Jump to content

മർമ ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marma people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Marma
မရမာ
Marma Dance
Regions with significant populations
 ബംഗ്ലാദേശ്: Bandarban, Khagrachari, Patuakhali District and Barguna Districts157,301
 Myanmar: Rakhine StateUnknown
 ഇന്ത്യ: TripuraUnknown
Languages
Arakanese language
Religion
Theravada Buddhism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Rakhine people

one of the 135 officially recognized ethnicities in Myanmar (formerly Burma)

ബംഗ്ലാദേശിലെ ചിത്തഗോങ് മലമ്പ്രദേശത്ത് താമസിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആദിമ ജനവിഭാഗമാണ് മർമ ജനങ്ങൾ. എഡി 17ാം നൂറ്റാണ്ടിൽ മ്യാൻമാറിലെ അറകൻ സംസ്ഥാനത്ത് നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയവരാണ് ഈ ജനത. ബംഗ്ലാദേശിലെ മലമ്പ്രദേശ ജില്ലകളായ ബന്ദർബൻ, കഖ്‌റാചരി, രംഗമതി എന്നീ ജില്ലകളിലാണ് ഇവർ പ്രധാനമായും താമസിക്കുന്നത്. തീരദേശ ജില്ലകളായ കോക്‌സ് ബസാർ, പതുവഖാലി എന്നിവിടങ്ങളിലും മർമ ഡജനങ്ങൾ താമസിക്കുന്നുണ്ട്. മോഗ്, മാഗ് എന്നീ പേരുകളിലും ചിലപ്പോൾ ഇവർ അറിയപ്പെടാറുണ്ട്. 1940കൾ വരെ ഇവരെ അറിയപ്പെട്ടിരുന്നത് ഈ പേരിലായിരുന്നു.210,000 മുകളിലാണ് ബംഗ്ലാദേശിലെ ഇവരുടെ ജനസംഖ്യ. 16ആം നൂറ്റാണ്ടിൽ ബോമോങ്, മോങ് രാജവംശം ബംഗാളിൽ രാജവംശം സ്ഥാപിച്ചിരുന്നു. അതിന് ശേഷം, ചിത്തഗോങ് മലമ്പ്രദേശമാണ് അവരുടെ വാസസ്ഥലം.

ചരിത്രം

[തിരുത്തുക]
മർമ പെൺകുട്ടികൾ സോങ്ക്രായി എന്ന പുതുവർഷ ആഘോഷത്തിന്റെ ഭാഗമായുള്ള ജലോത്സവത്തിൽ

മർമ ജനങ്ങളുടെ വംശാവലിയെ കുറിച്ച് രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ചരിത്രപരമായി മർമ ജനങ്ങൾ അരക്കനീസ് ജനതയുടെ പിൻഗാമികളാണ്. അതേസമയം, ബൊമാങ് കുടുംബം ബർമ്മീസ് മോൻ ജനതയടെ വംശപരമ്പരയിൽ പെട്ടതാണ്. എന്നാൽ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും മറ്റുള്ളവരുടെയും രേഖകൾ അനുസരിച്ച് ബർമ്മയിലെ അരക്കൻ രാജവംശത്തിൽ നിന്ന് ബംഗ്ലാദേശിലെ ചിത്തഗോങ്ങിലേക്ക് കുടിയേറിയവരാണെന്നാണ്. ബർമ്മയിലെ റഖൈൻ സംസ്ഥാനത്തിന്റെ വടക്കൻ നഗരമായിരുന്ന മ്‌റൗക്ക് യു നഗരത്തിന്റെ സുവർണ്ണ കാലഘട്ട സമയമായിരുന്ന 14 മുതൽ 17 വരെയുള്ള നൂറ്റാണ്ടുകളിലാണ് ഇവരുടെ കുടിയേറ്റം നടന്നതെന്നാണ് രേഖകൾ. അരക്കനീസ് രാജവംശത്തിന്റെ മ്‌റൗക്കനിസ് യു ഭരണത്തിന്റെ ആദ്യകാലഘട്ടത്തിൽ ചിത്തഗോങ് ഡിവിഷൻ വരെ ഭരണം വ്യാപിച്ചിരുന്നു. രണ്ടാമത് കാലഘട്ടത്തിൽ അവർ ചിത്തഗോങ്ങിലേക്ക് കുടിയേറി താമസമാക്കി. ബർമ്മീസ് രാജാവായിരുന്ന ബോഡാവ്പയ അരക്കനീസ് രാജവംശത്തെ കീഴടക്കിയതിനെ തുടർന്നായിരുന്നു ഈ കുടിയേറ്റം. ബൊമാങ് കുടുംബം പെഗുവിലെ മോൻ ജനതയുടെ പിൻഗാമിയായിരിക്കാം. എന്നാൽ, മർമയുടെയോ മാഗ് ജനതയുടെയോ അല്ല. മ്യാൻമർ എന്ന പദത്തിൽ നിന്നാണ് മർമ എന്ന വാക്ക് ഉത്ഭവിച്ചതെന്നാണ് ഒരു അഭിപ്രായം. എന്നാൽ മറ്റൊരു അഭിപ്രായപ്രകാരം, ബർമ്മീസ്, പെഗുവാൻ, മോൻ ജനതയുടെ വംശപരമ്പരയിൽ പെട്ടതാണ് മർമ്മാസ് ജനങ്ങൾ എന്നാണ്. മ്യാൻമർ എന്ന വാക്ക് അർക്കനീസ് ഭാഷയിൽ വ്യത്യസ്തമായ രൂപത്തിൽ ഉച്ചരിച്ചാണ് മർമ എന്നത്. ബർമ്മീസ് ഭാഷയിസെ യ എന്ന ഉച്ചാരണം അർക്കനീസ് ഭാഷയിൽ ചിലപ്പോൾ റ എന്ന് ഉച്ചാരിക്കാറുണ്ട്. ഉദാഹരണത്തിന് റൺഗോൺ എന്ന സ്ഥലപ്പേര് അർക്കനീസ് ഭാഷയിൽ യാൻഗോൺ എന്നാണ് ഉച്ചരിക്കുന്നത്. ഇതുപോലെ മ്യാൻമർ എന്നതിനെ അർക്കനീസ് ഭാഷയിൽ മ്യാൻമാറിനെ, മ്‌റാൻമ എന്നാണ് എളുതുന്നത്. ഇത് പിന്നീട് മർമ എന്നാണ് ഉച്ചരിക്കുന്നത്. ചൈനീസ് പദമായ മിയിങ് എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് മർമ എന്നതാണ് മറ്റൊരു നിഗമനം. മിയിങ് എന്ന ചെനീസ് പദത്തിന് അർത്ഥം മനുഷ്യൻ എന്നാണ്. ചൈനീസ് ഭാഷയിൽ ബർമ്മൻ ജനതയെ വിളിക്കാൻ ഉപയോഗിക്കുന്നത് ഈ പദമാണ്. നൂറ്റാണ്ടുകളോളം ഇവർ മോഗ് - മാഗ് എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഡച്ചുകാരും പോർച്ചുഗീസുക്കാരുമായി ചേർന്ന് ബംഗാളികൾ ചിത്തഗോങ്ങിൽ നടത്തിയ കടന്നുകയറ്റത്തോടെയാണ് ഇവർ ഈ പേരിൽ അറിയപ്പെട്ടത്. അതിന് ശേഷം മർമർ ജനത ആപേരുകളിൽ അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം ഈ വാക്കിന് അർത്ഥം കടൽകൊള്ളക്കാർ എന്നാണ്. ഇത് തങ്ങളെ അധിക്ഷേപിക്കുന്നതായും തങ്ങൾക്കെതിരായ ആക്രമണമായുമാണ് അവർക്ക് തോന്നിയത്.

സംസ്‌കാരം

[തിരുത്തുക]

മർമൻ ജനങ്ങൾ ബർമ്മീസ് കലണ്ടർ ആണ് പിന്തുടരുന്നത്. സൻഗ്രായി എന്നപേരിലാണ് പുതുവർഷം ആഘോഷിക്കുന്നത്.[1] വർഷത്തിലെ പ്രഥമ മാസമായ ബൈശാകിലെ ആദ്യ ദിവസം മൂന്ന്് ഭാഗമായിട്ടാണ് ഇവർ ആഘോഷിക്കുന്നത്. സൻഗ്രൈമു എന്ന പേരിൽ ഒരു പരമ്പരാഗത കേക്ക് ഇവർ നിർമ്മിക്കുന്നു. മർമ യുവതികളും യവാക്കളും പാനി ഖേല (വെള്ളം കളി) എന്ന പേരിൽ വെളളം തെറിപ്പിച്ച് കളിക്കാറുണ്ട് പുതുവർഷ ദിനത്തിൽ. രണ്ടാം ദിവസം, സൻഗ്രായി ഐക എന്നാണ് അറിയപ്പെടുന്നത്.അന്ന് പരമ്പരാഗത കായിക വിനോദത്തിൽ ഏർപ്പെടും. കൂടാതെ, സമുദായ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന യോഗം ചേരും. പുതുവർഷത്തിലെ മൂന്നാം ദിവസം, സൻഗ്രായി അറ്റാഡ എന്നാണ് വിളിക്കുന്നത്. അന്നേ ദിവസം, പച്ചക്കറികൾ കൊണ്ടുള്ള ഭക്ഷം പാകം ചെയ്യും. നൂറിൽ അധികം ചേരുവകൾ ഉപയോഗിച്ചാണ് പഗൻ എന്ന ഈ വിഭവം തയ്യാറാക്കുന്നത്. [2]

അവലംബം

[തിരുത്തുക]
  1. Barua, Sanjoy; Khan, Tamanna. "Blaze of 'Boisabi' colour". thedailystar.net. The Daily Star. Retrieved 1 July 2015.
  2. Correspondent. "Hill districts wear a festive look as Boisabi nears". archive.thedailystar.net. The Daily Star. Archived from the original on 2015-07-02. Retrieved 1 July 2015. {{cite web}}: |last1= has generic name (help)


പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മർമ_ജനങ്ങൾ&oldid=3948162" എന്ന താളിൽനിന്ന് ശേഖരിച്ചത്