ഉള്ളടക്കത്തിലേക്ക് പോവുക

മാമാനിക്കുന്നു മഹാദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mamanikkunnu Mahadevi Temple, എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ പുഴയുടെ കിഴക്ക് കരയിൽ ഒരു ചെറിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു പരാശക്തി ക്ഷേത്രമാണ് മാമാനം ശ്രീ മഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്രം. കേരളത്തിലെ പൗരാണികമായ കൗളമാർഗ്ഗപൂജാ സമ്പ്രദായം നിലനിൽക്കുന്ന പ്രമുഖ ശാക്തേയ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം. ഹൈന്ദവ, ശക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ ആദിപരാശക്തിയാണ് മുഖ്യ പ്രതിഷ്ഠ. ശാക്തേയ ആചാരപ്രകാരമാണ് പൂജ എന്നതാണ് ഇവിടുത്തെ ഒരു പ്രത്യേകത. [1] കല്ല്യാട് താഴത്തുവീട്‌ വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ ജില്ലയിലെ മാടായി, കളരിവാതുക്കൽ, പള്ളിക്കുന്ന് എന്നീ ദുർഗ്ഗാക്ഷേത്രങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.

ഐതിഹ്യം

[തിരുത്തുക]

പണ്ട് കാലത്ത് ഈ പ്രദേശത്ത് മഹാക്ഷേത്രങ്ങൾ ഉണ്ടായിരുന്നതിന്റെ അവശിഷ്ട തെളിവുകൾ ഇപ്പോഴും ഉണ്ട്. കണ്ണങ്കോട്, ചേറ്റുവട്ടി, പലൂൽ എന്നിവിടങ്ങളിൽ നിന്നും മഹാക്ഷേത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. പരശുരാമന്റെ യജ്ഞഭൂമിയായിരുന്നു ഇവിടം എന്നു വിശ്വസിക്കപ്പെടുന്നു. നിരവധി ഋഷിമാർ തപസ്സു ചെയ്തിരുന്ന ഇടമാണ് പുഴക്കരയിലെ ഈ കുന്ന്. അതിനാൽ ഈ സ്ഥലത്തിന് മാമുനിക്കുന്ന്` എന്നു പേർ വിളിച്ചെന്നും പിന്നീടത് ലോപിച്ച് മാമാനിക്കുന്ന് എന്നായി എന്നും കരുതുന്നു.

പ്രത്യേകതകൾ

[തിരുത്തുക]

ശക്തേയപൂജ നടക്കുന്ന ഇത്തരം ഭഗവതീ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർക്ക് പകരം പിടാരർ അല്ലെങ്കിൽ മൂസത് എന്ന സമുദായത്തില്പെട്ട പുരോഹിതരാണ് പൂജകൾ ചെയ്യുന്നത്. കാടാമ്പുഴയിലെപ്പോലെ പൂമൂടൽ ചടങ്ങ് ഇവിടെ സാധാരണമല്ല. മറികൊത്തൽ (മറി സ്തംഭനം നീക്കൽ) ഇവിടുത്തെ പ്രധാന വഴിപാടാണ്. പൊതുവേ തടസങ്ങൾ നീങ്ങാനാണ് ഈ വഴിപാട് നടത്തുന്നത് എന്നാണ് വിശ്വാസം. ജീവിതവിഘ്‌നങ്ങളെ നാളികേരത്തിൽ സങ്കൽപിച്ച് അതിൽ നെയ്തിരി സമർപ്പിച്ച് ക്ലേശങ്ങൾ മറികടക്കുന്നതായി മൂന്നുരു കടന്നുവെച്ച് നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറിസ്തംഭം നീക്കൽ. ശക്തിപൂജയും ശത്രുസംഹാരഹോമവുമാണ് ഇവിടുത്തെ മറ്റു പ്രധാന വഴിപാടുകൾ. സാധാരണ ക്ഷേത്രങ്ങളിൽ നവരാത്രിക്ക് ഒൻപത് ദിവസം പൂജ നടക്കുമ്പോൾ ഇവിടെ 15 ദിവസത്തെ പൂജാദികർമ്മങ്ങളാണ് ഇവിടെ നടക്കുന്നത്. പൊതുവേ ചൊവ്വ, വെള്ളി, അമാവാസി, പൗർണമി, നവരാത്രി ദിവസങ്ങളാണ് പ്രാധാന്യമേറിയത്. കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്. അന്നപൂർണ്ണേശ്വരിയായ ഭഗവതിയുടെ പ്രസാദമായി ഭക്തർക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം സൗജന്യമായി നൽകിവരുന്നു. 1980 വരെ കോഴിയറവ് പതിവായിരുന്ന ഇവിടെ പിന്നീട് ആ ചടങ്ങ് നിയമം മൂലം നിരോധിച്ചു.

പ്രതിഷ്ഠകൾ

[തിരുത്തുക]

ആദിപരാശക്തി- ദുർഗ്ഗ-ഭദ്രകാളി ഭാവത്തിൽ ആണ് പ്രധാന പ്രതിഷ്ഠയായ ഭഗവതി ആരാധിക്കപ്പെടുന്നത്. പരമശിവൻ, ഗണപതി, വീരഭദ്രൻ, ശാസ്താവ് (അയ്യപ്പൻ), ക്ഷേത്രപാലൻ (കാലഭൈരവൻ), നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്. ശ്രീകോവിലിൽ മഹാദേവിക്കൊപ്പം അഷ്ടമാതൃക്കളും 64 യോഗിനിമാരും ഗണപതിയും വീരഭദ്രനുമാണ് കുടികൊള്ളുന്നത്. ഭഗവതിയുടെ തൊട്ടുമുന്നിലായി പരമശിവനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗുരുതിത്തറയിൽ കുടികൊള്ളുന്നത് അഷ്ടകാളികളും വടുഭൈരവനും വടുഭൈരവിയുമാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ മറിസ്തംഭനം നീക്കൽ നടക്കുന്നത്.

എത്തിചേരാനുള്ള വഴികൾ

[തിരുത്തുക]
  • കണ്ണൂർ നഗരത്തിൽ നിന്നും റോഡ്മാർഗ്ഗം 30 കിലോമീറ്റർ യാത്രചെയ്താൽ ഇവിടെ എത്താം.
  • തലശ്ശേരി നിന്നും ചാലോട് വഴി 27 കിലോമീറ്റർ ദൂരം.
  • തളിപ്പറമ്പ് നിന്നും ഇരിക്കൂർ വഴിയുള്ള ബസ്സിൽ 28 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.
  • അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ- തലശ്ശേരി, കണ്ണൂർ.

ആരൂഢ സ്ഥാനം

[തിരുത്തുക]

ബ്ലാത്തൂർ റോഡിൽ രണ്ടുകിലോമീറ്റർ കിഴക്കായി ശ്രീ കണ്ണങ്കോട് മഹാവിഷ്‌ണു ക്ഷേത്രം, [കല്യാട്, കണ്ണൂർ] ആണ് മാമാനം ദേവിക്ഷേത്രത്തിന്റെ ആരൂഢസ്ഥാനമായി കണക്കാക്കപ്പെടുന്നത്.

പ്രധാന ആഘോഷങ്ങൾ

[തിരുത്തുക]
  1. മീന മാസത്തിൽ പൂരോത്സവം
  2. വൃശ്ചികമാസത്തിലെ കാർത്തിക വിളക്ക്
  3. നവരാത്രി മഹോത്സവവും വിദ്യാരംഭവും
  4. ദീപാവലി
  5. മഹാ ശിവരാത്രി

അവലംബം

[തിരുത്തുക]
  1. "http://lsgkerala.in/irikkurpanchayat/general-information/description/". Archived from the original on 2016-03-04. Retrieved 2010-11-04. {{cite web}}: External link in |title= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]