ഉള്ളടക്കത്തിലേക്ക് പോവുക

മാരെ (നാടോടിക്കഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mare (folklore) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Nightmare, by Henry Fuseli, 1781

ജർമ്മനിക്, സ്ലാവിക് നാടോടിക്കഥകളികളിൽ കാണപ്പെടുന്ന പകയുള്ള ഒരു കഥാപാത്രമാണ് മാരെ. ആളുകൾ അഗാധ നിദ്രയിലായിരിക്കുമ്പോൾ മാരെ അവരുടെ നെഞ്ചിൽ കയറിയിരുന്ന് അവരിലേയ്ക്ക് ദുഃസ്വപ്നങ്ങൾ കൊണ്ടുവരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.[1]

പദോൽപ്പത്തി

[തിരുത്തുക]

മാരെ എന്ന വാക്കിൻറെ ഉത്ഭവം മധ്യകാലഘട്ടത്തിലെ ഇംഗ്ലണ്ടിലും തെക്കൻ, കിഴക്കൻ സ്കോട്ട്ലൻഡിലും സംസാരിച്ചിരുന്ന ഇംഗ്ലീഷ് ഭാഷയായ പഴയ ഇംഗ്ലീഷ് ഭാഷയിലെ സ്ത്രീലിംഗ നാമമായ mære-ൽ നിന്നാണ് (Mere, mere, mær) ഉത്ഭവിച്ചത്.[2](ഇതിന് മാരെ, മെറെ, മർ എന്നിവയുൾപ്പെടെ നിരവധി വകഭേദ രൂപങ്ങളുണ്ടായിരുന്നു). ഇവ പ്രോട്ടോ-ജർമ്മനിക് പദം *മറോണിൽ നിന്നായിരിക്കാം വന്നത്. *പഴയ നോർസ്/ഐസ്‌ലാൻഡിക് മാര[3]യിലെയും പഴയ ഹൈ ജർമ്മൻ മാരയിലെയും [4]രൂപങ്ങളും (ലാറ്റിനിൽ വിശദീകരണക്കുറിപ്പിൽ"ഇൻകുബ" [5]) അതുപോലെ തന്നെ. മധ്യ ഹൈ ജർമ്മൻ ഭാഷയിലെ പദങ്ങളിൽ മാർ, മാരെ എന്നിവയാണ്.[6]

ഭൂരിഭാഗം പണ്ഡിതന്മാരും ഈ വാക്ക് പുനർനിർമ്മിച്ച പ്രോട്ടോ-ഇന്തോ-യൂറോപ്യൻ മൂലപദമായ *മെർ-യിൽ നിന്നാണ് കണ്ടെത്തുന്നത്. ഈ പദം തകർക്കൽ, സമ്മർദ്ദം, അടിച്ചമർത്തൽ എന്നീ അർത്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നു[7][8][9] അല്ലെങ്കിൽ മറ്റ് സ്രോതസ്സുകൾ അനുസരിച്ച് ഈ പദം 'തുടച്ചു മാറ്റാൻ' അല്ലെങ്കിൽ 'ദോഷം ചെയ്യാൻ' എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു .[10] എന്നിരുന്നാലും, മറ്റ് പദപ്രയോഗങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, Éva Pócs ഈ പദത്തെ ഗ്രീക്ക് μόρος (ഇന്തോ-യൂറോപ്യൻ ഭാഷയിൽ *മോറോസ്) എന്ന പദവുമായി ബന്ധപ്പെടുത്തിയതായി കണ്ടു. അതായത് 'നാശം'.[11][12][13]ഈ വാക്കിന്റെ ഉത്ഭവ സമയത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ കൃത്യമായ ഉത്തരമില്ല. ഭാഷാശാസ്ത്രജ്ഞനായ യെലേയാസർ മെലെറ്റിൻസ്‌കി പറയുന്നതനുസരിച്ച്, മാരാ പ്രോട്ടോ-സ്ലാവോണിക് റൂട്ട് വഴി ജർമ്മനിക് ഭാഷയിലേക്ക് കടന്നുവന്നത് ബിസി ഒന്നാം നൂറ്റാണ്ടിലാണ്.[14]

നോർവീജിയൻ, ഡാനിഷ് ഭാഷകളിൽ, 'പേടിസ്വപ്നം' എന്നതിന്റെ തത്യുല്യമായ വാക്കുകൾ യഥാക്രമം മാരേരിറ്റ്, മാരേരിഡ്റ്റ് എന്നിവയാണ് എന്നതിനാൽ അവയെ നേരിട്ട് 'മാരേ-റൈഡ്' എന്ന് വിവർത്തനം ചെയ്യാവുന്നതാണ്. ഐസ്‌ലാൻഡിക് പദമായ martröð എന്നതിന് ഒരേ അർത്ഥമുണ്ട് (-ട്രോയ, 'ട്രാമ്പിൾ', 'സ്റ്റാമ്പ് ഓൺ' എന്ന ക്രിയയിൽ നിന്ന്, ട്രെഡുമായി ബന്ധപ്പെട്ടതാണ്), അതേസമയം സ്വീഡിഷ് ഭാഷയിൽ മാർഡ്രോം 'മാരേ-സ്വപ്നം' എന്നാണ് വിവർത്തനം ചെയ്യുന്നത്.

വിശ്വാസങ്ങൾ

[തിരുത്തുക]

മാരെ കുതിരപ്പുറത്ത് സഞ്ചരിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. അതിനാൽ അവ പ്രഭാതത്തിൽ ക്ഷീണിതരാകുകയും വിയർപ്പിൽ പൊതിഞ്ഞുകിടക്കുകയും ചെയ്തു.[15]ഉറങ്ങുന്ന മനുഷ്യന്റെയോ മൃഗത്തിന്റെയോ മുടിയിൽ കുരുങ്ങാനും അവൾക്ക് കഴിയും, [15]അതിന്റെ ഫലമായി "മാരെലോക്കുകൾ" ഉണ്ടാകുന്നു. സ്വീഡിഷ് ഭാഷയിൽ മാർഫ്ലേറ്റർ ('മാരെ-ബ്രെയ്ഡുകൾ') അല്ലെങ്കിൽ മാർട്ടോവർ ('മാരെ-ടാംഗിൾസ്') എന്നും നോർവീജിയൻ ഭാഷയിൽ മാരെഫ്ലെറ്റർ എന്നും മാരെഫ്ലോകർ എന്നും ഇതിനെ വിളിക്കപ്പെടുന്നു. രോഗബാധിതമായ മുടിയുടെ ഒരു പ്രത്യേക രൂപീകരണം ആയ പോളിഷ് പ്ലെയിറ്റ് എന്ന പ്രതിഭാസത്തിന്റെ ഒരു വിശദീകരണമായിട്ടാണ് ഈ വിശ്വാസം ഉത്ഭവിച്ചത്.

മരങ്ങളിൽ പോലും മാരെ സഞ്ചരിക്കുന്നുണ്ടെന്നും, അതിന്റെ ഫലമായി ശാഖകൾ തമ്മിൽ കുടുങ്ങിക്കിടക്കുന്നതായും കരുതപ്പെട്ടിരുന്നു.[15] തീരദേശ പാറകളിലും നനഞ്ഞ സ്ഥലങ്ങളിലും വളരുന്ന വലിപ്പം കുറഞ്ഞതും വളച്ചൊടിച്ചതുമായ പൈൻ മരങ്ങളെ സ്വീഡനിൽ മാർട്ടല്ലർ ('പെൺകുതിര-പൈൻസ്') എന്നും ജർമ്മൻ ഭാഷയിൽ ആൽപ്ട്രോം-കീഫർ ('പേക്കിനാവ്പൈൻ') എന്നും വിളിക്കുന്നു.

പോൾ ഡെവെറിയക്സ് പറയുന്നതനുസരിച്ച്, ആത്മാവ് പുറത്തുപോകുമ്പോൾ മൃഗങ്ങളുടെ രൂപം സ്വീകരിക്കുന്ന മന്ത്രവാദിനികളും മാരെകളിൽ ഉൾപ്പെടുന്നു. തവളകൾ, പൂച്ചകൾ, കുതിരകൾ, മുയലുകൾ, നായ്ക്കൾ, കാളകൾ, പക്ഷികൾ, പലപ്പോഴും തേനീച്ചകൾ, കടന്നലുകൾ തുടങ്ങിയ ജീവികളും ഇതിൽ ഉൾപ്പെടുന്നു.[12]

പ്രദേശം അനുസരിച്ച്

[തിരുത്തുക]

സ്കാൻഡിനേവിയ

[തിരുത്തുക]
ഉറങ്ങുന്ന വ്യക്തിയെ "സവാരി" ചെയ്യുന്ന മാരെ

സ്കാൻഡിനേവിയൻ മാരെ സാധാരണയായി ഇരയുടെ നെഞ്ചിൽ "സവാരി" ചെയ്യുന്ന ഒരു പെൺജീവിയാണ്, ഇതിനെ "മാരേ റൈഡിംഗ്" (ഡാനിഷ്: മാരേരിഡ്, നോർവീജിയൻ: മാരേരിറ്റ്, സ്വീഡിഷ്: മാരിറ്റ്) എന്ന് വിളിക്കുന്നു. ഇതിന്റെ ഫലമായി കടുത്ത ഉത്കണ്ഠയും ശ്വാസംമുട്ടലും ഉണ്ടാകുന്നു. ആളുകളെയും മൃഗങ്ങളെയും ആക്രമിക്കുന്ന മാരെ ഒരു മൃഗത്തിന്റെ, പ്രത്യേകിച്ച് പൂച്ചയുടെ സാദൃശ്യത്തിലാണ് സഞ്ചരിക്കുന്നത്.

പതിമൂന്നാം നൂറ്റാണ്ടിലെ നോർസ് യങ്‌ലിംഗ ഇതിഹാസത്തിൽ പോലും ഈ മാരെയെക്കുറിച്ചുള്ള തെളിവുകൾ ഉണ്ട്.[16] ഉപ്സാലയിലെ രാജാവായ വാൻലാൻഡി സ്വീഗിസൺ, രാജാവിന്റെ ഉപേക്ഷിക്കപ്പെട്ട ഭാര്യ ഡ്രിഫ വാടകയ്‌ക്കെടുത്ത ഫിന്നിഷ് മന്ത്രവാദിനിയായ ഹൾഡ് അല്ലെങ്കിൽ ഹൾഡ സൃഷ്ടിച്ച ഒരു പേടിസ്വപ്നത്തിൽ (മാര) അകപ്പെട്ടു. മൂന്ന് വർഷത്തിനുള്ളിൽ തിരികെ വരുമെന്ന് ഭാര്യക്ക് നൽകിയ വാഗ്ദാനം രാജാവ് ലംഘിച്ചു. പത്ത് വർഷം കഴിഞ്ഞപ്പോൾ രാജാവിനെ തന്നിലേക്ക് തിരികെ ആകർഷിക്കാനോ അല്ലെങ്കിൽ അത് പരാജയപ്പെട്ടാൽ രാജാവിനെ കൊല്ലാനോ ഭാര്യ ഒരു മന്ത്രവാദിനിയെ ഏർപ്പാടാക്കി. വാൻലാണ്ടി ഉറങ്ങാൻ കിടന്ന ഉടനെയാണ് ഒരു പേടിസ്വപ്നം "തന്നെ അലട്ടി" എന്ന് പരാതിപ്പെട്ടത്. പുരുഷന്മാർ രാജാവിന്റെ തല പിടിച്ചപ്പോൾ മാരെ "അവന്റെ കാലുകൾ ചവിട്ടി" .തുടർന്ന് കാലുകൾ ഒടിഞ്ഞുവീഴാൻ തുടങ്ങി, പരിവാരം "അവന്റെ കാലുകൾ പിടിച്ചപ്പോൾ", ആ ജീവി മാരകമായി "അവന്റെ തലയിൽ അമർത്തി".[17]ഇതായിരുന്നു പേടിസ്വപ്നം. സാമി പുരാണത്തിൽ, ഡീറ്റൻ എന്ന് വിളിക്കപ്പെടുന്ന ഒരു ദുഷ്ട എൽഫ് ഉണ്ട്. ഡീറ്റൻ ഒരു പക്ഷിയായോ മറ്റ് മൃഗമായോ രൂപാന്തരപ്പെടുകയും ഉറങ്ങുന്ന ആളുകളുടെ നെഞ്ചിൽ ഇരിക്കുകയും പേടിസ്വപ്നങ്ങൾ നൽകുകയും ചെയ്യുന്നു.[18]

വാട്ൻസ്ഡെല ഇതിഹാസം അനുസരിച്ച്, തോർക്കൽ സിൽവർ (ടോർക്കൽ സിൽഫ്രി) കഷ്ടിച്ച് നിലം തൊടുന്ന ഒരു ചുവന്ന കുതിരയിൽ സവാരി ചെയ്യുന്നതായി സ്വപ്നം കാണുന്നു. ഇതൊരു അനുകൂല ശകുനമായി അദ്ദേഹം വ്യാഖ്യാനിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ അതിനോട് വിയോജിച്ചു. മാരെ ഒരു പുരുഷന്റെ വരവിനെ (ഫൈൽജ) സൂചിപ്പിക്കുന്നുവെന്നും ചുവപ്പ് നിറം രക്തരൂക്ഷിതത്വത്തെ സൂചിപ്പിക്കുന്നുവെന്നും പേടിസ്വപ്നവും ഫെച്ചും തമ്മിലുള്ള ഈ ബന്ധം വംശ നാശംസംഭവിക്കാൻ പോകുന്നതിന്റെ അടയാളമായും ഭാര്യ വിശദീകരിച്ചു. ഏകദേശം 1300 മുതലുള്ള വാചകത്തിലെ ഒരു പ്രക്ഷിപ്തത്തിൽ വാചകം "മാർ, മാര എന്നീ പദങ്ങളുടെ ആശയക്കുഴപ്പം" കാണിക്കുന്നു. [19]

മറ്റൊരു സാധ്യമായ ഉദാഹരണമാണ് ഐർബിഗ്ഗാ ഇതിഹാസത്തിലെ മന്ത്രവാദിനിയായ ഗീറിഡിനെക്കുറിച്ചുള്ള വിവരണം, ഒരു "നൈറ്റ്-റൈഡർ" അല്ലെങ്കിൽ "റൈഡ്-ബൈ-നൈറ്റ്" (മാർലിയോൻഡ്ർ അല്ലെങ്കിൽ ക്വൽഡ്രിയ) ന്റെ രൂപം സ്വീകരിച്ച് ഗൺലോഗ് തോർബ്ജോർൺസണിൽ ഗുരുതരമായ ചതവുകൾക്ക് കാരണമായി എന്ന് ആരോപിക്കപ്പെടുന്നു. ഇവിടെ പരാമർശിച്ചിരിക്കുന്ന മാർലിയോൻഡ്രിനെ വ്യാഖ്യാതാക്കൾ മാരയുമായി തുലനം ചെയ്തിട്ടുണ്ട്.[20][21][22]

ജർമ്മനി

[തിരുത്തുക]

ജർമ്മനിയിൽ, അവർ മാര, മഹ്ർ (പുരുഷ നാമം, അതായത് ""ഡെർ മഹ്ർ"), അല്ലെങ്കിൽ മാരെ എന്നാണ് അറിയപ്പെട്ടിരുന്നത്.[15]പോമെറാനിയയിലും റൂഗനിലും ലോ ജർമ്മൻ മാർട്ട് (അല്ലെങ്കിൽ മഹ്ർട്ട്[23] അല്ലെങ്കിൽ ഡി മോർ)[15]എന്ന് ഇതിനെ വിളിക്കുന്നു. ഉറങ്ങുന്ന ഒരാളിൽ മാരെ സവാരി ചെയ്യുമ്പോൾ അവർക്ക്ശ്വസിക്കാൻ പ്രയാസമാണ്.[24]അല്ലെങ്കിൽ അത് അവന്റെ നെഞ്ചിൽ കിടന്ന് ഇരയെ വിയർപ്പിൽ നനയ്ക്കുന്നു. അതുവഴി ഇരയ്ക്ക് ഞരങ്ങാൻ കഴിയും, പക്ഷേ മറ്റുവിധത്തിൽ അയാൾക്ക് സംസാരശേഷി നഷ്ടപ്പെടുകയും മന്ത്രവാദത്താൽ മയങ്ങുകയും ചെയ്യുന്നു, കൂടാതെ അയാളുടെ മാമ്മോദീസാ നാമം വിളിക്കുന്നില്ലെങ്കിൽ ഉണർത്താൻ കഴിയില്ല.[15] ഒരു സ്രോതസ്സ് അനുസരിച്ച്, മാർട്ട് സാധാരണയായി കാലിന് അസുഖമുള്ള ഒരു പെൺകുട്ടിയാണെങ്കിലും (സ്റ്റാർഗാർഡിന് സമീപമുള്ള ബോർക്ക് ഗ്രാമത്തിലെ പ്രശസ്തിയുള്ള കൊല്ലന്റെ ഏതോ മകൾ)[24] പുരുഷനോ സ്ത്രീയോ ആയ മോറിനെക്കുറിച്ചുള്ള കഥകളുമുണ്ട് .[15]

മരപ്പണിക്കാരൻ അടയ്ക്കാൻ മറന്നുപോയ ഒരു ദ്വാരത്തിലൂടെയാണ് മോർ ഒരു വീട്ടിൽ പ്രവേശിക്കുന്നത്. ദ്വാരം അടയ്ക്കുന്നതിലൂടെ മോറിനെ പിടികൂടാൻ കഴിയും. ഒരു കഥയിൽ ഒരു സ്ത്രീയെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഒരു പുരുഷ മോറിനെ ഈ രീതിയിൽ പിടികൂടി; അയാൾ ഭർത്താവായി, അവളുടെ കുട്ടികളെ ജനിപ്പിച്ചു, പക്ഷേ ദ്വാരത്തെക്കുറിച്ച് പറഞ്ഞതിനുശേഷം അയാൾ പോയി, വർഷത്തിലൊരിക്കൽ മാത്രം മടങ്ങിവരുന്നു.[15] മറ്റൊരു കഥയിൽ, ഒരു പെൺ മോറിനെ കൈകളിൽ പച്ച പെയിന്റ് പുരട്ടുന്ന രീതിയിലൂടെ പിടികൂടി. പിടികൂടിയയാൾ മോറിനെ ഒരു ഓക്കിൽ സ്ഥിരമായി ഇരുത്തി. അതിനുശേഷം ഓക്ക് ഉണങ്ങിപ്പോയെങ്കിലും എപ്പോഴും വിറച്ചുകൊണ്ടിരുന്നു .[15] മോർ ഒരു കുതിരപ്പുറത്ത് കയറി അതിന്റെ കുഞ്ചിരോമം ജടകെട്ടിയതാക്കുകയും കുരുക്ക് അഴിക്കാൻ കഴിയാത്തതുമാക്കുന്നു(റൂഗനിൽ നിന്ന് ശേഖരിച്ച നാടോടിക്കഥകൾ).[15]


ഒരു മഹ്ർട്ട് തിരിച്ചുവരുന്നത് തടയാൻ, സന്ദർശനം കാണുന്ന ഒരാൾ രാവിലെ പ്രഭാതഭക്ഷണമായി ഒരു തണുത്ത പാത്രവും വെണ്ണ പുരട്ടിയ ബ്രെഡും നൽകണമെന്നും അതിനുശേഷം അവൾ സന്ദർശിക്കുന്നത് നിർത്തണമെന്നും പറയപ്പെടുന്നു.[23] മറ്റൊരു മാർഗം, പുതുതായി വാങ്ങിയ ഒരു പാത്രത്തിൽ പുതിയ കോർക്ക് ഘടിപ്പിച്ച് വെള്ളം തിളപ്പിക്കുക എന്നതാണ്, അതിൽ മഹ്ർട്ട് കോർക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും അത് വീണ്ടും തിരികെ വരാതിരിക്കുകയും ചെയ്യും. (ക്വാസോയുടെ നാടോടിക്കഥകൾ, ഷ്ലാവെ ജില്ല [ഡി], ഇപ്പോൾ ക്വാസോവോ, ഗ്മിന സ്ലാവോനോ, പോളണ്ട്).[23] സാധാരണയായി പോമെറേനിയയിൽ, കിടക്കയ്ക്കരികിൽ തലകീഴായി വച്ചിരിക്കുന്ന ഒരു ജോഡി ചെരിപ്പുകൾ മഹ്ർട്ട് ൽനിന്നും സംരക്ഷണം നൽകുന്നു.[23]

കുറിപ്പുകൾ

[തിരുത്തുക]
  1. Bjorvand and Lindeman (2007), pp. 719–720.
  2. Alaric Hall, 'The Evidence for Maran, the Anglo-Saxon "Nightmares"', Neophilologus, 91 (2007), 299–317, doi:10.1007/s11061-005-4256-8.
  3. Cleasby-Vigfusson (1884) s.v. "mara". An An Icelandic-English Dictionary.
  4. Newerkla, Stefan Michael (2004). "můra". Sprachkontakte Deutsch - Tschechisch - Slowakisch. Lang. p. 544. ISBN 9783631517536.
  5. Steinmeyer, Elias; Sievers, Eduard, eds. (1898). Die althochdeutschen Glossen. Vol. 4. Berlin: Weidmann. p. 204.
  6. Grimm & Stallybrass tr. (1883) 2: 464 and note2; Grimm (1875) 1: 384 and n3.
  7. Julius Pokorny, Indogermanisches etymologisches Wörterbuch. 2 vols. Bern: Francke, 1959. s.v. 5. mer-.
  8. Jan de Vries. Altnordisches etymologisches Wörterbuch. Leiden: Brill, 1961. s.vv. mara, mǫrn.
  9. C. Lecouteux, 'Mara–Ephialtes–Incubus: Le couchemar chez les peuples germaniques.' Études germaniques 42: 1–24 (pp. 4–5).
  10. "mer- Archived 2005-09-10 at the Wayback Machine" in Pickett et al. (2000). Retrieved on 2008-11-22.
  11. Pócs 1999, p. 32
  12. 12.0 12.1 Devereux (2001), Haunted Land, p.78
  13. μόρος. Liddell, Henry George; Scott, Robert; A Greek–English Lexicon at the Perseus Project.
  14. Yeleazar Meletinsky, ed. (1990). Mythological dictionary (in റഷ്യൻ). Stuttgart: Moscow: Soviet encyclopedia. ISBN 5-85270-032-0.
  15. 15.00 15.01 15.02 15.03 15.04 15.05 15.06 15.07 15.08 15.09 Baier, Rudolf [in ജർമ്മൻ] (January 1855). "Beitrage von der Insel Rügen". Zeitschrift für deutsche Mythologie und Sittenkunde. 2: 139–141.
  16. Ynglinga saga, chapter 13 (and quoted stanza from Ynglingatal), in Hødnebø and Magerøy (1979), p. 12
  17. Snorri Sturluson (2010) [1964]. Heimskringla: History of the Kings of Norway. Translated by Hollander, Lee M. University of Texas Press. ISBN 978-0292786967.
  18. Siida – Staalon ja maahisten maa – Kertojien perilliset (in Finnish)
  19. Kelchner, Georgia Dunham (2013) [1935]. Dreams in Old Norse Literature and their Affinities in Folklore. Cambridge University Press. pp. 20–22. ISBN 978-1107620223.
  20. Morris, William; Magnússon, Eiríkr (1892), The Story of the Ere-dwellers (Eyrbyggja Saga), B. Quaritch, pp. 29–, 274, 348
  21. Du Chaillu, Paul Belloni (1890), "The Viking Age: The Early History, Manners, and Customs of the ancestors of the English-speaking Nations", Nature, 1 (1052), Scribner's Sons: 433, Bibcode:1889Natur..41..173F, doi:10.1038/041173a0, hdl:2027/hvd.hn4ttf, S2CID 11662165
  22. Ármann Jakobsson (2009), "The Fearless Vampire Killers: A Note about the Icelandic Draugr and Demonic Contamination in Grettis Saga", Folklore, 120 (3): 307–316, doi:10.1080/00155870903219771, S2CID 162338244
  23. 23.0 23.1 23.2 23.3 Temme, Jodocus Deodatus Hubertus [in ജർമ്മൻ], ed. (1889) [1886]. "Nachtrag. X. Die Mahrt. 695. Schutz vor der Mahrt". Volkssagen aus Pommern und Rügen (2 ed.). Berlin: Mayer & Müller. p. 559.
  24. 24.0 24.1 Temme, Jodocus Deodatus Hubertus [in ജർമ്മൻ], ed. (1840). "Abergläubische Meinungen und Gebräuche in Pommern and Rügen (Alp)". Die Volkssagen von Pommern und Rügen. Berlin: Nicolai. p. 340.

പൊതുവായ പരാമർശങ്ങൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Barešin, Sandra. "Mora kao nadnaravno biće tradicijske kulture" [Mare as Supernatural Being of Traditional Culture]. In: Ethnologica Dalmatica br. 20 (2013): 39-68. https://hrcak.srce.hr/107477
  • Batten, Caroline R. “Dark Riders: Disease, Sexual Violence, and Gender Performance in the Old English Mære and Old Norse Mara.” In: The Journal of English and Germanic Philology 120, no. 3 (2021): 352–80. https://www.jstor.org/stable/10.5406/jenglgermphil.120.3.0352.
"https://ml.wikipedia.org/w/index.php?title=മാരെ_(നാടോടിക്കഥ)&oldid=4472600" എന്ന താളിൽനിന്ന് ശേഖരിച്ചത്