ഷികി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Masaoka Shiki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനികകാലത്ത്‌ ഹൈകുവിനെ പുനർനിർവ്വചിച്ച കവിയാണ്‌ മത്‌സുവോകാ ഷികി ((正岡 子規, സെപ്റ്റംബർ 17, 1867 – സെപ്റ്റംബർ 19, 1902)[1]. രോഗപീഡിതമായ തന്റെ ഹ്രസ്വജീവിതത്തിനിടയിൽ നിരന്തരമായ വിമർശ്ശനങ്ങളിലൂടെയും ഹൈകുരചനയിലൂടെയും ഹൈകുവിനെ അതിന്റെ സാങ്കേതികകാർശ്യത്തിൽ നിന്നു മോചിപ്പിക്കാനുംആധുനികജീവിതത്തിന്റെ സങ്ക്‌Iർണ്ണതകളെ ആവിഷ്കരിക്കാൻ പര്യാപ്തമായ ഒരു മാധ്യമമായി മാറ്റാനുംഅദ്ദേഹത്തിനു കഴിഞ്ഞു.

1867 സെപ്തംബർ 17 ന്‌ മത്‌സുമായിൽ ജനിച്ചു. സമുരായിയായിരുന്ന അച്ഛൻ ഹയാതാ ഷികിക്ക്‌ അഞ്ചുവയസ്സുള്ളപ്പോൾ മരിച്ചു. അമ്മ യേ അധ്യാപികയായിരുന്നു. സ്കൂളിൽ വച്ചേ ഷികി എഴുത്തുതുടങ്ങിയിരിക്കുന്നു. 1883 ൽ മത്‌സുമായിൽ നിന്ന് ടോക്യോവിലേക്ക്‌ താമസം മാറ്റുകയും ഇമ്പീരിയൽയൂണിവേഴ്സിറ്റിയിൽ ക്ലാസിക്‌ ജാപ്പനീസ്‌ സാഹിത്യം പഠിക്കാൻ തുടങ്ങുകയും ചെയ്തു. 1892 ൽഅനാരോഗ്യം കാരണം പഠനം മുടങ്ങി. 1894-95 ൽ ചൈനീസ്‌-ജാപ്പനീസ്‌ യുദ്ധം റിപ്പോർട്ട്‌ചെയ്യുന്നതിനിടെ ക്ഷയരോഗബാധിതാനായതിനെത്തുടർന്ന് പിന്നീടുള്ള കാലം തന്റെകവിതാപരീക്ഷണങ്ങളുമായി വീട്ടിൽത്തന്നെകഴിഞ്ഞു. അവസാനകാലം ത്‌Iർത്തുംശയ്യാവലംബിയായെങ്കിലും തന്നെ കാണാനെത്തുന്ന സുഹൃത്തുക്കളോടും ശിഷ്യന്മാരോടുമൊപ്പംഹൈകുവിനെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നു അദ്ദേഹത്തിനുത്സാഹം. 1902 സെപ്തംബർ 9 ന്‌ തന്റെമുപ്പത്തഞ്ചാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-17. Retrieved 2010-07-22.
"https://ml.wikipedia.org/w/index.php?title=ഷികി&oldid=3646338" എന്ന താളിൽനിന്ന് ശേഖരിച്ചത്