മണക്കുളം മുകുന്ദ രാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manakulam Mukunda Raja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളകലാമണ്ഡലത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മണക്കുളം മുകുന്ദ രാജ. 1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് കേരളകലാമണ്ഡലത്തിന് രൂപം കൊടുത്തത്.

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തെ മണക്കുളം കോവിലകത്തിലെ അംഗമായിരുന്നു മുകുന്ദരാജ.

സംഭാവനകൾ[തിരുത്തുക]

വള്ളത്തോൾ നാരായണ മേനോനൊപ്പം കേരളകലാമണ്ഡലം സ്ഥാപിക്കാൻ മുൻകൈ എടുത്ത മുകുന്ദ രാജ വടക്കാഞ്ചേരി അമ്പലപുരത്ത് ദേശീയ വിദ്യാലയവും സ്ഥാപിച്ചിട്ടുണ്ട്.[1]

കഥകളി ഉൾപ്പടെയുള്ള കേരളീയ കലകളുടെ സംരക്ഷണത്തിനായി ഒരു കേന്ദ്രം തുടങ്ങുന്നതിനായി വള്ളത്തോൾ മണക്കുളം വലിയ കുഞ്ഞുണ്ണി രാജയും രാജയുടെ അനന്തരവൻ കൂടിയായ മണക്കുളം മുകുന്ദ രാജയുമായും നടത്തിയ ചർച്ചക്കൊടുവിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കാൻ തീരുമാനിക്കുന്നത്.[2] 1927-ൽ കോഴിക്കോട്ട് ഒരു ചാരിറ്റബിൾ സൊസൈറ്റിയായി ഇത് രജിസ്റ്റർ ചെയ്തു.[2]

1938-ൽ, കൊച്ചിൻ മഹാരാജാവ് നിളാ നദിയുടെ മനോഹരമായ തീരത്ത് ഒരു ഹെക്ടർ അനുവദിക്കുന്നതിന് മുമ്പ് സ്ഥാപനം തൃശ്ശൂരിനടുത്ത് മുളങ്കുന്നത്തുകാവിൽ മുകുന്ദരാജയുടെ ഉടമസ്ഥതയിലുള്ള ശ്രീനിവാസം ബംഗ്ലാവിൽ കുറച്ചു കാലം പ്രവർത്തിച്ചിരുന്നു.[2]  ഭാഷയുടെയും മതത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം കഥകളിയെ ജനകീയമാക്കാൻ വള്ളത്തോളും മുകുന്ദരാജയും വിപുലമായ പര്യടനങ്ങൾ നടത്തിയിട്ടുണ്ട്.[2]

അംഗീകാരങ്ങൾ[തിരുത്തുക]

മുകുന്ദ രാജയുടെ പേരിൽ കേരള കലാമണ്ഡലം നൽകി വരുന്ന ഒരു വാർഷിക എൻഡോവ്മെൻ്റ് ആണ് മുകുന്ദ രാജ സ്മൃതി പുരസ്‌കാരം.[3]

അവലംബം[തിരുത്തുക]

  1. "മലയാളത്തെ മധുരമാക്കി ബീഹാറി സഹോദരങ്ങൾ". 2022-02-21. Retrieved 2023-08-08.
  2. 2.0 2.1 2.2 2.3 ജി. എസ്., പോൾ. "Kerala Kalamandalam turns 90". ദ ഹിന്ദു.
  3. "കേരള കലാമണ്ഡലം കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2023-08-08.
"https://ml.wikipedia.org/w/index.php?title=മണക്കുളം_മുകുന്ദ_രാജ&oldid=3953368" എന്ന താളിൽനിന്ന് ശേഖരിച്ചത്