മണിഗ്രീവൻ
ദൃശ്യരൂപം
(Manibhadra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഷ്ടദിക്പാലകരിൽ ഉത്തര ദിക്കിനു നാഥനായ കുബേരന്റെ രണ്ടാമത്തെപുത്രനാണ് മണിഗ്രീവൻ. കുബേരന്റെ ആദ്യ പുത്രനാണ് നളകൂബരൻ. സുന്ദരന്മാരായ യക്ഷന്മാരായിരുന്നു ഇരുവരും. നാരദമുനിയുടെ ശാപത്താൽ വൃക്ഷങ്ങളായിമാറിയ ഇവരെ രണ്ടുപേരെയും ഭഗവാൻ മഹാവിഷ്ണു ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനായി പിറന്ന് മോക്ഷം നൽകിയതായി ഭാഗവതത്തിൽ പറയുന്നു. മദ്യം കഴിച്ച് നഗ്നരായി പുണ്യഗംഗയിൽ സ്നാനം ചെയ്യുകമൂലം നാരദമഹർഷി കുബേര പുത്രന്മാരായ നളകൂബരനേയും, മണിഗ്രീവനേയും ശപിക്കുകയുണ്ടായി. രണ്ടു മരുതമരങ്ങളായി മാറിയ ഈ യക്ഷ കുമാരന്മാർക്ക് ദ്വാപരയുഗത്തിൽ കൃഷ്ണനാണ് ഇവർക്ക് ശാപമോക്ഷം നൽകുന്നത്. [1]
നാരായണീയത്തിൽ മേല്പത്തൂർ എഴുതിയിരിക്കുന്നത് ഇങ്ങനെ..
കുബേരസൂനുർനളകൂബരാഭിധഃ പരോ മണിഗ്രീവ ഇതി പ്രഥാം ഗതഃ
മഹേശസേവാധിഗതശ്രിയോന്മദൌ ചിരം കില ത്വദ്വിമുഖാവഖേലതാം.
അവലംബം
[തിരുത്തുക]- ↑ ഭാഗവതം -- ഡോ.പി.എസ്. നായർ -- വിദ്യാരംഭം, ആലപ്പുഴ