മമ്പാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mampad Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Coordinates: 11°14′41.79″N 76°10′54.25″E / 11.2449417°N 76.1817361°E / 11.2449417; 76.1817361

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ലോക്കിലാണ് മമ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963-ൽ രൂപീകൃതമായ മമ്പാട് ഗ്രാമപഞ്ചായത്തിനു 67.93 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - തിരുവാലി, നിലമ്പൂർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് – ഊർങ്ങാട്ടിരി, എടവണ്ണ പഞ്ചായത്തുകൾ
 • തെക്ക്‌ - തിരുവാലി, എടവണ്ണ പഞ്ചായത്തുകൾ
 • വടക്ക് – ഊർങ്ങാട്ടിരി, ചാലിയാർ, നിലമ്പൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. കരിക്കാട്ടുമണ്ണ
 2. താളിപ്പൊയിൽ
 3. വടപുറം
 4. പാലപറമ്പ്
 5. വളളിക്കെട്ട്
 6. തൃക്കൈകുത്ത്
 7. കാട്ടുമുണ്ട
 8. പുളിക്കലോടി
 9. നടുവക്കാട്
 10. ടാണ
 11. ഇപ്പൂട്ടിങ്ങൽ
 12. മമ്പാട് നോർത്ത്
 13. മമ്പാട് സൗത്ത്
 14. കാട്ടുപൊയിൽ
 15. പന്തലിങ്ങൽ
 16. മേപ്പാടം
 17. പൊങ്ങല്ലൂർ
 18. പുളളിപ്പാടം
 19. കാരച്ചാൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് വണ്ടൂർ
വിസ്തീര്ണ്ണം 67.93 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,711
പുരുഷന്മാർ 12,771
സ്ത്രീകൾ 12,940
ജനസാന്ദ്രത 378
സ്ത്രീ : പുരുഷ അനുപാതം 1013
സാക്ഷരത 93.1%

അവലംബം[തിരുത്തുക]