മാതാ അമൃതാനന്ദമയീ മഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Matha amrithanandamayi math എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാതാ അമൃതാനന്ദമയീ മഠം
മുദ്ര
ആപ്തവാക്യം'ത്യാഗേനൈകേ അമൃതത്വമാനശുഃ — "ത്യാഗം കൊണ്ട് മാത്രമേ അമരത്വത്തെ പ്രാപിക്കാൻ കഴിയൂ"
രൂപീകരണം1981
ലക്ഷ്യംആത്മീയം, ജീവകാരുണ്യം, വിദ്യാഭ്യാസം
ആസ്ഥാനംഅമൃതപുരി, കൊല്ലം, കേരളം
പ്രവർത്തിക്കുന്ന പ്രദേശങ്ങൾലോകവ്യാപകം
വെബ്സൈറ്റ്http://www.amritapuri.org
അമൃതാനന്ദമയി. അമൃതാനന്ദമയീ മഠത്തിന്റെ സ്ഥാപകയും അദ്ധ്യക്ഷയും

മനുഷ്യസമൂഹത്തെ ആത്മീയമായും ഭൗതികമായും ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ[അവലംബം ആവശ്യമാണ്] പ്രമുഖ ആത്മീയ നേതാവും സാമൂഹ്യ പ്രവർത്തകയുമായ മാതാ അമൃതാനന്ദമയിയാൽ സ്ഥാപിതമായ അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ് മാതാ അമൃതാനന്ദമയീ മഠം(ദേവനാഗരി: माता अमृतानन्दमयी मठ्) (ഇംഗ്ലീഷ്: Mata Amritanandamayi Math). 1981 മെയ് 6 ആം തീയതി മുതൽ കൊല്ലം ജില്ലയിലെ പറയകടവ്- അമൃതപുരി ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്നു.[1]സ്ത്രീ ശാക്തീകരണം, വിദ്യാഭാസം, ദുരിതാശ്വാസ പ്രവർത്തനം, ഭവന നിർമ്മാണം, ചേരി നിർമ്മാർജ്ജനം, ബാല - വൃദ്ധ സദനങ്ങൾ, ഭക്ഷണ വിതരണം, ആരോഗ്യ പരിപാലനം, പ്രകൃതി സംരക്ഷണം, ഗവേഷണം, ശുചീകരണം മുതലായ മേഖലകളിൽ മാതാ അമൃതാനന്ദമയീ മഠം പ്രവർത്തിച്ചുവരുന്നു.

ഐക്യരാഷ്ട്രസഭയുമായുള്ള സഹകരണം[തിരുത്തുക]

അമൃതാനന്ദമയീമഠത്തിന്റെ വിപുലമായ ദുരിതാശ്വാസ- ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള ആദര സൂചകമായി 2005 ജൂലൈ 24 ന് ഐക്യരാഷ്ട്രസഭ അതിന്റെ എക്കണോമിക്കൽ ആൻഡ്‌ സോഷ്യൽ കൌൺസിലിൽ മഠത്തിന്‌ പ്രത്യേക ഉപദേശക പദവി നൽകുകയുണ്ടായി [2] 2008 ഡിസംബറിൽ ഐക്യരാഷ്ട്രസംഘടനയുടെ പബ്ലിക് ഇൻഫർമേഷൻ വകുപ്പ് അമൃതാനന്ദമയീമഠത്തിനെ ഐക്യരാഷ്ട്രസഭയുമായ് സഹകരിച്ചു പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയായ് പ്രഖ്യാപിച്ചു. [3]

അന്താരാഷ്ട്ര ആസ്ഥാനം[തിരുത്തുക]

കൊല്ലം ജില്ലയിലെ അമൃതപുരി എന്ന കടലോര ഗ്രാമത്തിലാണ് മാതാ അമൃതാനന്ദമയീ മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനം പ്രവർത്തിച്ചു വരുന്നത്. കേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ അമൃതാനന്ദമയീ മഠത്തിൽ[4]വിവിധ രാജ്യക്കാരായ ഗ്രഹസ്ഥരും ബ്രഹ്മചാരികളും സന്യാസിമാരും അടങ്ങുന്ന നൂറുകണക്കിനാളുകൾ താമസിച്ചു സന്നദ്ധസേവനം നടത്തി വരുന്നു.[5]

ജീവകാരുണ്യ പ്രവർത്തനങ്ങൾ[തിരുത്തുക]

ദുരിതാശ്വാസ പ്രവർത്തനങ്ങൾ[തിരുത്തുക]

2004-ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിച്ച ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും തകർന്ന തീരപ്രദേശങ്ങളിൽ മഠം നടത്തിയ ദുരിതാശ്വാസ പ്രവർത്തങ്ങൾ ശ്രദ്ധേയമായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ, ഭക്ഷണം, പുതിയ വീടുകളും, സാമഗികളും, മനശാസ്ത്ര കൗൻസിലിങ്ങുകൾ, തൊഴിൽ പരിശീലനം, പുതിയ ഭവനങ്ങൾ നിർമ്മിച്ചു നൽകുക, വൈദ്യസഹായം, ഇന്ത്യയിലും ശ്രീലങ്കയിലുമായി മത്സ്യതൊഴിലാളികൾക്ക് 700 പുതിയ മത്സ്യബന്ധന വള്ളങ്ങൾ നൽകുക എന്നിങ്ങനെ വിവിധ സേവനങ്ങൾ മഠം സുനാമി ബാധിത പ്രദേശങ്ങളിൽ ചേയ്തു.[6] കൂടാതെ ഇനി ഒരു ദുരന്തം അഭിമുഖീകരിക്കേണ്ടി വന്നാൽ എത്രയും വേഗം ജനങ്ങൾക്ക് രക്ഷപ്പെടാൻ പാകത്തിന് സുനാമി സാധ്യതാ പ്രദേശമായ ആലപ്പാട് പഞ്ചായത്തിൽ കായംകുളം കായലിനു കുറുകേ അമൃതസേതു എന്ന പേരിൽ ഒരു പാലവും മഠം നിർമ്മിച്ചു. [7]. 2009ൽ കർണാടകയിലും, 2009ൽ ആന്ധ്രപ്രദേശിലും, 2008ൽ ബീഹാറിലും, 2005ൽ ഗുജറാത്തിലും, മുംബൈയിലും ഉണ്ടായ വെള്ളപ്പൊക്കത്തിലും, 2005-ൽ കാശ്മീരിലും-പാകിസ്താനിലും ഉണ്ടായ ഭൂകമ്പത്തിലും അമൃതാനന്ദമയീ മഠം വൈദ്യസഹായം, വാസസ്ഥലം, ഭക്ഷണം, സാമ്പത്തികം മുതലായ സഹായങ്ങളുമായ് എത്തി.[8] 2001ലെ ഭൂകമ്പത്തിൽ തകർന്ന ഗുജറാത്തിലെ 1,200 വീടുകൾ മഠം പുനർനിർമ്മിക്കുകയുണ്ടായി.

2005ൽ കുംഭകോണത്ത് വിദ്യാലയത്തിൽ തീപ്പിടുത്തത്തിൽ ഇരയായവർക്കും[9], ചാല ടാങ്കർ ലോറി ദുരന്തത്തിലും ശിവകാശി പടക്കശാല സ്‌ഫോടനത്തിലും ഇരയായവർക്കും [10],2013 ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിലും [11], 2013ലെ ഇടുക്കി ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും[12] ഒക്കെ മഠം അതിൻറെ സഹായഹസ്തം എത്തിച്ചു.

2010ലെ ഹൈത്തി ഭൂകമ്പത്തിൽ വൈദ്യസഹായം അടക്കമുള്ള സഹായങ്ങളും എത്തിക്കുകയും, കത്രീന ചുഴലിക്കാറ്റിന്റെ ബുഷ്-ക്ലിന്റൻ ദുരിതാശ്വാസ നിധിയിലെക്ക് ഒരു മില്ലിയൺ യു എസ് ഡോളർ സംഭാവന ചെയ്യുകയും, [13] 2011ലെ ജപ്പാൻ ഭൂമി കുലുക്കത്തിലും, സുനാമിയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും, ദുരിതം മൂലം അനാഥരായ കുഞ്ഞുങ്ങളെ സഹായിക്കാനുമായി ഒരു മില്യൺ യു എസ് ഡോളർ നൽകുകയും[14] ചെയ്തതടക്കം ഭാരതത്തിനു വെളിയിലും മഠം വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

സ്ത്രീ ശാക്തീകരണം[തിരുത്തുക]

സ്ത്രീ അനാഥത്വത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരം എന്ന സങ്കൽപ്പത്തോടെ അമൃതാനന്ദമയി രൂപം നൽകി മഠം നടത്തി വരുന്ന പദ്ധതിയാണ് അമൃത ശ്രീ. അയ്യായിരം തൊഴിൽ സംഘങ്ങളിലൂടെ ഒരുലക്ഷം വനിതകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2007-ൽ ആണ് പദ്ധതി ആരംഭിച്ചത്.[15]

ചെറുവായ്പകൾ നൽകിയും, തൊഴിലധിഷ്ടിത വിദ്യാഭ്യാസം നൽകിയും സ്ത്രീകളെ സ്വാശ്രയത്തിലേക്കുയർത്തുന്ന പദ്ധതി, നെയ്ത്ത്, ഫാബ്രിക് പെയിന്റിംഗ്, കൂൺ കൃഷി, പലഹാര നിർമ്മാണം എന്നിവയിൽ സ്ത്രീകൾക്കു പരിശീലനം നൽകുന്നു. അവരുടെ ഉല്പ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും അവരെ സഹായിക്കുന്നു. കൂടാതെ സ്ത്രീകൾ സാധാരണയായ് കടന്നു ചെല്ലാത്ത പ്ലംബിംഗ് പൊലുള്ള ജോലികൾ വഴിയും മഠം ആവിഷ്കരിച്ച പദ്ധതികൾ മുഖേന സ്ത്രീകൾക്കു വിദഗ്ദ്ധ പരിശീലനം നൽകി അവരെ മുഖ്യധാരയിലെക്കു കൊണ്ട് വരുന്നു.[16]കൂടാതെ അമൃത ശ്രീ സുരക്ഷ പദ്ധതി ഇത്തരം സ്വാശ്രയസംഘങ്ങളിലെ അംഗങ്ങൾക്കു ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കപ്പെടുന്നു .[17] 10,000 ഹോം നഴ്സുമാർക്ക് പരിശീലനം നൽകുന്ന അമൃത സാന്ത്വനം പദ്ധതിയും മഠം ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. [18]

ഭവന നിർമ്മാണം, ചേരി നിർമ്മാർജ്ജനം[തിരുത്തുക]

ഭവന നിർമ്മാണം - ചേരി നിർമ്മാർജ്ജനം എന്നിവ ലക്ഷ്യമാക്കി 1997-ൽ മഠം, അമൃതകുടീരം എന്ന പദ്ധതിക്കു രൂപം നൽകി. 1998മുതൽ 45,000ൽ അധികം ഭവനങ്ങൾ ഭാരതത്തിലാകമാനം ഈ പദ്ധതിയിലൂടെ നിർമ്മിച്ചു നൽകി.[19] 1999ൽ തീപ്പിടുത്തത്തിൽ ഭവന രഹിതരായ ചേരി നിവാസികളെ പുനരധിവസിക്കുന്നതിനായ് 20 ബ്ലൊക്ക് ഫ്ലാറ്റ് നിർമ്മിക്കുവാൻ ഹൈദ്രാബാദ് ഗവണ്മെന്റ് മഠത്തിന്റെ സഹായം അഭ്യർത്ഥിച്ചു. തുടർന്ന് മാതാ അമൃതാനന്ദമയി ഇവിടം സന്ദർശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും2002ൽ അവർക്കുള്ള ഭവനങ്ങൾ നിർമിച്ചു നൽകുകയും ചെയ്തു. 2002ൽ തന്നെ മഠം പൂനയിലെ ചേരി നിവാസികളായ 700 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായ് ഫ്ലാറ്റുകൾ നിർമിച്ചു നൽകുകയും,പൂനെ അമൃതാനന്ദമയീ മഠത്തിനു നേതൃത്വത്തിൽ അവിടുത്തെ ജനങ്ങൾക്കായി വൈദ്യസഹായം അടക്കമുള്ള സഹായങ്ങളും ചെയ്തു വരുന്നു.[20]

ബാല പുനരധിവാസ കേന്ദ്രങ്ങൾ[തിരുത്തുക]

ആദിവാസി വിഭാഗങ്ങളിൽപെട്ടവരും മറ്റു ദരിദ്ര്യ വിഭാഗങ്ങളിൽ നിന്നുമായി 500-ൽ അധികം കുട്ടികളെ അധിവസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്ന അമൃതനികേതൻ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ 1989 അമൃതാനന്ദമയീ മഠത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു [21]. 2009ൽ 108 കുട്ടികളെ പുനരധിവസിപ്പിക്കാൻകെനിയയിലെ നൈരോപിയിലും[22], 2010ൽ ഹെയ്ത്തിയിലും ബാല പുനരധിവാസ കേന്ദ്രങ്ങൾ മഠം ആരംഭിച്ചു.[23]

വിദ്യാഭ്യാസം[തിരുത്തുക]

അമൃതാനന്ദമയീ മഠം വളരെ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും, നടത്തി വരുകയും ചെയ്യുന്നു. ശ്രവണ-സംസാര വൈകല്യങ്ങൾ ഉള്ളവർക്കായുള്ള അമൃത സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇമ്പ്രൂവ്മെന്റ് സ്കൂൾ (ആഷിഷ്) തൃശ്ശൂരിരിലും[24] . മാനസിക വൈകല്യങ്ങൾ ഉള്ളവർക്കായുള്ള അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ഡിഫറന്റ്ലി ഏബിൾഡ് കോഴിക്കൊടും[25],മുതിർന്നവർക്കായുള്ള സാക്ഷരതാ ക്ലാസുകൾ ഇടുക്കിയിലും, തമിഴ്നാട്ടിലെ ശിവകാശിയിലും പ്രവർത്തിച്ചു വരുന്നു. അട്ടപ്പാടി ആദിവാസികൾക്കായ് എകാധ്യാപക വിദ്യാലയങ്ങളും മഠം നിർമ്മിച്ചിട്ടുണ്ട്[26].

കൂടാതെ ഭാരതത്തിൽ ആകമാനം 50-ൽ അധികം വിദ്യാലയങ്ങൾ മഠത്തിന്റെ കീഴിൽ അമൃത വിദ്യാലയങ്ങൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു[27].എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം, ബയൊടെക്നോളജി, നാനോ ടെക്നോളജി, മാനേജ്മെന്റ് മുതലായ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്ന അമൃത വിശ്വവിദ്യാപീഠം എന്ന സർവ്വകലാശാലയും പ്രവർത്തിച്ചു വരുന്നു.[28]

ഗവേഷണം[തിരുത്തുക]

കമ്പ്യൂട്ടർ, ഹാപ്ടിക്സ് ടെക്നോളജി, ഇ-ലേണിംഗ് മുതലായ നൂതന സംവിധാനങ്ങളിലും, വൈദ്യ ശാസ്ത്രം, നാനോ ടെക്നോളജി, ബയോടെക്നോളജി തുടങ്ങിയവയിലും നിരവധി ഗവേഷണങ്ങൾക്ക് അമൃതാനന്ദമായി മഠത്തിനു കീഴിലുള്ള സർവ്വകലാശാല നേതൃത്വം നല്കുന്നു. പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിയുവാനായി വയർലെസ്സ് സാങ്കേതിക വിദ്യ, ഹൃദയസ്പന്ദനം തുടർച്ചയായ് നിരീക്ഷിക്കുന്ന ഉപകരണങ്ങൾ, തുടങ്ങി നിരവധി ഗവേഷണഫലങ്ങൾ മഠത്തിന്റെ സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്[29].നാനോ സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘അമൃത സ്മാർട്ട്’ എന്ന പേരിൽ ലോകത്തിലെ ആദ്യത്തെ നാനോ സോളാർ സെൽ വികസിപ്പി അമൃത സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്.[30]. കൂടാതെ അർബ്ബുദ ചികിത്സയിൽ ഉപകാരപ്പെടുന്ന നാനോ ഔഷദ്ധവും ഇവർ വികസിപ്പിച്ചിട്ടുണ്ട്.[31]

പ്രകൃതി സംരക്ഷണം[തിരുത്തുക]

അമലഭാരതം[തിരുത്തുക]

ഭാരതത്തെ മാലിന്യ മുക്തമാക്കാനും ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും മാലിന്യസംസ്‌കരണം, മലിനീകരണനിവാരണം എന്നിവയ്ക്കായി നടപടികൾ കൈക്കൊള്ളുന്നതിനും ശുചിത്വപാലനത്തെ സംബന്ധിച്ച ബോധം ജനങ്ങളിൽ എത്തിക്കുന്നതിനുമായി ലക്ഷ്യമിട്ട് മഠം നടപ്പിലാക്കുന്ന പദ്ധിതിയാണ് അമലഭാരതം. [32] കേരളത്തിൽ 14 ജില്ലകളിലുമായ് ശുചീകരണ യജ്ഞങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് അമലഭാരതം ആരംഭിച്ചത് [33]

ഹരിതാമൃതം[തിരുത്തുക]

'ഭക്ഷ്യസുരക്ഷ ആരോഗ്യസുരക്ഷ' എന്ന ദർശനത്തിൽ മഠം ആരംഭിച്ച പദ്ധതിയാണ് ഹരിതാമൃതം. ജൈവവിത്തുകളും ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിയിലൂടെ ഭക്ഷ്യസ്വയംപര്യാപ്തതയും സ്വയംതൊഴിൽമാർഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതാമൃതം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ജൈവകൃഷിസമ്പ്രദായം ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ പരിശീലനപരിപാടികൾ പ്രാദേശികാടിസ്ഥാനത്തിൽ വിദഗ്ദ്ധരും സേവനസന്നദ്ധരുമായ കൃഷിശാസ്ത്രജ്ഞരുടേയും അനുഭവസമ്പന്നരുമായ കർഷകരുരുടേയും നേതൃത്ത്വത്തിൽ സംഘടിപ്പിക്കുകയും പരിശീലനം നൽകുകയും ജൈവവളവും വിത്തും ആവശ്യാനുസരണം വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു കൊണ്ടാണ് ഈ സംരംഭം ആരംഭിച്ചത്.[34]

മറ്റ് പ്രവർത്തനങ്ങൾ[തിരുത്തുക]

വിധവകൾക്കും, മാനസിക ശാരീരിക വൈകല്യമുള്ളവർക്ക് എർപ്പെടുത്തിയിരിക്കുന്ന പെൻഷൻ പദ്ധതിയാണ് അമൃതനിധി, ഇതിനോടാകം തന്നെ 58,000 ആളുകൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്[35]

അവലംബം[തിരുത്തുക]

  1. Amma: Mata Amritanandamayi Devi, a Biography, Amrita Books, 2011
  2. http://www.un.org/esa/coordination/ngo/pdf/INF_List.pdf
  3. http://esango.un.org/irene/?page=viewProfile&type=ngo&nr=2766&section=9
  4. http://www.keralatourism.org/destination/pilgrim-centres/
  5. http://www.amritapuri.org/ashram
  6. "2004 Indian Ocean Tsunami". Embracing the World. Retrieved 2013-08-01.
  7. "Kerala / Kollam News : President Kalam opens Amrita Sethu bridge". The Hindu. Archived from the original on 2012-11-10. Retrieved 2013-08-01.
  8. "Front Page : 242 flood-affected families in Raichur district get new houses". The Hindu. 2010-08-05. Archived from the original on 2010-09-14. Retrieved 2013-08-01.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-09. Retrieved 2013-09-04.
  10. http://malayalam.yahoo.com/%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%AF%E0%B4%BF-%E0%B4%9C%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82-25-%E0%B4%95%E0%B5%8B%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-211253105.html[പ്രവർത്തിക്കാത്ത കണ്ണി]
  11. http://e.amritapuri.org/blogs/2013/5298/
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-09. Retrieved 2013-09-04.
  13. "Mata Amritanandamayi - TSI". The Sunday Indian. Archived from the original on 2013-06-12. Retrieved 2013-08-01.
  14. TNN (2011-07-27). "Mata Amritanandamayi donates $1 million for tsunami victims of Japan". Times Of India. Articles.timesofindia.indiatimes.com. Archived from the original on 2012-09-19. Retrieved 2013-08-01.
  15. http://www.amrita.in/malayalam/83
  16. http://www.thehindu.com/todays-paper/tp-national/tp-kerala/article2776577.ece?textsize=small&test=2
  17. .http://amma.org/global-charities/empowering-women, Amrita Books, 2011
  18. http://www.madhyamam.com/news/121911/110927[പ്രവർത്തിക്കാത്ത കണ്ണി]
  19. Embracing the World for Peace and Harmony:MAM activities Book 2013- page 39
  20. Embracing the World for Peace and Harmony:MAM activities Book 2013- page 43
  21. http://www.schoolwiki.in/index.php/%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF
  22. http://www.amritapuri.org/3004/09kenya.aum
  23. http://www.amritapuri.org/8467/orph-haiti.aum
  24. http://www.amritapuri.org/activity/educational/institutions/
  25. http://www.amritapuri.org/7369/aida.aum
  26. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-17. Retrieved 2013-09-04.
  27. http://vidyalayam.amrita.edu/
  28. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-22. Retrieved 2013-09-04.
  29. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-16. Retrieved 2013-11-27.
  30. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-11. Retrieved 2013-11-27.
  31. http://malayalam.yahoo.com/%E0%B4%85%E0%B4%B0%E0%B5%8D-%E0%B4%AC%E0%B5%81%E0%B4%A6-%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8-%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8B-%E0%B4%92%E0%B5%97%E0%B4%B7%E0%B4%A7%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-152803850.html[പ്രവർത്തിക്കാത്ത കണ്ണി]
  32. http://www.mathrubhumi.com/kollam/news/587296-local_news-Kollam-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.htmlമാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി] വാർത്ത
  33. http://www.mathrubhumi.com/online/malayalam/news/story/592727/2010-10-30/keralaമാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി] വാർത്ത
  34. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-23. Retrieved 2013-02-23.
  35. മാതൃഭൂമി-21-സെപ്റ്റംബർ http://www.mathrubhumi.com/online/malayalam/news/story/1837586/2012-09-21/kerala Archived 2012-09-22 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=മാതാ_അമൃതാനന്ദമയീ_മഠം&oldid=3811005" എന്ന താളിൽനിന്ന് ശേഖരിച്ചത്