മീര കൊസാംബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meera kosambi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മീര കൊസാംബി
മീര കൊസാംബി
ജനനം(1939-04-24)ഏപ്രിൽ 24, 1939
മരണം2015 ഫെബ്രുവരി 26
ദേശീയതഇന്ത്യൻ
തൊഴിൽസാമൂഹിക ശാസ്ത്രജ്ഞ

രാജ്യാന്തര പ്രശസ്തയായ സാമൂഹിക ശാസ്ത്രജ്ഞയായിരുന്നു മീര കൊസാംബി(24 ഏപ്രിൽ 1939 - 26 ഫെബ്രുവരി 2015).

ജീവിതരേഖ[തിരുത്തുക]

മാർക്സിസ്റ്റ് ചരിത്രകാരനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന ഡി.ഡി. കൊസാംബിയുടെ ഇളയ മകളായി ജനിച്ചു. സ്റ്റോക്ഹോം സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് നേടി. വിവിധ കോളജുകളിൽ അധ്യാപികയായിരുന്നു. മുംബൈ എസ്.എൻ.ഡി.ടി വനിത സർവകലാശാലയിൽ സ്ത്രീപഠന ഗവേഷണകേന്ദ്രത്തിൻെറ ഡയറക്ടറായി ഒരു ദശാബ്ദക്കാലം പ്രവർത്തിച്ചു. 19ാം നൂറ്റാണ്ടിലെ സ്ത്രീവിമോചക പണ്ഡിത രമാബായിയുടെ രചനകളാണ് മീര കൊസാംബിയെ പ്രശസ്തയാക്കിയത്.[1]

രമാബായിയുടെ രചനകൾ മറാത്തിയിൽനിന്ന് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റി. അഞ്ചിലേറെ പുസ്തകങ്ങൾ മറ്റുള്ളവർക്കൊപ്പവും എഴുതിയിട്ടുണ്ട്. അവിവാഹിതയാണ്.

എഴുപത്തഞ്ചാം വയസ്സിൽ മരണമടഞ്ഞു.[2]

കൃതികൾ[തിരുത്തുക]

  • 1986 ബോംബെ ഇൻ ട്രൻസിഷൻ ഛ ദ ഗ്രോത്ത് ആൻഡ് സോഷ്യൽ ഇക്കോളജി ഓഫ് എ കൊളോണിയൽ സൊസൈറ്റി (Bombay in Transition : The Growth and Social Ecology of a Colonial City, 1880-1980, Stockholm, Sweden: Almqvist & Wiksell International)
  • വിമൻസ് ഒപ്രഷൻസ് ഇൻ ദ പബ്ലിക് ഗേസ്
  • 1994 അർബനൈസേഷൻ ആൻഡ് അർബൻ ഡെവലപ്മെൻറ് ഇൻ ഇന്ത്യ
  • 1995 പണ്ഡിത രമാബായിസ് ഫെമിനിസ്റ്റ് ആന്റ് ക്രിസ്ത്യൻ കൺവെർഷൻസ്
  • ഫെമിനിസ്റ്റ് എസ്സേസ് ഇൻ സോഷ്യൽ ഹിസ്റ്ററി

അവലംബം[തിരുത്തുക]

  1. "സാമൂഹിക ശാസ്ത്രജ്ഞ മീര കൊസാംബി അന്തരിച്ചു". www.madhyamam.com. Retrieved 3 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Noted sociologist Meera Kosambi passes away". Pune, India: The Hindu. Feb 27, 2015.
"https://ml.wikipedia.org/w/index.php?title=മീര_കൊസാംബി&oldid=3673669" എന്ന താളിൽനിന്ന് ശേഖരിച്ചത്