മൻസബ്ദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mansabdar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മുഗൾ ചക്രവർത്തിയായിരുന്ന അക്‌ബർ 1595നും1596നും ഇടയിൽ നടപ്പാക്കിയ ഒരു ഭരണ വ്യവസ്ഥയാണ്‌ മൻസബ്‌ദാരി സമ്പ്രദായം. "മൻസബ്" എന്ന അറബി വാക്കിന് "പദവി" എന്നാണ് അർത്ഥം.ഈ വ്യവസ്ഥ ഓരോ ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെയും പദവി തിരിച്ചറിയാനായിരുന്നു. ഓരോ ഉയർന്ന സൈനിക-സൈനികേതര ഉദ്യോഗസ്ഥനും ഒരു "മൻസബും" അതിന്റെ ഭാഗമായി പത്തിന്റെ ഗുണിതമായ ഒരു സംഖ്യയും നല്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു ഉദ്യോഗസ്ഥരുടെ വേതനം നിശ്ചയിച്ചിരുന്നത്. ഉയർന്ന മൻസബുകൾ മുഗൾ സാമ്രാജ്യത്തിന്റെ മേൽകോയ്മ അംഗീകരിച്ച ഭരണാധികാരികൾക്കായിരുന്നു നല്കിയിരുന്നത്.

ചരിത്രം[തിരുത്തുക]

മൻസബ്‍ദാരി സമ്പ്രദായം സൈനിക-സൈനികേതര വകുപ്പുകൾക്ക് പൊതുവായിരുന്നു.മൻസബ്‍ദാരി സമ്പ്രദായം ഉദ്ഭവിച്ചത് മംഗോളിയയിലാണെന്ന് കരുതപ്പെടുന്നു. അൿബറിന്റെ മുന്ഗാമികളായിരുന്ന ബാബറുടെയും ഹുമയൂണിന്റെയും കാലഘട്ടത്തിലും ഈ വ്യവസ്ഥ നിലനിന്നിരുന്നു. അൿബർ ഇതിന് പല മാറ്റങ്ങളും വരുത്തി പരിഷ്ക്കരിക്കുകയാണ് ചെയ്തത്.

ഒരു ഉദ്യോഗസ്ഥന്റെ മൻസബ് ഇവ സൂചിപിക്കുന്നു

(1) ഉദ്യോഗസ്ഥന്റെ വേതനം

(2) ഉദ്യോഗസ്ഥന്റെ പദവി

(3) ഉദ്യോഗസ്ഥന്റെ കീഴിൽ നിലനിർത്തേണ്ട പടയാളികളുടെയും ആനകൾ, കുതിരകൾ തുടങ്ങിയവയുടെയും എണ്ണം

പദവി സംഖ്യ ആയിരമോ അതിൽ താഴെയോ ഉള്ള ഉദ്യോഗസ്ഥരെ "അമീർ" എന്നും ആയിരത്തിനുമേൽ ഉള്ളവരെ "മഹാനായ അമീർ" എന്നും വിളിച്ചിരുന്നു. പദവി സംഖ്യ അയ്യായിരത്തിന് മുകളിൽ ഉള്ളവർക്ക് "അമീർമാരുടെ അമീർ" എന്ന സ്ഥാനവും നൽകിയിരുന്നു.

സാറ്റും സവാറും

തന്റെ ഭരണത്തിന്റെ അവസാന കാലത്ത് സാറ്റ്, സവാർ എന്ന പദവികളും മൻസബ്‍ദാരിയിൽ അൿബർ ഉൾപ്പെടുത്തി. ഇവയെക്കുറിച്ചു പല വീക്ഷണങ്ങളും ഉണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൻസബ്ദാർ&oldid=3676174" എന്ന താളിൽനിന്ന് ശേഖരിച്ചത്