മൌ മൌ കലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mau mau rebellion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Mau Mau Uprising
തിയതി1952–1960
സ്ഥലംColony of Kenya
ഫലംBritish and loyalist military victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Mau Mauയുണൈറ്റഡ് കിങ്ഡം British Empire
പടനായകരും മറ്റു നേതാക്കളും
Dedan Kimathi
Musa Mwariama
Waruhiu Itote
Stanley Mathenge
യുണൈറ്റഡ് കിങ്ഡം Evelyn Baring
യുണൈറ്റഡ് കിങ്ഡം George Erskine
യുണൈറ്റഡ് കിങ്ഡം Kenneth O'Connor
ശക്തി
Unknown10,000 regular troops (African and British); 21,000 police; 25,000 Kikuyu Home Guard[1][2]
നാശനഷ്ടങ്ങൾ
Mau Mau:

Killed: 12,000 officially; perhaps 20,000+ unofficially[3]
Captured: 2,633

Surrendered: 2,714
British and African security forces:

Killed: 200
Wounded: 579

Surrendered: n/a
Civilians

Victims of Mau Mau:[1][4]
These figures do not include the many hundreds of Africans who 'disappeared', and whose bodies were never found.
Africans killed: 1,819
Africans wounded: 916
Asians killed: 26
Asians wounded: 36
Europeans killed: 32

Europeans wounded: 26
Map of Kenya


ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് കൊളോണിയൽ ശക്തിക്കെതിരെ 1952 ൽ ഉയർന്നു വന്ന ഗറില്ല കലാപമാണ് മൌ മൌ. വർഷങ്ങൾ നീണ്ടു നിന്ന ഈ രക്തരൂക്ഷിത കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർ സർക്കാർ കണക്കിൽ 1819 ആണെങ്കിലും അപ്രത്യക്ഷരായവർ അനേകായിരം ആണ്. തങ്ങളുടെ സാമ്രാജ്യം നിലനിർത്താനായി ബ്രിട്ടൻ കലാപത്തെ രക്തത്തിൽ മുക്കിക്കൊന്നു എന്ന് ആരോപിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] കെനിയൻ മനുഷ്യാവകാശക്കമ്മീഷന്റെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം ആളുകളെ സർക്കാർ തൂക്കിലേറ്റിയിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം ആളുകളെ തികച്ചും പരിതാപകരമായ നിലയിൽ തടങ്കലിൽ വെച്ചു പീഡിപ്പിച്ചു.1956 ഒക്ടോബർ 21 ന് കലാപകാരികളുടെ നേതാവ് ദേദാൻ കിമാത്തി പിടികൂടപ്പെട്ടതോടെ കലാപം ഏതാണ്ട് ഒടുങ്ങി. 1963 ലെ കെനിയൻ സ്വാതന്ത്യലബ്ധിയ്ക്ക് ഈ കലാപം വലിയ സഹായം ചെയ്തു എന്ന് ചരിത്രകാരന്മാർ കരുതുന്നു. എന്നാൽ കെനിയയിലെ പ്രധാനഗോത്രമായ കിക്കുയു സമൂഹത്തിൽ ആഴത്തിൽ ഭിന്നത സ്യഷ്ടിച്ചതു വഴി കലാപം വിപരീതമായ ഫലവും ഉണ്ടാക്കി എന്നും വിലയിരുത്തപ്പെടുന്നു.

പശ്ചാത്തലം[തിരുത്തുക]

ഫലങ്ങൾ[തിരുത്തുക]

അതിരൂക്ഷമായാണ് ബ്രിട്ടീഷുകാർ കലാപത്തെ നേരിട്ടത്. 1952 ഒക്ടോബർ ഒമ്പതിന് കടുത്ത ബ്രിട്ടീഷ് അനുകൂലിയും സീനിയർ ചീഫുമായ വറുഹിയു പകൽ വെളിച്ചത്തിൽ മൌ മൌ കലാപകാരികളാൽ കൊല്ലപ്പെട്ടതോടെ ഭരണകൂടം ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നെ നടന്നത് ആഫ്രിക്കൻ ചരിത്രം അന്നേ വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ അടിച്ചമർത്തലും കൂട്ടക്കൊലയുമാണ്. മൌ മൌ പോരാളികളെയും അനുകൂലികളെയും കൂട്ടത്തോടെ പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്തു. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് ഗവണ്മെന്റുകളിൽ ഏറ്റവും കൂടുതൽ വംശീയത പുലർത്തിയിരുന്ന കെനിയയിലെ ഭരണാധികാരികൾ കലാപകാരികളോട് തികച്ചും മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. കൂട്ടപ്പിഴ ചുമത്തൽ, ഭൂമിയും സ്വത്തും പിടിച്ചെടുക്കൽ,ഷണ്ഡീകരണം എന്നിവ ചെറിയ ശിക്ഷകൾ മാത്രമേ ആയിരുന്നുള്ളൂ. ആയിരക്കണക്കിനു കന്നുകാലികളെയാണ് പിഴയായി പിടിച്ചെടുത്തത്.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. 1.0 1.1 Page 2011, പുറം. 206.
  2. Anderson 2005, പുറം. 5.
  3. Anderson 2005, പുറം. 4.
  4. Anderson 2005, പുറം. 84.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൌ_മൌ_കലാപം&oldid=3807513" എന്ന താളിൽനിന്ന് ശേഖരിച്ചത്