മേരി ജോൺ കൂത്താട്ടുകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mary john kotthattukulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേരി ജോൺ കൂത്താട്ടുകുളം
ജനനം22 ജനുവരി 1905
മരണംഡിസംബർ 2, 1998(1998-12-02) (പ്രായം 93)
ദേശീയതഇന്ത്യൻ
തൊഴിൽകവയിത്രി
അറിയപ്പെടുന്നത്സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം

പ്രമുഖമലയാള കവയിത്രിയായിരുന്നു മേരിജോൺ കൂത്താട്ടുകുളം(22 ജനുവരി 1905 -2 ഡിസംബർ 1998). 1996 ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു.

ജീവിതരേഖ[തിരുത്തുക]

കൂത്താട്ടുകുളത്തു് വടകര യോഹന്നാൻ മാംദാന യാക്കോബായ സുറിയാനി പള്ളിവികാരി ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്ക്കോപ്പയുടെയും (1870-1951) പുത്തൻ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി ജനിച്ചു. [1] സി.ജെ. തോമസ് സഹോദരനാണ്. സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകരയിൽ പഠിച്ചു. വിദ്വാൻ കോഴ്സ് പാസായി, അധ്യാപികയായി. ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നു രക്ഷപെടാൻ വീടുവിട്ട അവർക്ക് സാമൂഹ്യപരിഷ്കർത്താവായ ഡോ. പൽപ്പുവിന്റെ വീട്ടിൽ അഭയം ലഭിച്ചു. പിന്നീട് തപാൽ വകുപ്പിൽ ക്ലർക്കായി ജോലി കിട്ടി.[2] അതിനുശേഷമാണ് അവർ കവിതാരംഗത്തു സജീവമായത്.

കൃതികൾ[തിരുത്തുക]

  • അന്തിനക്ഷത്രം
  • ബാഷ്പമണികൾ
  • പ്രഭാതപുഷ്പം
  • കാവ്യകൗമുദി
  • കാറ്റു പറഞ്ഞ കഥ
  • കബീറിന്റെ ഗീതങ്ങൾ
  • കനലെരിയും കാലം (ആത്മകഥ)[3]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 358. ISBN 81-7690-042-7.
  2. ജെ. ദേവിക (2010). 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ ?. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ്. p. 179.
  3. ., . "Veteran CPI leader Koothattukulam Mary dead". www.thehindu.com. The Hindu. Retrieved 10 ജനുവരി 2021. {{cite web}}: |last1= has numeric name (help)

പുറം കണ്ണികൾ[തിരുത്തുക]