മയ്യനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mayyanad Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മയ്യനാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°50′44″N 76°38′55″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾഉമയനല്ലൂർ നോർത്ത്, ഉമയനല്ലൂർ ഈസ്റ്റ്, വാഴപ്പള്ളി, പറക്കുളം, കൊട്ടിയം സൌത്ത്, കൊട്ടിയം, നടുവിലക്കര, പുല്ലിച്ചിറ, തെക്കുംകര ഈസ്റ്റ്, കാക്കോട്ടുമൂല, ധവളക്കുഴി, മുക്കം വെസ്റ്റ്, മുക്കം ഈസ്റ്റ്, മയ്യനാട്, മയ്യനാട് വെസ്റ്റ്, മയ്യനാട് സൌത്ത്, ആയിരംതെങ്ങ്, കൂട്ടിക്കട, തെക്കുംകര വെസ്റ്റ്, കിഴക്കേപടനിലം, വെൺപാലക്കര, പടനിലം, പിണക്കൽ
ജനസംഖ്യ
ജനസംഖ്യ41,011 (2001) Edit this on Wikidata
പുരുഷന്മാർ• 20,314 (2001) Edit this on Wikidata
സ്ത്രീകൾ• 20,697 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.17 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221339
LSG• G020901
SEC• G02053
Map

കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ തദ്ദേശഭരണപ്രദേശമാണ് മയ്യനാട് ഗ്രാമപഞ്ചായത്ത്. ഒരു ഉപദ്വീപു പോലെ മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമപഞ്ചായത്തിന് 2.5 കിലോ മീറ്റർ നീളത്തിൽ കടലോരപ്രദേശമുണ്ട്. നിലവിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മയ്യനാട് ഗ്രാമപഞ്ചായത്തിനെ നയിക്കുന്നത്. ധവളക്കുഴി വാർഡിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സിപിഐ(എം)ലെ എൽ. ലക്ഷമണനാണ് പഞ്ചായത്ത് പ്രസിഡന്റ്. ഉമയനല്ലൂർ നോർത്ത് വാർഡിൽ നിന്നും വിജയിച്ച സിപിഐ(എം) പ്രതിനിധിയായ സിന്ധു എസ്. ആണ് വൈസ് പ്രസിഡന്റ്.

ചരിത്രം[തിരുത്തുക]

മയ്യനാട് വില്ലേജ് യൂണിയൻ സ്ഥാപിതമായത് 1945ലാണ്. തിരുവിതാംകൂറിലെ വിവിധപ്രാദേശിക സംഘടനകളുടെ നിരന്തരസമ്മർദങ്ങളുടെ ഫലമായി 1940കളിൽ മയ്യനാടുൾപ്പടെയുള്ള ഇടങ്ങളിൽ പ്രാദേശികഭരണസ്ഥാപനങ്ങളുണ്ടായി. മയ്യനാട് വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് പണയിൽ കൃഷ്ണൻ മുതലാളി ആയിരുന്നു. [1]

തിരുകൊച്ചിയിലെ എല്ലാ ഗ്രാമങ്ങളിലും ജനകീയപഞ്ചായത്തുകൾ രൂപം കൊള്ളൂന്നതിന്റെ ഭാഗമായി 1953ൽ മയ്യനാട് വില്ലേജ് യൂണിയൻ പിന്നീട് മയ്യനാട് ഗ്രാമപഞ്ചായത്തായി മാറി. പ്രൊഫസർ കെ. രവീന്ദ്രനായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. പതിനാറ് വർഷം നീണ്ടുനിന്ന ദീർഗ്ഘമായ ഭരണകാലം ഈ ഭരണസമിതിക്കു ലഭിച്ചു.

ആദ്യത്തെ പുനഃസംഘടന നടന്നത് 1962ലാണ്. അതിന്റെ ഭാഗമായി മയ്യനാട് പഞ്ചായത്തിലെ ഒരു ഭാഗം, പിൽക്കാലത്ത് കൊല്ലം കോർപ്പറേഷന്റെ ഭാഗമായി മാറിയ, ഇരവിപുരം പഞ്ചായത്തിനു ലഭിച്ചു.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ ത്രിക്കോവിൽ വട്ടം, ആദിച്ചനല്ലൂർ എന്നീ പഞ്ചായത്തുകളും പരവൂർ മുനിസിപ്പാലിറ്റിയും കൊല്ലം നഗരസഭയും പടിഞ്ഞാറ് കടലുമാണ്.

വാർഡുകൾ[തിരുത്തുക]

ആകെ 23 വാർഡുകളാണ് മയ്യനാട് ഗ്രാമപഞ്ചായത്തിലുള്ളത്. അവസാനമായി പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പു നടന്നത് 2015ലാണ് [2]. നിലവിൽ സിപിഐ(എം) നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

വാർഡ്‌ നമ്പർ വാർഡിന്റെ പേര് മെമ്പർമാർ സ്ഥാനം പാർട്ടി സംവരണം
1 വാഴപ്പള്ളി ബി. മായ മെമ്പർ സി.പി.ഐ വനിത
2 ഉമയനല്ലൂർ നോർത്ത് സിന്ധു. എസ് വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) എസ്‌ സി വനിത
3 ഉമയനല്ലൂർ ഈസ്റ്റ് റഷീദ മെമ്പർ സി.പി.ഐ (എം) വനിത
4 കൊട്ടിയം അനീഷ സലിം മെമ്പർ ആർ.എസ്.പി വനിത
5 പറക്കുളം നെസീറ നാസർ മെമ്പർ സി.പി.ഐ (എം) വനിത
6 കൊട്ടിയം സൌത്ത് ഉമേഷ്. യു മെമ്പർ സി.പി.ഐ (എം) ജനറൽ
7 നടുവിലക്കര ഷീലാകുമാരി. ആർ മെമ്പർ സി.പി.ഐ (എം) ജനറൽ
8 തെക്കുംകര ഈസ്റ്റ് ലെസ്ലി ജോർജ് മെമ്പർ സി.പി.ഐ (എം) ജനറൽ
9 പുല്ലിച്ചിറ ഡാർലമെൻറ് വി ഡിസ്മാസ് മെമ്പർ സി.പി.ഐ (എം) ജനറൽ
10 ധവളക്കുഴി ലക്ഷ്മണൻ. എൽ പ്രസിഡന്റ് സി.പി.ഐ (എം) എസ്‌ സി
11 കാക്കോട്ടുമൂല വിനോജ് വർഗ്ഗീസ് മെമ്പർ ഐ.എൻ.സി ജനറൽ
12 മുക്കം ഈസ്റ്റ് ഷീലജ. എൻ മെമ്പർ സി.പി.ഐ (എം) എസ്‌ സി വനിത
13 മുക്കം വെസ്റ്റ് ലീന ലോറൻസ് മെമ്പർ ഐ.എൻ.സി വനിത
14 മയ്യനാട് സൌത്ത് ആശാദാസ് മെമ്പർ സി.പി.ഐ (എം) വനിത
15 മയ്യനാട് ആർ. സരിത മെമ്പർ സി.പി.ഐ (എം) വനിത
16 മയ്യനാട് വെസ്റ്റ് എസ്. ലൈല മെമ്പർ സി.പി.ഐ വനിത
17 കൂട്ടിക്കട വി. ഉദയകുമാർ മെമ്പർ സി.പി.ഐ (എം) ജനറൽ
18 ആയിരംതെങ്ങ് കെ. ഷീല മെമ്പർ സി.പി.ഐ വനിത
19 തെക്കുംകര വെസ്റ്റ് ഹലീമ. എം മെമ്പർ സി.പി.ഐ (എം) ജനറൽ
20 കിഴക്കേപടനിലം മുഹമ്മദ് റാഫി മെമ്പർ ഐ.എൻ.സി ജനറൽ
21 പടനിലം വി. ബിന്ദു മെമ്പർ സി.പി.ഐ വനിത
22 വെൺപാലക്കര വിപിൻ വിക്രം മെമ്പർ ഐ.എൻ.സി ജനറൽ
23 പിണക്കൽ നാസറുദ്ദീൻ മെമ്പർ ഐ.എൻ.സി ജനറൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് മുഖത്തല
വിസ്തീര്ണ്ണം 17.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 41011
പുരുഷന്മാർ 20314
സ്ത്രീകൾ 20697
ജനസാന്ദ്രത 2334
സ്ത്രീ : പുരുഷ അനുപാതം 1019
സാക്ഷരത 92.17%

അവലംബം[തിരുത്തുക]

  1. "മയ്യനാട് ഗ്രാമപഞ്ചായത്ത് (Mayyanad Grama Panchayat) » ചരിത്രം". കേരള തദ്ദേശസ്വയംഭരണവകുപ്പ്. മയ്യനാട് ഗ്രാമപഞ്ചായത്ത്. Archived from the original on 17 August 2020. Retrieved 17 August 2020.
  2. "കൊല്ലം - മയ്യനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി". കേരള തദ്ദേശസ്വയംഭരണവകുപ്പ്. കേരള സർക്കാർ. Archived from the original on 17 August 2020. Retrieved 17 August 2020.