മലയാളിമാമന് വണക്കം
ദൃശ്യരൂപം
(Malayali maamanu vanakkam film എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളിമാമന് വണക്കം | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | കല്ലിയൂർ ശശി പി. രാകേഷ് |
രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
അഭിനേതാക്കൾ | ജയറാം പ്രഭു ജഗതി ശ്രീകുമാർ കലാഭവൻ മണി റോജ സുജ കാർത്തിക |
സംഗീതം |
|
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | പ്രതാപൻ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | സിനിമ സിനിമ |
വിതരണം | സാരഥി പിൿചേഴ്‌സ് |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രാജസേനന്റെ സംവിധാനത്തിൽ ജയറാം, പ്രഭു, ജഗതി ശ്രീകുമാർ, കലാഭവൻ മണി, റോജ, സുജ കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനിറങ്ങിയ ഹാസ്യ പ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് മലയാളിമാമന് വണക്കം. സിനിമാ സിനിമയുടെ ബാനറിൽ കല്ലിയൂർ ശശി, പി. രാകേഷ് എന്നവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സാരഥി പിൿചേഴ്‌സ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്. തമിഴ് സംഭാഷണം രചിച്ചത് ഭാനുദാസ്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – ആനന്ദക്കുട്ടൻ
- പ്രഭു – പെരിയകുലം കണ്ണയ്യ
- ജഗതി ശ്രീകുമാർ – കേശുണ്ണി
- കലാഭവൻ മണി – തിരുപ്പതി പെരുമാൾ / മുനിയാണ്ടി
- ഒടുവിൽ ഉണ്ണികൃഷ്ണൻ – നാരായണകുറുപ്പ്
- സുധീഷ് – കമ്മത്ത്
- റോജ – പാർവ്വതി
- സുജ കാർത്തിക – രേവതി
- ശ്രീവിദ്യ
- ശോഭ മോഹൻ – ആനന്ദവല്ലി
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശരത്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.
- ഗാനങ്ങൾ
- കണ്മണിയേ പൊന്നഴകേ – സുജാത മോഹൻ
- തക തക ധൂം – എം.ജി. ശ്രീകുമാർ, മനോ, രേഷ്മ
- വാനിലുദിയ്ക്കും വാർമതിൽ ലേഖ – കെ.ജെ. യേശുദാസ്
- വാനിലുദിയ്ക്കും വാർമതി ലേഖ – കെ.എസ്. ചിത്ര
- കാതലാ കാതലാ – മനോ, ഗംഗ
- മാമാ മലയാളി മാമാ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- കണ്മണിയേ പൊന്നഴകേ – ശ്രീനിവാസ്, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: പ്രതാപൻ
- ചിത്രസംയോജനം: ശ്രീകർ പ്രസാദ്
- കല: പ്രേമചന്ദ്രൻ
- ചമയം: പി.എൻ. മണി
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- നൃത്തം: കുമാർ ശാന്തി
- സംഘട്ടനം: ത്യാഗരാജൻ
- പരസ്യകല: ആർട്ടോൺ
- ലാബ്: വിജയ കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: എ.ആർ. കണ്ണൻ
- ലെയ്സൻ ഓഫ്ഫീസർ: റോയ് പി. മാത്യു
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളിമാമന് വണക്കം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളിമാമന് വണക്കം – മലയാളസംഗീതം.ഇൻഫോ