Jump to content

മാവൂർ

Coordinates: 11°18′0″N 75°58′30″E / 11.30000°N 75.97500°E / 11.30000; 75.97500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mavoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാവൂർ
മാവൂർ
Location of മാവൂർ
മാവൂർ
Location of മാവൂർ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
എം.പി എം.കെ. രാഘവൻ
എം.എൽ.എ. പി.ടി.എ. റഹീം
ലോകസഭാ മണ്ഡലം കോഴിക്കോട്
ജനസംഖ്യ 27,843 (2001—ലെ കണക്കുപ്രകാരം)
സ്ത്രീപുരുഷ അനുപാതം 1:1 /
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് www.mavoor.co.nr

11°18′0″N 75°58′30″E / 11.30000°N 75.97500°E / 11.30000; 75.97500

Cheruppa village, Mavoor

ചരിത്രം

[തിരുത്തുക]

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്ക് പരിധിയിൽ മാവൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാവൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 20.48 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ചാത്തമംഗലം പഞ്ചായത്ത്, തെക്ക് വാഴക്കാട്(മലപ്പുറം), പെരുവയൽ പഞ്ചായത്തുകൾ, പടിഞ്ഞാറ് പെരുവയൽ പഞ്ചായത്ത്, കിഴക്ക് ചാത്തമംഗലം, വാഴക്കാട്(മലപ്പുറം) പഞ്ചായത്തുകൾ എന്നിവയാണ്. പഞ്ചായത്തിന്റെ 4 വാർഡുകളിലൂടെ ഒഴുകുന്ന ചെറുപുഴയും 5 വാർഡുകളുമായി‍ ബന്ധപ്പെട്ടു കൊണ്ടും മലപ്പുറം കോഴിക്കോട് ജില്ലകളെ വേർതിരിക്കുന്നതുമായ ചാലിയാർ പുഴ ബേപ്പൂരിൽ അറബിക്കടലിൽ ചേരുന്നു. ചെറുപുഴ പഞ്ചായത്തിന്റെ അമ്പായതൊടിവെച്ച് ചാലിയാറുമായി സന്ധിക്കുന്നു. പഞ്ചായത്തിന് കിഴക്ക്-തെക്ക് ഒഴുകുന്ന ചാലിയാറിന് നടുവിലായി ഊർക്കടവ് ഭാഗത്ത് പച്ചപ്പോടുകൂടിയ ഒരു തുരുത്ത് സ്ഥിതി ചെയ്യുന്നു. വി.പി.ഗോഹൻ എന്ന ഉദ്യോഗസ്ഥൻ അക്കാലത്ത് മുളയിൽ നിന്ന് പൾപ്പ് ഉണ്ടാക്കുന്ന വിദ്യ കണ്ടു പിടിച്ചു. 1959-ൽ കമ്പനിക്കാവശ്യമായ സ്ഥലമെടുപ്പ് നടത്തി. 1963-ൽ ഉൽപ്പാദനം ആരംഭിച്ചു. 10000-ത്തിലധികം പേർ അന്ന് തൊഴിലാളികളായി ജോലി ചെയ്തിരുന്നു. കമ്പനിയുടെ വരവോടു കൂടിയാണ് ഒരു സമൂഹമെന്ന നിലയിൽ ക്രിസ്ത്യാനികൾ മാവൂർ പ്രദേശങ്ങളിൽ എത്തിയത്. പാറമ്മൽ ക്രിസ്തുരാജ് ചർച്ച് ആയിരുന്നു അവരുടെ ആദ്യത്തെ ആരാധനാലയം.മാവൂരിന്റെ സാമ്പത്തിക-സാമൂഹിക സാംസ്കാരിക രംഗത്ത് വമ്പിച്ച മാറ്റങ്ങളുണ്ടാക്കുന്നതിന് ഈ വ്യാവസായിക സ്ഥാപനം കാരണമായി. 1962-ന് അൽപ്പം മുമ്പായി കമ്പനിയുടെ ആവശ്യാർത്ഥം ഇവിടെ വൈദ്യുതി എത്തി. കമ്പനിയുടെ വരവോടെ ഇന്ത്യയുടെ ഭൂപടത്തിൽ കേരളത്തിന്റെയും മാവൂരിന്റെയും സ്ഥാനം ഉയർന്നു നിന്നു. ഒന്നോ രണ്ടോ പീടിക മാത്രം ഉണ്ടായിരുന്ന മാവൂർ ഒരു ചെറിയ പട്ടണമായിമാറി. കമ്പനിയുടെ വരവോടെ തെങ്ങിലക്കടവിൽ പുഴക്ക് പാലം പണിതു. അതിനുമുമ്പ് ചെറുപ്പ വരെയായിരുന്നു ബസ് സർവ്വീസ് ഉണ്ടായിരുന്നത്.

വിദ്യാഭ്യാസ ചരിത്രം

[തിരുത്തുക]

ഭൂസ്വത്തുക്കൾ അടക്കി വാണിരുന്ന തലകാപ്പുനായർ തന്റെ സ്വന്തം നിലയിൽ എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിപ്പോന്നു.ഇതേ കാലത്തിന് അൽപശേഷം പുലിയപ്പുറം തറവാടുവകയായി കടുങ്ങോച്ചൻ പണിക്കർ അടുവാട് ഒരു എൽ ‍.പി.സ്കൂൾ സ്ഥാപിച്ചു.എന്നാൽ ഇതിനുമുമ്പ് തന്നെ ഈ പഞ്ചായത്തിലെ പഴക്കം ചെന്ന സ്കൂൾ ആയി പ്രവർത്തിച്ചിരുന്നത് കോഴിക്കോട് താലൂക്ക് ബോർഡിന്റെ കീഴിലുള്ള ലോവർ പ്രൈമറി മാപ്പിള എലിമെന്ററി സ്കൂൾ ആയിരുന്നു. ഇതാണ് ഇപ്പോൾ മാവൂരിന്റെ ഹൃദയഭാഗത്ത് ഗവൺമെന്റ് അപ്പർ പ്രൈമറി മാപ്പിള സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നത്.1915-ലാണ് പഞ്ചായത്തിൽ ആദ്യമായി ഒരു സ്കൂൾ സ്ഥാപിതമായത്. ഡിസ്ട്രിക്ട് താലൂക്ക് ബോർഡിന് കീഴിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഈ സ്കൂളിന്റെ പേര് കോഴിക്കോട് താലൂക്ക് ബോർഡ് മാപ്പിള ലോവർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. മണ്ണനീരിതല കാപ്പു നായരുടെ കീഴിൽ ഒരു ഹിന്ദു എയിഡഡ് ലോവർ എലിമെന്ററി സ്കൂളും നിലവിലുണ്ടായിരുന്നു.ആ കാലത്തെ പ്രമുഖ അദ്ധ്യാപകർ തട്ടായി രാമൻ നായർ, കാര്യാട്ട് ഗോവിന്ദൻനായർ, പുലിയപ്പുറം ഗോവിന്ദൻ നായർ, മഞ്ഞക്കോട്ട് രാഘവൻനായർ, സുകുമാരൻ എന്നിവരായിരുന്നു. കൂടാതെ എഴുത്താശാനായ മുലത്തുംപാലിയിൽ ഗോവിന്ദനാശാനും അക്കാലത്തെ ഒരു പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു. ക്രമേണ വിദ്യാഭ്യാസരീതിയിൽ തന്നെ മാറ്റം വന്നു.

വ്യാവസായിക ചരിത്രം

[തിരുത്തുക]

രണ്ടാം പഞ്ചവത്സരപദ്ധതിയുടെ അവസാനപാദത്തിൽ അന്നത്തെ കേരള സർക്കാർ മുൻകൈയ്യെടുത്തുകൊണ്ട് മാവൂരിൽ ബിർളാ വ്യവസായ ഗ്രൂപ്പിനെ ഒരു വ്യവസായ സംരംഭം സ്ഥാപിക്കാൻ ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി അക്വയർ ചെയ്യുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു. മാവൂരിനെ തഴുകുന്ന ചാലിയാറിലെ ജലവും, വടക്കൻ കേരളത്തിലെ സമ്പന്നമായ മുളങ്കാടുകളും കമ്പനിയുടെ വരവിന് ആക്കംകൂട്ടി.ഗ്വാളിയോർ റയോൺസ് എന്ന ഈ സ്ഥാപനത്തിന്റെ വരവ് മാവൂരിന്റെ സാമ്പത്തിക സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ ഒരു പുതിയ ഉണർവുണ്ടാക്കി. ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൾപ്പ് ഡിവിഷനും സ്റ്റാപ്പിൾ ഫൈബർ ഡിവിഷനും ഇവിടെ മുളയും മറ്റും ഉപയോഗിച്ച് പൾപ്പും ഫൈബറും ഉൽപ്പാദിപ്പിച്ചിരുന്നു. ഈ വ്യവസായ സ്ഥാപനത്തിൽ 1963-ൽ പൾപ്പ് ഉൾപ്പാദനം ആരംഭിച്ചു. അന്ന് അവിദഗ്ദ്ധ ജോലിക്കാർക്ക് മാസത്തിൽ 60 രൂപയും വിദഗ്ദ്ധ തൊഴിലാളികൾക്ക് 90 രൂപയും നൽകിയിരുന്നു. പൾപ്പും, ഫൈബറും നിർമ്മിക്കാനാവശ്യമായ ആസിഡ് അടക്കമുള്ള ചില അസംസ്കൃത പദാർത്ഥങ്ങളും ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നു.ഈ വ്യവസായ പ്രദേശത്ത് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ ജനങ്ങളും താമസിക്കുന്നതിനാൽ വിവിധ സംസ്ക്കാരങ്ങളുടെ സംഗമ കേന്ദ്രം കൂടിയായി മാവൂർ മാറി.1985-ൽ ആരംഭിച്ച സമരം മൂന്നര വർഷം നീണ്ടുപോയി. കമ്പനി പൂട്ടിയതിന്റെ ഫലമായി ദുരിതമനുഭവിച്ച 13 തൊഴിലാളികൾ ആത്മഹത്യ ചെയ്തു. ഈ സമരത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സർക്കാരിനു നിവേദനം നൽകുന്നതിനു വേണ്ടി മാവൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പട്ടിണിജാഥ കാൽനടയായി നടത്തി. ഇത് തൊഴിലാളിവർഗ്ഗ സമരരംഗത്ത് അപൂർവമായ സഹന സമരങ്ങളിലൊന്നായിരുന്നു.[1]

ഗതാഗത ചരിത്രം

[തിരുത്തുക]

1962-ൽ വന്ന തെങ്ങിലകടവ് പാലത്തിന്റെ പണി പൂർത്തീകരിച്ചതോടെയാണ് ഈ പഞ്ചായത്തിൽ റോഡുഗതാഗതം ഫലപ്രദമായത്. ആദ്യകാലങ്ങളിൽ ഗതാഗതത്തിന് ചാലിയാർ വഴിയുള്ള ജലമാർഗ്ഗമായിരുന്നു ഉപയോഗിച്ചത്. കാർഷികോൽപ്പന്നങ്ങൾ, കല്ല് തുടങ്ങിയ മറ്റു സാധനങ്ങളും കോഴിക്കോട്ടേക്ക് വിപണനത്തിന് കൊണ്ടുപോയത് ബോട്ട്, തോണി എന്നിവ ഉപയോഗിച്ചായിരുന്നു. കാലങ്ങൾക്കുശേഷം കോഴിക്കോട്ടുനിന്നും തെങ്ങിലകടവ് വരെ ബസ് വന്നപ്പോൾ ഇവിടെനിന്നും ആളുകൾ നടന്ന് തെങ്ങിലക്കടവിൽ പോയിയായിരുന്നു ബസ് യാത്ര നടത്തിയത്. പിന്നീട് ബസ്സ് റൂട്ട് മാവൂർ വരെ ദീർഘിപ്പിച്ചു. ആദ്യമായി ഈ റൂട്ടിലോടിയത് ദേവിപ്രസാദ് എന്ന ബസായിരുന്നു. കണ്ണിപറമ്പ് ശിവക്ഷേത്ര ദർശനത്തിന് സാമൂതിരിരാജാവ് ഉപയോഗിച്ച നാട്ടുപാതയാണ് ഇപ്പോൾ മാങ്കാവ്-കണ്ണിപറമ്പ് റോഡ് എന്ന പേരിൽ വികസിപ്പിച്ച റോഡ്.

സാംസ്കാരിക ചരിത്രം

[തിരുത്തുക]

20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പാലക്കാട്ടുകാരായ ദാമോദരൻ നായർ , വാസുദേവൻ നായർ തുടങ്ങിയ നാടക ആശാൻമാർ ഇവിടെ വരികയും അന്ന് ഈ പ്രദേശത്തുണ്ടായിരുന്ന ഭൂരിപക്ഷം നായർ തറവാടുകളിലെ ചെറുപ്പക്കാരേയും സംഗീതവും, നാടകാഭിനയവും പഠിപ്പിക്കുകയും, പരിപാടികൾ വലിയ തറവാടുകളിൽ മാത്രം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ വയോജന വിദ്യാഭ്യാസരംഗത്ത് സജീവമായ മുന്നറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ പട്ടികജാതിക്കാരെ സാമൂഹികമായി ഉയർത്തിക്കൊണ്ടുവരുന്നതിനും അവർക്ക് ക്ഷേത്രങ്ങളിൽ ആരാധന നടത്തുന്നതിനുള്ള അവകാശത്തിനുവേണ്ടിയും പല ആളുകളും പ്രവർത്തിച്ചിരുന്നു. ഈ പ്രദേശത്തെ ആദ്യത്തെ പൊതു വായനശാലയാണ് പഞ്ചായത്തിന്റെ വകയായി തുടങ്ങിയ വായനശാല. പല സാംസ്കാരിക സമിതികളും ഇടക്കാലത്ത് സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്നങ്കിലും അവയിൽ പലതും പല കാരണങ്ങളാൽ പ്രവർത്തനം നിലച്ചുപോകുകയാണുണ്ടായത്.ഏകദേശം 30 കൊല്ലം മുമ്പ് മാവൂർ പ്രദേശത്തെ യുവജനങ്ങൾ ചേർന്ന് രൂപം കൊടുത്ത ജവഹർ സ്പോർട്സ് ആന്റ് ആർട്സ് ക്ളബ് ഇന്ന് വിവിധ രംഗങ്ങളിൽ വളർന്ന് പന്തലിച്ച് നിൽക്കുന്നു.

അതിരുകൾ

[തിരുത്തുക]

വടക്ക് - കെട്ടാങ്ങൽ കിഴക്ക് - വാഴക്കാട്


  1. "Mavoor: A Story of Corporate Social `Irresponsibility` and Lost Livelihoods". Retrieved 2020-11-02.
"https://ml.wikipedia.org/w/index.php?title=മാവൂർ&oldid=3465476" എന്ന താളിൽനിന്ന് ശേഖരിച്ചത്