മനീഷ ഗേര ബസ്വാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maneesha gera biswani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനീഷ ഗേര ബസ്വാനി
ജനനം
ഡൽഹി
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരി
അറിയപ്പെടുന്നത്ഫോട്ടോഗ്രാഫി, പെയിന്റിംഗ്
അറിയപ്പെടുന്ന കൃതി
പോസ്റ്റ് കാർഡ്സ് ഫ്രം ഹോം

ഡൽഹിക്കടുത്ത് ഗുഡ്ഗാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന ചിത്രകാരിയാണ് മനീഷ. കഴിഞ്ഞ 16 വർഷമായി ആർട്ട് ഫോട്ടോഗ്രാഫിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

ജീവിതരേഖ[തിരുത്തുക]

അവിഭക്ത ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു മനീഷ ഗേര ബസ്വാനി എന്ന ആർട്ടിസ്റ്റിൻറെ കുടുംബം. ഇന്ത്യ - പാക് വിഭജനത്തിനു മുമ്പുള്ള കഥകൾ കേട്ടാണ് അവർ വളർന്നത്. ഈ കഥകളിൽ നിന്നാണ് ഇന്ത്യയിലെയും പാകിസ്താനിലെയും 47 ആർട്ടിസ്റ്റുകളെ ഒന്നിപ്പിച്ച് കൊച്ചി-ബിനാലെയുടെ കൊളാറ്ററൽ പ്രദർശനത്തിലുൾപ്പെടുത്തിയത്.

പ്രദർശനങ്ങൾ[തിരുത്തുക]

2015 ലാണ് പാകിസ്താനിൽ യാത്ര ചെയ്ത് ആർട്ടിസ്റ്റ് ത്രൂ ലെൻസ് എന്ന പരമ്പര മനീഷ പ്രദർശിപ്പിക്കുന്നത്. പിന്നീട് പാകിസ്താനിൽ നിന്നുമുള്ള ആർട്ടിസ്റ്റുകളെക്കൂടി സംഘടിപ്പിച്ചാണ് പോസ്റ്റ് കാർഡ്സ് ഫ്രം ഹോം എന്ന പ്രദർശനം. 2017 ലെ ലാഹോർ ബിനാലെയിൽ പങ്കെടുത്തു. ആർട്ടിസ്റ്റ് എ രാമചന്ദ്രൻറെ സൃഷ്ടികൾ മനീഷ ക്യൂറേറ്റ് ചെയ്തിരുന്നു. 2018 നവംബറിൽ ഡൽഹിയിലെ വധേര ആർട്ട് ഗാലറിയിലായിരുന്നു പ്രദർശനം. ഇന്ത്യയിൽ ഗാലറി എസ്പേസ് ബൂത്തിലും കറാച്ചിയിലെ സനത് ഇനിഷ്യേറ്റീവിലും മനീഷ സ്വന്തം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

പോസ്റ്റ് കാർഡ്സ് ഫ്രം ഹോം

ബിനാലെ പ്രദർശനങ്ങൾക്ക് സമാന്തരമായി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കലാപ്രദർശനങ്ങളാണ് കൊളാറ്ററൽ. പോസ്റ്റ് കാർഡ്സ് ഫ്രം ഹോം എന്നാണ് മനീഷ ക്യൂറേറ്റ് ചെയ്തിട്ടുള്ള കൊളാറ്ററൽ പ്രദർശനത്തിൽ അവതരിപ്പിച്ചത്.[1] ഫോർട്ട്കൊച്ചിയിലെ ക്യൂറോസ് സ്ട്രീറ്റിലാണ് പ്രദർശനം. വിഭജനവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് മനീഷ പ്രദർശിപ്പിച്ചിരിക്കുന്നത്. അവിഭക്ത ഇന്ത്യയിൽ ജനിച്ചവർക്ക് മരിക്കും വരെ വിട്ടുമാറാത്ത ഗൃഹാതുരത്വമാണ് ഇതിൻറെ പ്രമേയത്തിനാധാരം. ഇരുരാജ്യങ്ങൾക്കുമുള്ള പൊതുസ്വഭാവവും സ്നേഹവും സാദൃശ്യങ്ങളുമെല്ലാം സന്ദർശകരിലേക്കെത്തിക്കുകയാണ് ഇതിൻറെ ലക്ഷ്യം. സലിമ ഹഷ്മി, സതീഷ് ഗുജറാൾ, സറീന ഹഷ്മി, അൻജും സിംഗ്, വസീം അഹമ്മദ്, മുഹമ്മദ് ഇമ്രാൻ ഖുറേഷി, ഐഷ ഖാലിദ്, അമർ കൻവർ, റൂഹി അഹമ്മദ്, സൈഷാൻ മുഹമ്മദ്, തുടങ്ങിയവരുൾപ്പെടെയുള്ള ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളാണ് ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 2017 ലെ ലാഹോർ ബിനാലെയിൽ ഇത് പ്രദർശിപ്പിച്ചിരുന്നു.[2][3]

അവലംബം[തിരുത്തുക]

  1. https://indianexpress.com/article/lifestyle/art-and-culture/of-the-home-that-was-manisha-gera-baswani-5166223/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-23.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-23.
"https://ml.wikipedia.org/w/index.php?title=മനീഷ_ഗേര_ബസ്വാനി&oldid=3788600" എന്ന താളിൽനിന്ന് ശേഖരിച്ചത്