മാരെങ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marengo (horse) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാക്യുസ് ഡേവിഡ് ലൂയിസിന്റെ പ്രശസ്ത ചിത്രം: നെപ്പോളിയനോടൊപ്പം ചിത്രീകരിച്ചിരിക്കുന്ന കുതിര മാരെങ്കൊ ആണെന്ന് കരുതപ്പെടുന്നു.

നെപ്പോളിയൻ ചക്രവർത്തിയുടെ പ്രസിദ്ധമായ യുദ്ധക്കുതിരയാണ് മാരെങ്കോ(1793-1831)[1]. ഒരു അറബിക്കുതിരയാണ് മാരെങ്കോ.

മാരെങ്കോയിൽ വച്ച് നടന്ന യുദ്ധത്തിന് ശേഷമാണ് കുതിരയ്ക്ക് ഈ പേര് ലഭിച്ചത്. എട്ടോളം തവണ യുദ്ധത്തിൽ ഇതിന് പരിക്കേറ്റിറ്റിട്ടുണ്ട്. 1815 ൽ വാട്ടർലൂ യുദ്ധത്തിൽ വില്യം ഹെന്രി ഫ്രാൻസിസ് പീറ്റർ ഇതിനെ പിടിച്ചെടുത്തു. പീറ്റർ പിന്നീട് ഈ കുതിരയെ ലെഫ്റ്റനന്റ് കേണൽ ആംഗെർസ്റ്റീന് വിറ്റ് കൈമാറി. 38 ആം വയസ്സിൽ അത് മരണമടഞ്ഞു. ഇതിന്റെ അസ്ഥികൂടം നാഷണൽ ആർമി മ്യൂസിയത്തിൽ( ലണ്ടൻ) സൂക്ഷിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാരെങ്കോ&oldid=3968866" എന്ന താളിൽനിന്ന് ശേഖരിച്ചത്