത വർഷം സ്റ്റീവൻ സ്പിൽബെർഗിന്റെ ക്ലോസ് എൻ‌കൌണ്ടേഴ്സ് ഓഫ് തേർഡ് കൈൻഡ്  എന്ന സിനിമയിൽ അന്യഗ്രഹജീവികളാൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു കുട്ടിയുടെ മാതാവിന്റെ വേഷത്തിന് മികച്ച സഹനടിക്കുള്ള ഓസ്കാർ പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ടു. അതേ വർഷം, ദ മപ്പറ്റ് മൂവിയിൽ അപ്രധാനമായ ഒരു അതിഥി വേഷം ചെയ്യുകയും പോൾ ന്യൂമാനുമൊത്ത് സ്ലാപ്പ് ഷോട്ട് എന്ന ഹാസ്യ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. നാലുവർഷത്തിനുശേഷം, ന്യൂമാനോടൊപ്പംതന്നെ അഭിനയിച്ച് 1981 ൽ പുറത്തിറങ്ങിയ അബ്സെൻസ് ഓഫ് മാലിസ് എന്ന ചിത്രത്തിലെ ആത്മഹത്യചെയ്യുന്ന അദ്ധ്യാപികയായി അഭിനയിച്ചതിന്റെ പേരിൽ ദില്ലൻ വീണ്ടും മികച്ച സഹനടിക്കുള്ള ഓസ്കാറിനു നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ഒരു ഹാസ്യനടിയെന്നനിലയിൽ, ബോബ് ക്ലാർക്കിന്റെ 1983-ൽ പുറത്തിറങ്ങിയ എ ക്രിസ്മസ് സ്റ്റോറി എന്ന ചിത്രത്തിലെ റാൽഫിയുടെയും റാണ്ടിയുടെയും മാതാവായി അഭിനയിച്ചതിന്റെ പേരിലും ഡില്ലൻ കൂടുതലായി അറിയപ്പെടുന്നു.  റാൽഫി പാർക്കറിനെക്കുറിച്ചും (പീറ്റർ ബില്ലിംഗ്സ്ലി അവതരിപ്പിച്ച കഥാപാത്രം) സാന്താക്ലോസിൽ നിന്നുള്ള റെഡ് റൈഡർ ബിബി തോക്കിനായി അയാൾ നടത്തിയ അന്വേഷണങ്ങളും പ്രമേയമാക്കി ജീൻ ഷെപ്പേർഡ് എഴുതിയ ചെറുകഥകളെയും നോവലുകളെയും അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്.

നാല് വർഷത്തിന് ശേഷം, ബിഗ്ഫൂട്ട് കോമഡിയായ ഹാരി ആൻഡ് ഹെൻഡേഴ്സണിൽ ജോൺ ലിത്ഗോയ്‌ക്കൊപ്പം ദില്ലൻ അഭിനയിച്ചു. 1990 കളിലുടനീളം നാടകരംഗത്തും ചലച്ചിത്രത്തിലും സജീവമായി തുടർന്ന അവർ ബാർബറ സ്‌ട്രൈസാൻഡ് നാടക ചിത്രമായ ദി പ്രിൻസ് ഓഫ് ടൈഡ്സ്, ലൂ ഡയമണ്ട് ഫിലിപ്സിന്റെ  കുറഞ്ഞ ബജറ്റ്  ത്രില്ലറായ സിയോക്സ് സിറ്റി, ഹൗ ടു മേക്ക് എ അമേരിക്കൻ ക്വിൽറ്റ് എന്നിവയിലും അഭിനയിച്ചിരുന്നു.

1999-ൽ പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത മഗ്നോളിയയിൽ മാരകമായ അസുഖം ബാധിച്ച ടെലിവിഷൻ ഗെയിം ഷോ അവതാരകൻ ജിമ്മി ഗേറ്ററിന്റെ (ഫിലിപ്പ് ബേക്കർ ഹാൾ) പിണങ്ങിക്കഴിയുന്ന ഭാര്യ റോസ് ഗേറ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2005 ൽ ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് "ബ്ലഡ്" എന്ന പരമ്പരയുടെ ബ്ലഡ് എന്ന എപ്പിസോഡിൽ അതിഥി വേഷമിട്ടു.

സ്വകാര്യജീവിതം

[തിരുത്തുക]

1963 സെപ്റ്റംബർ 30 ന് സ്വഭാവ നടൻ റിച്ചാർഡ് ലിബർട്ടിനിയെ ദില്ലൻ വിവാഹം കഴിക്കുകയും അദ്ദേഹത്തിൽ അവർക്ക് റിച്ചാർഡ് എന്ന പേരിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. 1978 ൽ അവർ വിവാഹമോചനം നേടി.  അവൾ ഒരു മെത്തഡിസ്റ്റ് ആണ്.

അവലംബം

[തിരുത്തുക]
  1. "Melinda Dillon Biography (1939-)". Film Reference Library. Retrieved 2011-12-24.
"https://ml.wikipedia.org/w/index.php?title=മെലിൻഡ_ഡില്ലൻ&oldid=4023390" എന്ന താളിൽനിന്ന് ശേഖരിച്ചത്