വയനാടൻ ആരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mastasambas malabaricus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിൽ കണ്ടു വരുന്ന അപൂർവ്വ ഇനത്തിൽപ്പെട്ട മത്സ്യമാണ് വയനാടൻ ആരകൻ . 164 വർഷങ്ങൾക്കുശേഷം ഈ ഇനത്തെ മാനന്തവാടിയിൽനിന്ന് കണ്ടെത്തിയിരുന്നു. 1849-ൽ ടി.എസ്.ജെർഡൻ എന്ന വിദേശ ശാസ്ത്രജ്ഞനാണ് മലബാറിൽ നിന്ന് ഇതിനെ ആദ്യമായി കണ്ടെത്തിയത്.

ലക്ഷണങ്ങൾ[തിരുത്തുക]

'മസ്റ്റാ സെമ്പാലസ് മലബാറിക്കസ്' എന്ന ഇവയുടെ ശാസ്ത്രീയനാമമുള്ള ഇവയ്ക്ക് 20 മുതൽ 60 സെന്റീമീറ്റർ വരെ നീളമുണ്ട്. മുതുകിൽ മുള്ളുകളുള്ള ഇവയുടെ പാർശ്വത്തിൽ നെടുനീളത്തിൽ കാണുന്ന 11 അടയാളങ്ങൾ പ്രത്യേകതയാണ്. മുതുകിന് താഴെയായി നീളത്തിൽ കാണുന്ന വലിപ്പമേറിയ 20 കറുത്ത പൊട്ടുകളും വേഗം തിരിച്ചറിയാവുന്ന അടയാളങ്ങളാണ്. പൊതുവെ പച്ചനിറമുള്ള വയനാടൻ ആരകന്റെ വാസകേന്ദ്രം പാറക്കെട്ടുകൾ നിറഞ്ഞ ഉയർന്ന സ്ഥലങ്ങളിലെ അരുവികളാണ്.[1]

അവലംബം[തിരുത്തുക]

  1. "വർഷങ്ങൾക്കുശേഷം വയനാടൻ ആരകൻ മത്സ്യത്തെ വീണ്ടും കണ്ടെത്തി". മാതൃഭൂമി. 2013 സെപ്റ്റംബർ 29. ശേഖരിച്ചത് 2013 സെപ്റ്റംബർ 29.
"https://ml.wikipedia.org/w/index.php?title=വയനാടൻ_ആരകൻ&oldid=1840021" എന്ന താളിൽനിന്ന് ശേഖരിച്ചത്