മല്ലി മസ്താൻ ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malli masthan babu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മല്ലി മസ്താൻ ബാബു
മല്ലി മസ്താൻ ബാബു
ജനനം
മരണം2015 ഏപ്രിൽ 05
ദേശീയതഇന്ത്യൻ
തൊഴിൽപർവ്വതാരോഹകൻ

പർവ്വതാരോഹണ രംഗത്തെ നിരവധി നേട്ടങ്ങൾക്കുടമയായിരുന്നു മല്ലി മസ്താൻ ബാബു. സെവൻ സമ്മിറ്റ്‌സ് (ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികൾ) ഏറ്റവും കുറഞ്ഞ സമയം കൊണ്ട് താണ്ടിയ ആളാണ് മസ്താൻ. 2006 ജനവരി 19 നും ജൂലൈ 10 നും ഇടയിലുള്ള 172 ദിവസങ്ങൾക്കിടെയാണ് അദ്ദേഹം ഈ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.

ജീവിതരേഖ[തിരുത്തുക]

1970, സപ്തംബർ മൂന്നിന് ആന്ധ്രാ സംസ്ഥാനത്തെ നെല്ലൂരിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. സൈനിക സ്കൂളിൽ പഠിക്കവെ കണ്ട എവറസ്റ്റ് കീഴടക്കൽ ശ്രമത്തിൽ മരണപ്പെട്ട ഉദയകുമാറിന്റെ പ്രതിമ കണ്ടത് അദ്ദേഹത്തെ പർവ്വതാരോണത്തിലേക്ക് ആകർഷിച്ചു. [1]ഐ.ഐ.എം കൊൽക്കത്ത, ഐ.ഐ.ടി ഖരഖ്പുർ, എൻ.ഐ.ടി ജംഷഡ്പുർ എന്നീ വിവിധ സ്ഥാപനങ്ങളിൽ നിന്നായി എംബിഎയും എംടെക്കും ഉൾപ്പെടെയുള്ള ബിരുദങ്ങൾ നേടി. [2] 1998 മുതൽ 2000 വരെ സത്യം കമ്പ്യൂട്ടേഴ്സിൽ ജോലി ചെയ്തു.

സെവൻ സമ്മിറ്റ്‌സ് എന്നറിയപ്പെടുന്ന വിൻസം മാസിഫ് (അന്റാർട്ടിക്ക), അകൊൻകാഗ്വ (തെക്കേ അമേരിക്ക), കിളിമാഞ്ചാരോ (ആഫ്രിക്ക), കുസിയാസ്‌കൂ (ഓസ്‌ട്രേലിയ), എവറസ്റ്റ് (ഏഷ്യ), എൽബ്രസ് (യൂറോപ്പ്), മക്കിൻലി (ഉത്തര അമേരിക്ക) എന്നീ കൊടുമുടികൾ ഒരു ആഴ്ചയിലെ വ്യത്യസ്ത ദിവസങ്ങളിൽ കീഴടക്കിയ ഏക വ്യക്തിയാണ് മല്ലി മസ്താൻ. സെവൻ സമ്മിറ്റ്‌സ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു.

കീഴടക്കിയ പർവ്വതങ്ങൾ[തിരുത്തുക]

ഭൂഖണ്ഡം പർവ്വതം ഉയരം (മീറ്റർ) കീഴടക്കിയത് ( 2006)
അന്റാർട്ടിക്ക വിൻസം മാസിഫ് 4897 ജനുവരി 19
തെക്കേ അമേരിക്ക അകൊൻകാഗ്വ 6962 ഫെബ്രുവരി 17
ആഫ്രിക്ക കിളിമഞ്ചാരോ 5895 മാർച്ച് 15
ഓസ്‌ട്രേലിയ കുസിയാസ്‌കൂ 2228 ഏപ്രിൽ 1
ഏഷ്യ എവറസ്റ്റ് 8850 മേയ് 21
യൂറോപ്പ് എൽബ്രസ് 5642 ജൂൺ 13
വടക്കേ അമേരിക്ക ദെനാലി 6194 ജൂലൈ 10

മരണം[തിരുത്തുക]

ലാറ്റിനമേരിക്കയിലെ ആൻഡസ് പർവ്വതനിര കയറുന്നതിനിടെ 2015 മാർച്ച് 24-ന് വഴി പരിശോധിക്കാനായി ഒറ്റയ്ക്ക് പോയ ഈ മല്ലിയുടെ മൃതദേഹം ഏപ്രിൽ 4 ന് കണ്ടെത്തി.[3]

കൂടുതൽ കാണാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.linkedin.com/pub/mastan-babu-malli/9/652/637 Retrieved from ‘Malli’s LinkedIn profile.
  2. "ആരോഹണങ്ങളുടെ മസ്താൻ". www.mathrubhumi.com. Archived from the original on 2015-04-08. Retrieved 5 ഏപ്രിൽ 2015.
  3. V, Rishi Kumar (4 April 2015). "AP CM condoles death of mountaineer Malli Mastan Babu". Hyderabad. The Hindu Businessline. Retrieved 5 April 2015.


"https://ml.wikipedia.org/w/index.php?title=മല്ലി_മസ്താൻ_ബാബു&oldid=3640535" എന്ന താളിൽനിന്ന് ശേഖരിച്ചത്