മന്ദാക്രാന്ത സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mandakranta Sen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മന്ദാക്രാന്ത സെൻ
মন্দাক্রান্তা সেন,
മന്ദാക്രാന്ത സെൻ, വരയ്ക്കുന്നത്ഇ ന്ദ്രജിത് ദാസ്
ജനനം(1972-08-15)ഓഗസ്റ്റ് 15, 1972
ദേശീയതഇന്ത്യൻ
തൊഴിൽകവയിത്രി

ബംഗാളി കവയിത്രിയാണ് മന്ദാക്രാന്ത സെൻ. 2004-ൽ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ സ്വർണ ജയന്തി പുരസ്‌ക്കാരം ലഭിച്ചു.1999-ൽ തന്റെ ആദ്യ കവിതാ പുസ്തകത്തിന് തന്നെ ആനന്ദ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അവർ മാറി. അവൾ ഒരു ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഫിക്ഷൻ എഴുത്തുകാരി, നാടകകൃത്ത്, കവർ ഡിസൈനർ കൂടിയാണ്. അവൾ സാഹിത്യ അക്കാദമി സുവർണ്ണ ജൂബിലി അവാർഡ് നേടി. ആനന്ദ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് അവർ.

തിരസ്കാരം[തിരുത്തുക]

സാഹിത്യകാരന്മാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിലും ദാദ്രി കൊലയിലും പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നൽകി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • യുവ എഴുത്തുകാർക്കുള്ള അക്കാദമിയുടെ സ്വർണ ജയന്തി പുരസ്‌ക്കാരം[1]

അവലംബം[തിരുത്തുക]

  1. "മന്ദാക്രാന്ത സെൻ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നൽകി". www.mathrubhumi.com. Archived from the original on 2016-03-04. Retrieved 14 ഒക്ടോബർ 2015.
"https://ml.wikipedia.org/w/index.php?title=മന്ദാക്രാന്ത_സെൻ&oldid=3941623" എന്ന താളിൽനിന്ന് ശേഖരിച്ചത്