മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manakkadavu Sri Mahavishnu Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കണ്ണൂർ ജില്ലാ തലസ്ഥാനത്തു നിന്നും 52 കിലോമീറ്റർ ദൂരെയാണ് മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം. കിഴക്കൻ മലയോരമേഖലയായ ആലക്കോട്ടു നിന്നും വളരെ അടുത്തുളള ഈ ക്ഷേത്രം [ഉദയഗിരി|പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്നു. 25 കൊല്ലത്തോളം നാശോന്മുഖമായിരുന്ന ക്ഷേത്രം നാട്ടകാരുടെ കഠിനപ്രയത്നത്താൽ പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു.

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്. ക്ഷേത്രത്തിന്റെ ചുറ്റുപാടുകൾ അതിമനോഹരമാണ്. ഈ ക്ഷേത്രത്തിനു നാലുവശവും വെള്ളം കൊണ്ടു ചുറ്റപ്പെട്ടതാണ്. ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന പ്രതിഷ്ഠ വനദുർഗ്ഗ ആണ്.

ഇതും കാണുക[തിരുത്തുക]