മാത്യു ടി. തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mathew T. Thomas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാത്യു. ടി. തോമസ്
Mathew-T-Thomas.jpg
കേരളത്തിലെ ജലവിഭവവകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
മേയ് 25 2016 – നവംബർ 26 2018
മുൻഗാമിപി.ജെ. ജോസഫ്
പിൻഗാമികെ. കൃഷ്ണൻകുട്ടി
കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
മേയ് 18 2006 – മാർച്ച് 20 2009
മുൻഗാമിഎൻ. ശക്തൻ
പിൻഗാമിജോസ് തെറ്റയിൽ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 13 2006
മുൻഗാമിഎലിസബത്ത് മാമ്മൻ മത്തായി
മണ്ഡലംതിരുവല്ല
ഔദ്യോഗിക കാലം
മാർച്ച് 25 1987 – ഏപ്രിൽ 5 1991
മുൻഗാമിപി.സി. തോമസ് (തിരുവല്ല)
പിൻഗാമിമാമ്മൻ മത്തായി
വ്യക്തിഗത വിവരണം
ജനനം (1961-09-27) 27 സെപ്റ്റംബർ 1961  (59 വയസ്സ്)
തിരുവല്ല
രാഷ്ട്രീയ പാർട്ടിജനതാദൾ (സെക്യുലർ)
പങ്കാളിഅച്ചാമ്മ അലക്സ്
മക്കൾരണ്ട് മകൾ
അമ്മഅന്നമ്മ തോമസ്
അച്ഛൻടി. തോമസ്
വസതിതിരുവല്ല
As of സെപ്റ്റംബർ 8, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രിയും തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യുമാണ് മാത്യു ടി. തോമസ് (ജനനം: സെപ്റ്റംബർ 27, 1961 - ). മുൻപ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പും,മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്തിരുന്നു. ജനതാദൾ എസിനെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം ലോകസ‌ഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലം ജനതാദളിന്‌ കൊടുക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെത്തുടർന്ന് പാർട്ടി നിർദ്ദേശ പ്രകാരം 2009 മാർച്ച് 16-ന്‌ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.[1] പിന്നീട് ഇതേ വിഷയത്തിൽ പാർട്ടി ഇടതുമുന്നണി വിട്ടപ്പോൾ പാർട്ടിയുടെ സ്ംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് ഇടതുമുന്നണിയിൽത്തന്നെ ഇദ്ദേഹം നിലയുറപ്പിച്ചു. ബസ് ചാർജ്ജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ്‌ മാത്യു ടി. തോമസ്.[അവലംബം ആവശ്യമാണ്]

ജീവിതരേഖ[തിരുത്തുക]

തിരുവല്ലയിൽ 1961 സെപ്റ്റംബർ 27ന് ജനിച്ചു. മാർത്തോമ കോളേജിൽ നിന്നും ബിരുദം നേടി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

നിയമസഭാ തെരഞ്ഞെടുപ്പ്[തിരുത്തുക]

1987,2006, 2011, 2016 എന്നീ വർഷങ്ങളിൽ മാത്യു. ടി.തോമസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ വിക്ടർ ടി. തോമസ് ആയിരുന്നു എതിരാളി. കേരളനിയമസഭയിലേക്ക് തിരെഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ എന്ന റെക്കോർഡ്[2] ഇദ്ദേഹത്തിന്റെ പേരിലാണ്, 1987-ൽ തിരഞ്ഞെടുക്കപെടുമ്പോൾ 25 വയസ്സ് മാത്രമായിരുന്നു മാത്യു ടി. തോമസിന്റെ പ്രായം.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 കോട്ടയം ലോക‌സഭാമണ്ഡലം ജോസ് കെ. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. മാത്യു ടി. തോമസ് ജനതാ ദൾ (എസ്.), എൽ.ഡി.എഫ്

അവലംബം[തിരുത്തുക]

  1. "ജനതാദൾ മന്ത്രി രാജിവെച്ചു". മാർച്ച് 16. ശേഖരിച്ചത് മാർച്ച് 23. Check date values in: |accessdate=, |date= (help)
  2. "നിയമസഭ" (PDF). ശേഖരിച്ചത് 8 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=മാത്യു_ടി._തോമസ്&oldid=3447902" എന്ന താളിൽനിന്ന് ശേഖരിച്ചത്