മൻസൂർ അലി ഖാൻ പട്ടൗഡി
![]() മൻസൂർ അലി ഖാൻ പട്ടൗഡി | ||||||||||||||||||||||||||||||||||||||||
| Cricket information | ||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ബാറ്റിംഗ് രീതി | Right-hand bat | |||||||||||||||||||||||||||||||||||||||
| ബൗളിംഗ് രീതി | Right-arm medium | |||||||||||||||||||||||||||||||||||||||
| അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
| ദേശീയ ടീം | ||||||||||||||||||||||||||||||||||||||||
| കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്നു മൻസൂർ അലി ഖാൻ പട്ടൗഡി (ജനനം: 5 ജനുവരി 1941 - മരണം:22 സെപ്റ്റംബർ 2011). ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം ടൈഗർ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.
21-ാം വയസ്സിൽ ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റനായി നിയമിതനായി അദ്ദേഹം "ക്രിക്കറ്റിലെ ഏറ്റവും മികച്ചവരിൽ ഒരാൾ" എന്ന് വിശേഷിപ്പിക്കപ്പെട്ടു.[1] കമന്റേറ്റർ ജോൺ ആർലോട്ടും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും സമകാലികനുമായ ടെഡ് ഡെക്സ്റ്ററും പട്ടൗഡിയെ അദ്ദേഹത്തിന്റെ കാലത്തെ "ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ" എന്നും വിശേഷിപ്പിച്ചു. [2]
ബ്രിട്ടീഷ് ഭരണകാലത്ത് പട്ടൗഡി എന്ന നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന ഇഫ്തിക്കർ അലി ഖാൻ പട്ടൗഡിയുടെ മകനായിരുന്നു മൻസൂർ അലി ഖാൻ. 1952-ൽ പിതാവിന്റെ മരണശേഷം, പട്ടൗഡിക്ക് അദ്ദേഹത്തിന് പിൻഗാമിയായി പ്രിവി പേഴ്‌സ്, ചില പ്രത്യേകാവകാശങ്ങൾ, നാട്ടുരാജ്യങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ ലയിച്ചപ്പോൾ നേരത്തെ അംഗീകരിച്ചിരുന്ന നിബന്ധനകൾക്ക് കീഴിൽ "പട്ടൗഡിയുടെ നവാബ്" എന്ന പദവി എന്നിവ ലഭിച്ചു.[3] എന്നിരുന്നാലും, 1971-ൽ ഇന്ത്യൻ ഭരണഘടനയുടെ 26-ാം ഭേദഗതി പ്രകാരം ഈ പ്രത്യേകാവകാശങ്ങൾ എല്ലാം അവസാനിച്ചു.[4][5][6] 2001-ൽ മുൻ കളിക്കാരന് ബിസിസിഐ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ സി. കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.[7]
ജീവിതരേഖ
[തിരുത്തുക]1941-ൽ ഭോപ്പാലിൽ ഇഫ്തിക്കർ അലിഖാൻ പട്ടൗഡിയുടെ മകനായി ജനിച്ചു. പിതാവ് ഇഫ്തിക്കർ അലിഖാൻ ഹരിയാനയിലെ പട്ടൗഡിയിലെ നവാബായിരുന്നു. ഹെർട്‌ഫോഡ്ഷയറിലും ഒക്‌സ്‌ഫോഡിലുമായി വിദ്യാഭ്യാസം നടത്തി. പിതാവിന്റെ മരണം മൂലം മൻസൂർ അലിഖാൻ ഒൻപതാമതു വയസ്സിൽ നവാബായി സ്ഥാനമേറ്റു. തുടർന്ന് 1971-ൽ ഭാരതസർക്കാർ രാജാധികാരങ്ങൾ നിരോധിക്കും വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചു. 1961-ലാണ് മൻസൂർ ആദ്യമായി ക്രീസ്സിലെത്തിയത്.
46 ടെസ്റ്റുകൾ കളിച്ച മൻസൂർ 40 കളികളിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചു. ക്രിക്കറ്റ് ടെസ്റ്റിൽ ആറും ഫസ്റ്റ് ക്ലാസിൽ മുപ്പത്തിമൂന്നും സെഞ്ച്വറി മൻസൂർ നേടി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ 2793 റൺസും ഫസ്റ്റ് ക്ലാസിൽ 15425 റൺസും അദ്ദേഹം കരസ്ഥമാക്കി.
ക്രിക്കറ്റിൽ തൻ്റെ മുദ്ര പതിപ്പിച്ച മൻസൂർ അലി ഖാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഭാഗമായിട്ടുണ്ട്. 1971-ലെ പൊതുതെരഞ്ഞെടുപ്പിൽ ഹരിയാനയിലെ ഗുർഗാവ് മണ്ഡലത്തിൽ വിശാല ഹരിയാന പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചിരുന്നു. പിന്നീട് 1991 ലെ പൊതുതിരഞ്ഞെടുപ്പിൽ ജന്മനാടായ ഭോപ്പാൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു.
2011 സെപ്റ്റംബർ 22-ന് ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഡെൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽവച്ച് അദ്ദേഹം അന്തരിച്ചു[8]. മരണസമയത്ത് 70 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഹിന്ദി ചലച്ചിത്ര അഭിനേത്രിയായ ഷർമിള ടാഗോറാണ് മൻസൂറിന്റെ ഭാര്യ. ഹിന്ദി ചലച്ചിത്രതാരം സൈഫ് അലി ഖാൻ, സോഹ അലി ഖാൻ, സബ അലി ഖാൻ എന്നിവർ മക്കൾ.
പുരസ്കാരങ്ങൾ
[തിരുത്തുക]1964-ൽ അർജുന അവാർഡും 1967-ൽ പത്മശ്രീ പുരസ്കാരവും നേടി[9].
അവലംബം
[തിരുത്തുക]- ↑ "A passage to Mayfair". The Economist. 27 July 2013. Archived from the original on 22 August 2017. Retrieved 4 September 2017.
- ↑ "Dexter dubs Pataudi world's best fieldsman". The Indian Express. 29 August 1963. p. 10.
- ↑ Ramusack, Barbara N. (2004). The Indian princes and their states. Cambridge University Press. p. 273. ISBN 978-0-521-26727-4.
The crucial document was the Instrument of Accession by which rulers ceded to the legislatures of India or Pakistan control over defence, external affairs, and communications. In return for these concessions, the princes were to be guaranteed a privy purse in perpetuity and certain financial and symbolic privileges such as exemption from customs duties, the use of their titles, the right to fly their state flags on their cars, and to have police protection. ... By December 1947 Patel began to pressure the princes into signing Merger Agreements that integrated their states into adjacent British Indian provinces, soon to be called states or new units of erstwhile princely states, most notably Rajasthan, Patiala and East Punjab States Union, and Matsya Union (Alwar, Bharatpur, Dholpur and Karaulli).
- ↑ "The Constitution (26 Amendment) Act, 1971", indiacode.nic.in, Government of India, 1971, archived from the original on 23 March 2023, retrieved 9 November 2011
- ↑ Ramusack, Barbara N. (2004). The Indian princes and their states. Cambridge University Press. p. 278. ISBN 978-0-521-26727-4.
Through a constitutional amendment passed in 1971, Indira Gandhi stripped the princes of the titles, privy purses and regal privileges which her father's government had granted.
- ↑ Schmidt, Karl J. (1995). An atlas and survey of South Asian history. M.E. Sharpe. p. 78. ISBN 978-1-56324-334-9.
Although the Indian states were alternately requested or forced into union with either India or Pakistan, the real death of princely India came when the Twenty-sixth Amendment Act (1971) abolished the princes' titles, privileges, and privy purses.
- ↑ "C.K. Nayudu award for Kapil Dev". The Hindu (in Indian English). 2013-12-18. ISSN 0971-751X. Archived from the original on 29 April 2023. Retrieved 2023-04-25.
- ↑ Mansur Ali Khan Pataudi passes away
- ↑ Mansoor Ali Khan Pataudi died of lung infection [പ്രവർത്തിക്കാത്ത കണ്ണി]
