മലർവാടി (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malarvadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലർവാടി
മലർവാടി പുറംചട്ട.jpeg
എഡിറ്റർ ടി.കെ ഉബൈദ്
പ്രസിദ്ധീകരിക്കുന്ന ഇടവേള മാസിക
ആദ്യ ലക്കം 1980
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വെബ് സൈറ്റ് http://www.malarvadi.net

കുട്ടികൾക്കായുള്ള ഒരു മലയാളമാസികയാണ്‌ മലർ‌വാടി. 1980 നവംബറിൽ കൊച്ചി ആസ്ഥാനമായാണ് മലർവാടി പ്രസിദ്ധീകരണം തുടങ്ങിയത്. കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മൂവ്മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റിന്റെ കീഴിലായിരുന്നു ഇത്. 1986 മുതൽ മാസികയുടെ ഉടമസ്ഥാവകാശം മലർവാടി പബ്ളിക്കേഷൻസ് ട്രസ്റ് ഏറ്റെടുക്കുകയും ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ മുതൽ കോഴിക്കോടുനിന്നാണ് പ്രസിദ്ധീകരിച്ചുവരുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് കീഴിൽ വെള്ളിമാടുകുന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സർവീസ് ട്രസ്റ്റിനാണ് ഇപ്പോഴത്തെ ഉടമസ്ഥാവകാശം. ഇ.വി.അബ്ദു, പി.ഡി.അബ്ദുറസാക് , നൂറുദ്ദീന് ചേന്നര തുടങ്ങിയവർ പത്രാധിപരായിട്ടുണ്ട്. നിലവിലെ ചീഫ് എഡിറ്റർ ടി.കെ.ഉബൈദ്, എക്സിക്യുട്ടീവ് എഡിറ്റർ പി.എ.നാസിമുദ്ദീന്

നല്ലതു മാത്രം കുട്ടികൾക്ക്[തിരുത്തുക]

നല്ലതു മാത്രം കുട്ടികൾക്ക് എന്ന മുദ്രാവാക്യവുമായി പുറത്തിറങ്ങിയ മലർവാടി മലയാളത്തിലെ ഒന്നാംകിട സാഹിത്യകാരൻമാരുടെ പിന്തുണയോടെയാണ് തുടങ്ങിയത്. ആദ്യലക്കങ്ങളുടെ ചിത്രീകരണച്ചുമതല കാർട്ടൂണിസ്റ് ബി. എം ഗഫൂറിനായിരുന്നു. കാർട്ടൂണിസ്റ്റ് യേശുദാസ്, സീരി, വേണു, ശിവൻ, പോൾ കല്ലാനോട്, ഹാഫിസ് മുഹമ്മദ് ,സഗീറ് തുടങ്ങിയവരെല്ലാം മലർവാടിയിലൂടെ കുട്ടികളോട് സംവദിച്ചവരാണ്. ചുരുങ്ങിയ കാലയളവിൽ മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ മലർവാടിക്ക് കഴിഞ്ഞിരുന്നു.[അവലംബം ആവശ്യമാണ്]

വ്യതിരിക്തതകൾ[തിരുത്തുക]

കുട്ടികൾക്കായുള്ള പ്രസിദ്ധീകരണങ്ങൾക്കിടയിൽ വ്യതിരിക്തതകളോടെയാണ് മലർ‌വാടി പുറത്തിറങ്ങുന്നത്. കുട്ടികളുടെ വായനയെ ഗൌരവപൂർവ്വം സമീപിക്കുവാൻ മലർ‌വാടി തയ്യാറായി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന വിധത്തിലുള്ള മന്ത്രവാദകഥകളും പേടിപ്പെടുത്തുന്ന പ്രേതകഥകളും ഒരു കാലത്തും മലർവാടി യുടെ താളുകളിൽ സ്ഥാനം പിടിച്ചില്ല. കവി കുഞ്ഞുണ്ണി മാഷ് ദീർഘകാലം കൈകാര്യം ചെയ്തുവന്ന കഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന പംക്തി മലയാളത്തിലെ കുട്ടികളുടെ മനസ്സിൽ പ്രതിഷ്ഠ നേടുകയുണ്ടായി. ദയ എന്ന പെൺകുട്ടി എന്ന പേരിൽ മലർവാടി യിൽ പ്രസിദ്ധീകരിച്ച എം. ടി. വാസുദേവൻനായരുടെ നോവലാണ് പിന്നീട് ദയ എന്ന പേരിൽ ചലച്ചിത്രമായത്. ഇടക്കാലത്ത് മലർവാടിയുടെ പ്രസിദ്ധീകരണം മുടങ്ങിപ്പോയിരുന്നു.

സ്ഥിരം പംക്തികൾ[തിരുത്തുക]

 • കുഞ്ഞുമക്കളേ...
 • സ്കൂൾ മുറ്റം
 • സ്കൂൾ ആൽബം
 • പ്രകൃതിക്കൊപ്പം
 • കളിമുറ്റം
 • മാഷും കുട്ട്യോളും(കഞ്ഞുണ്ണി മാഷ് തുടങ്ങി വെച്ചത്)
 • മലയാളം മനോഹരം
 • പൂമൊട്ടുകൾ
 • സ്നേഹത്തോടെ..
 • ആദില് ആമിന
 • പൂച്ചപ്പോലീസ്
 • പട്ടാളം പൈലി

മലർ‌വാടി ഓൺലൈൻ[തിരുത്തുക]

മലർവാടി കുട്ടികളുടെ മാസികയുടെ ഇന്റർനെറ്റ് പതിപ്പ് www.malarvadi.netല് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കിന്നു. മലർവാടിയുടെ മുൻലക്കങ്ങളും ഈ സൈറ്റിലുണ്ട്.

"https://ml.wikipedia.org/w/index.php?title=മലർവാടി_(മാസിക)&oldid=2342627" എന്ന താളിൽനിന്നു ശേഖരിച്ചത്