മാങ്ങ അച്ചാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mango Pickle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വീട്ടിലുണ്ടാക്കിയ മാങ്ങ അച്ചാർ
മാങ്ങ അച്ചാർ ഉണ്ടാക്കുന്നതിനായി മാങ്ങകൾ ചെറിയ കഷ്ണങ്ങളായി പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

മാങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണപദാർഥമാണ് മാങ്ങ അച്ചാർ (Mango Pickle).[1]

മാങ്ങ അച്ചാർ ഉണ്ടാക്കുന്ന വിധം[തിരുത്തുക]

പച്ചമാങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിയുക. അതിലേക്ക് പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി ഒരു തിപ്പലിയിൽ വയ്ക്കുക.(പുളിയുള്ള മാങ്ങ ആണെങ്കിൽ തിപ്പലിയിൽ വയ്ക്കുന്നത് മാങ്ങയിൽ നിന്നു പുളിയിറങ്ങാൻ സഹായിക്കും ). ഒരു രാത്രി മുഴുവൻ മാങ്ങ അങ്ങനെ തന്നെ വയ്ക്കുക. അടുത്ത ദിവസം ചുവടുകട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിനു നല്ലെണ്ണ ഒഴിച്ച്, ചൂടാവുമ്പോൾ കടുക് താളിച്ച്‌ വെളുത്തുള്ളിയും ഇഞ്ചിയും പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിക്കുക. അതിനുശേഷം പാകത്തിന് മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ അൽപം വെള്ളത്തിൽ കുറുക്കി പാത്രത്തിലൊഴിച്ച് നന്നായി മൂക്കുന്നതുവരെ ഇളക്കുക. (പൊടികൾ കരിയാതെയിരിക്കാൻ വേണ്ടിയാണു വെള്ളത്തിൽ ചേർത്ത് കുറുക്കി മൂപ്പിക്കുന്നത് ).ശേഷം വിനാഗിരിയും, വേണമെങ്കിൽ അൽപം കൂടി ഉപ്പും ചേർത്ത് അടുപ്പിൽ നിന്നു ഇറക്കിവെക്കുക. ഈ കൂട്ടിലേക്ക് മാങ്ങ കഷ്ണങ്ങൾ ചേർത്ത് യോജിപ്പിക്കുക.മാങ്ങ അച്ചാർ തയ്യാർ. ചൂടാറിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി മുകളിൽ ഒരു സ്പൂൺ നല്ലെണ്ണ ചെറുചൂടോടെ ഒഴിച്ചാൽ കൂടുതൽ നാൾ കേടുകൂടാതെ ഇരിക്കും

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Verma Sarkar, Petrina. "Aam Ka Achaar (mango pickle)". About.com. Retrieved 17 May 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാങ്ങ_അച്ചാർ&oldid=3091041" എന്ന താളിൽനിന്ന് ശേഖരിച്ചത്