ഉള്ളടക്കത്തിലേക്ക് പോവുക

മനോഹർ ജോഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manohar Joshi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനോഹർ ജോഷി
രാജ്യസഭാംഗം
പദവിയിൽ
2006-2012
മണ്ഡലംമഹാരാഷ്ട്ര
ലോക്സഭാംഗം
പദവിയിൽ
1999-2004
മണ്ഡലംമുംബൈ നോർത്ത് സെൻട്രൽ
മഹാരാഷ്ട്ര മുഖ്യമന്ത്രി
പദവിയിൽ
1995-1999
മുൻഗാമിശരത് പവാർ
പിൻഗാമിനാരായൺ റാണെ
വ്യക്തിഗത വിവരങ്ങൾ
ജനനം2 ഡിസംബർ 1937
റായ്ഗഢ്, ബോംബെ, മഹാരാഷ്ട്ര
മരണംഫെബ്രുവരി 23, 2024(2024-02-23) (86 വയസ്സ്)
മുംബൈ, മഹാരാഷ്ട്ര
രാഷ്ട്രീയ കക്ഷിശിവസേന(1966-2024)
പങ്കാളിഅനഘ
കുട്ടികൾ3
As of 23 ഫെബ്രുവരി, 2024
ഉറവിടം: മാതൃഭൂമി

1995 മുതൽ 1999 വരെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ശിവസേന നേതാവായിരുന്നു മനോഹർ ജോഷി(1937-2024) മൂന്ന് തവണ നിയമസഭ കൗൺസിലിലും രണ്ട് തവണ നിയമസഭയിലും ഓരോ തവണ വീതം ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന മനോഹർ ജോഷി മൂന്നാം വാജ്പേയി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പതിനാലാം ലോക്‌സഭ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരെവെ 2024 ഫെബ്രുവരി 23ന് പുലർച്ചെ അന്തരിച്ചു.[1][2][3]

ജീവിതരേഖ

[തിരുത്തുക]

ഗജാനൻ കൃഷ്ണ ജോഷിയുടേയും സരസ്വതിയുടേയും മകനായി ബോംബെയിലെ നന്ദാവിയിലുള്ള റായ്ഗഢിൽ 1937 ഡിസംബർ 2 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ ജോലി നോക്കി എങ്കിലും പിന്നീട് കോഹിനൂർ എന്ന പേരിൽ ബിസിനസ് സ്കൂൾ ആരംഭിച്ചു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1968-ൽ ബ്രിഹൻ മുംബൈ കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 1972-ൽ ശിവസേന ടിക്കറ്റിൽ മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കോർപ്പറേഷൻ മേയർ, നിയമസഭാംഗം, നിയമസഭ കൗൺസിൽ അംഗം, ലോക്‌സഭ, രാജ്യസഭ എന്നീ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1995 മുതൽ 1999 വരെ മഹാരാഷ്ട്രയുടെ ആദ്യത്തെ ശിവസേന മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

  • 1966 : ശിവസേന അംഗം
  • 1968-1972 : കൗൺസിലർ, മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
  • 1972-1978, 1978-1984, 1984-1989 :

മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം

  • 1976-1977 : മുംബൈ മേയർ
  • 1990, 1995 : നിയമസഭാംഗം, ദാദർ
  • 1990-1991 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 1995-1999 : മഹാരാഷ്ട്ര മുഖ്യമന്ത്രി
  • 1999-2004 : ലോക്സഭാംഗം, മുംബൈ നോർത്ത് സെൻട്രൽ
  • 1999-2002 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
  • 2002-2004 : ലോക്‌സഭ സ്പീക്കർ
  • 2006-2012 : രാജ്യസഭാംഗം, മഹാരാഷ്ട്ര

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ : അനഘ
  • മക്കൾ :
  • ഉൻമേഷ്
  • അസ്മിത
  • നമ്രത

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
Lok Sabha
മുന്നോടിയായത് Member of Parliament
for Mumbai North Central

1999–2004
Succeeded by
പദവികൾ
മുന്നോടിയായത് Chief Minister of Maharashtra
14 March 1995 – 31 January 1999
Succeeded by
മുന്നോടിയായത് Speaker of Lok Sabha
2002–2004
Succeeded by
"https://ml.wikipedia.org/w/index.php?title=മനോഹർ_ജോഷി&oldid=4540953" എന്ന താളിൽനിന്ന് ശേഖരിച്ചത്